'അധികം തടിവയ്‌ക്കേണ്ട, അമ്മായി ലുക്ക് തോന്നിക്കുന്നെന്ന്' ആരാധകന്‍; മരണമാസ് മറുപടിയുമായി സാധിക

മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലും ഹ്രസ്വ ചിത്രങ്ങളിലും തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും ആക്ടീവാണ്. പല സാമൂഹിക വിഷയങ്ങളിലും സാധിക തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നെഴുതാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയൊരു കൂട്ടം തന്നെ സാധികയെ പിന്തുടരുന്നുണ്ട്. തന്റെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുമായി വരുന്നവര്‍ക്കും താരം ചുട്ടമറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയാരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

1

മാസങ്ങളോളം തന്നെ ശല്യം ചെയ്തയാള്‍ക്കെതിരെ പരാതിയുമായി നേരത്തെ സാധിക വേണുഗോപാല്‍ പൊലീസിനെ സമീപിച്ചിരുന്നു. താന്‍ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു സാധിക അന്ന് സൈബര്‍ സെല്ലിന് പരാതി സമര്‍പ്പിച്ചത്. ഇത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പരാതിയുടെ സ്‌ക്രീന്‍ ഷോട്ട് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

2

അന്ന് സാധിക പങ്കുവച്ച പോസ്റ്റ് ഇങ്ങനെയായിരുന്നു, പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല. നമുക്ക് മനസമാധാനം വേണമെങ്കില്‍ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്‌തേ മതിയാകൂ... പ്രതികരിക്കുക.

3


നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്‌നം എന്ന് പറയുന്നവന്റെ ചിന്തയാണ് പ്രശ്‌നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്- സാധിക അന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ഇതിന് പിന്നാലയും നിരവധി സൈബര്‍ ആക്രമണങ്ങള്‍ താരത്തെ തേടിയെത്തിരുന്നു.

4

എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റിന് താഴെയാണ് ഒരാള്‍ മോശം കമന്റുമായി രംഗത്തെത്തിയത്. ഇതിന് ചുട്ടമറുപടിയാണ് സാധിക നല്‍കിയത്. ഇതോടെ ഈ കമന്റും മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അധികം തടി വക്കണ്ടാട്ടോ.... അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നായിരുന്നു ഇയാളുടെ കമന്റ്.

5

തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മള്‍ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മള്‍ എല്ലാവരും മതിയാകാത്ത പോലെയും. ഇതാണ് ജീവിതം. നമ്മളുടെ ശരീരം മാറും. നമ്മളുടെ മനസ് മാറും. നമ്മളുടെ ഹൃദയം മാറും എന്ന എമ്മ സ്റ്റോണിന്റെ വാക്കുകളായിരുന്നു താരം പങ്കുവച്ചത്. ഇതിന് താഴെയാണ് ഈ മോശം കമന്റ് വന്നത്.

6

എന്നാല്‍ സാധിക ഇതിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ... ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാന്‍ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചോളും, ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി- സാധിക മറുപടിയായി കുറിച്ചു.

7

സാധികയുടെ ഈ മറുപടിക്ക് ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. കുറേ പേര്‍ കമന്റിട്ട യുവാവിന് വേറെയും മറുപടികള്‍ നല്‍കി. 'ഡേ ലേശം ഉളപ്പ് ഒരാള്‍ പേജ് വന്ന് കളിയാക്കാന്‍ അവര്‍ എന്താ പോസ്റ്റ് ഇടും അവരുടെ ഇഷ്ട്ടം നിന്നെ പോലെ ഉള്ള നരമ്പന്‍ മാര്‍ വന്ന് ചൊറിയുന്നു കമന്റ് ഇട്ട കഷ്ട്ടം തന്നെ നിനക്കു കാണാന്‍ താലപര്യം ഇല്ല നീ കാണാന്‍ നില്‍ക്കണ്ട അവര്‍ നിന്നെ ഇങ്ങോട്ടു ക്ഷണിച്ചോ'- എന്നായിരുന്നു ഒരാളുടെ കമന്റ്.

8

''സേട്ടന് വയറു നിറഞ്ഞെങ്കി ഇറങ്ങി പൊക്കൂടെ... ഇത് ആള് വേറെയാ സേട്ടാ.. ചേച്ചിയെ ട്രോള്ളന്‍ വരുമ്പോ കയ്യില്‍ കുറച്ച് മാരക നിലവാരമുള്ള ഐറ്റംസ് കരുതിക്കോ... ഇല്ലേല്‍ ചീറ്റി പോകും സേട്ടോ...പോട്ടെ'' എന്നായിരുന്നു മറ്റൊരാള്‍ പങ്കുവച്ച കമന്റ്. അതേസമയം, താരത്തിന്റെ ഈ പോസ്റ്റിന് വേറെ നല്ല കമന്റുകളും പ്രത്യേക്ഷപ്പെട്ടിരുന്നു.

9

ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് സാധിക തന്റെ ആദ്യ വിവാഹ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണങ്ങളെ കുറിച്ചാണ് സാധിക വെളിപ്പെടുത്തിയത്. മുന്‍ ഭര്‍ത്താവ് മോശക്കാരനായിരുന്നില്ലെന്നും വിവാഹബന്ധം വേര്‍പെടുത്തുക എന്നത് തന്റെ ആവശ്യമായിരുന്നെന്നാണ് സാധിക പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+