സച്ചിന്റെ നെഞ്ച് 'പടപടാന്ന്' ഇടിക്കും... സാറയ്ക്ക് 19 തികയുന്നു!!!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന്റെ ദൈവം എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിന്‍ ഇപ്പോഴും സ്‌പോര്‍ട്‌സില്‍ സജീവമാണ്. നമ്മുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെ.

ഈ സീസണിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം അതീവ ദയനീയമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ അത് തന്നെ ധാരാളം. എന്നാല്‍ സച്ചിന്‍ വെറും ഒരു സ്‌പോര്‍ട്‌സ് താരം മാത്രമല്ലല്ലോ... ഒരു അച്ഛന്‍ കൂടിയല്ലേ.

സച്ചിന്റെ മകള്‍ സാറയുടെ 19-ാം പിറന്നാള്‍ ആണ് ഒക്ടോബര്‍ 12ന്. ഒരു ശരാശരി ഇന്ത്യന്‍ പിതാവാണെങ്കില്‍ സച്ചിന്റെ നെഞ്ചിടിപ്പ് കൂടാന്‍ ഇതും ഒരു കാരണം തന്നെ ആവില്ലേ എന്നാണ് ചില വിരുതന്‍മാര്‍ ചോദിക്കുന്നത്. സാറയാണെങ്കിലോ ഒരു ഇന്റര്‍നെറ്റ് സെന്‍സേഷന്‍ തന്നെയാണ്. അപ്പോള്‍ പിന്നെ പറയേണ്ടല്ലോ....

സച്ചിന്റെ മകള്‍

സച്ചിന്റെ മകള്‍

എല്ലാ സെലിബ്രിറ്റി കുട്ടികളേയും പോലെ പ്രസിദ്ധയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍. സച്ചിന്‍-അഞ്ജലി ദമ്പതിമാരുടെ ആദ്യ കുഞ്ഞായിരുന്നു സാറ.

സെലിബ്രിറ്റി

സെലിബ്രിറ്റി

അച്ഛന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി ആകുമ്പോള്‍ മക്കള്‍ക്കും കിട്ടില്ലേ ഇത്തിരി മാധ്യമ ശ്രദ്ധയൊക്കെ... അതുോപെല തന്നെയാണ് സാറയുടെ കാര്യവും. ഇന്റര്‍നെറ്റ് സെന്‍സേഷന്‍ എന്നൊക്കെയാണ് ചിലര്‍ സാറയെ വിശേഷിപ്പിക്കുന്നത്.

കൗമാരം

കൗമാരം

സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ 19-ാം പിറന്നാള്‍ ആണ് ഒക്ടോബര്‍ 12 ന്. അച്ചന്‍ മകള്‍ക്ക് വേണ്ടി എന്ത് സര്‍പ്രൈസ് ആണ് ഒരുക്കി വച്ചിട്ടുണ്ടാവുക എന്നാണ് ആരാധകര്‍ നോക്കിയിരിക്കുന്നത്.

സച്ചിന്‍

സച്ചിന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെറും ഒരു ക്രിക്കറ്റ് താരം മാത്രമല്ലല്ലോ... ഒരു അച്ഛന്‍ കൂടിയല്ലേ. 19 വയസ്സ് തികയുന്ന മകളുടെ അച്ഛന്റെ മനസ്സില്‍ എന്തൊക്കെ ആയിരിക്കും ഉണ്ടാവുക? ഒരു സാധാരണ അച്ഛനെ പോലെയൊക്കെ തന്നെ ആകുമോ സച്ചിനും ചിന്തിക്കുന്നുണ്ടാവുക?

 സെലിബ്രിറ്റിയാണ്

സെലിബ്രിറ്റിയാണ്

സാറ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും ഒരു സെലിബ്രിറ്റി തന്നെയാണ്. സാറയുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

സാറയും ജാന്‍വിയും

സാറയും ജാന്‍വിയും

ബോളിവുഡിലെ എവര്‍ഗ്രീന്‍ നായികയായ ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍. ഒരിടയ്ക്ക് ജാന്‍വിയുടേയും സാറയുടേയും പേരുകള്‍ മാധ്യമങ്ങള്‍ താരമത്യം ചെയ്തിരുന്നു. എന്തായിരുന്നു കാരണം?

സിനിമ

സിനിമ

ശ്രീദേവിയുടെ മകള്‍ജാന്‍വി കപൂര്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. അതോടൊപ്പം തന്നെയാണ് സാറയുടെ പേരും ഉയര്‍ന്ന് കേട്ടത്. സാറ സിനിമയില്‍ അഭിനയിക്കുന്നുണ്ടോ?

നോ സിനിമ.

നോ സിനിമ.

സാറ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവള്‍ അത് ആസ്വദിക്കുകയാണ്. ഇപ്പോഴെന്തായാലും സിനിമയെ കുറിച്ച് ഒരു പദ്ധതിയും ഇല്ലെന്നാണ് സച്ചിന്‍ തന്നെ പ്രതികരിച്ചത്.

സുന്ദരിയായ സാറ

സുന്ദരിയായ സാറ

അതി സുന്ദരി എന്നൊക്കെയാണ് സാറയുടെ ചിത്രങ്ങളെ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്തുകൊണ്ട് സാറയ്ക്ക് സിനിമയില്‍ അഭിനയിച്ചുകൂട എന്നും ആരാധകര്‍ ചോദിച്ചിരുന്നു.

ആലിയ ഭട്ട്

ആലിയ ഭട്ട്

ബോളിവുഡിലെ സൂപ്പര്‍ നായിക ആലിയ ഭട്ടുമായും ചിലര്‍ സാറയെ താരതമ്യം ചെയ്തിരുന്നു. ആലിയ തന്റെ 19-ാം വയസ്സില്‍ ആണ് സിനിമയില്‍ എത്തുന്നത്. അതുപോലെ സാറയും സിനിമയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

അംബാനിയുടെ സ്‌കൂളില്‍

അംബാനിയുടെ സ്‌കൂളില്‍

സാറ ഇപ്പോഴും വിദ്യാര്‍ത്ഥിനിയാണ്. അത് തന്നെയാണ് സച്ചിനും പറഞ്ഞത്. മുംബൈയിലെ ധീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സാറ പഠിക്കുന്നത്.

ബോയ് ഫ്രണ്ട്

ബോയ് ഫ്രണ്ട്

സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറിന് ബോയ് ഫ്രണ്ട് ഉണ്ടോ എന്നായിരുന്നു ഇടക്കാലത്ത് പാപ്പരാസികളുടെ അന്വേഷണം. താനല്‍ അവതാരകനായ ഹിമാന്‍ശു കോലിയുമായി സാറ അടുപ്പത്തിലാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അന്ന് കരഞ്ഞത്

അന്ന് കരഞ്ഞത്

സച്ചിന്റെ ആ വിടവാങ്ങല്‍ പ്രസംഗം ഓര്‍മയില്ലേ... ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചതായിരുന്നു ആ പ്രസംഗം. അന്ന് ആ പ്രസംഗം കേട്ട് സാറയുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു.

ക്രിക്കറ്റ്

ക്രിക്കറ്റ്

സച്ചിന്റെ കളി കാണാന്‍ കുടുംബത്തോടൊപ്പം സ്ഥിരമായി ഗാലറിയില്‍ എത്തുന്ന ആളല്ല സാറ. പക്ഷേ മറ്റൊരു കാര്യത്തിന് സ്ഥിരമായി പോകാറുണ്ട്... അമ്മ അഞ്ജലിക്കൊപ്പം സിനിമ കാണാന്‍!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+