Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ? മരുമകളെന്ന് വിളിച്ചു, സാഗർ പറഞ്ഞത് ഇതാണ്; മനീഷ പറയുന്നു

കൊച്ചി: ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ വളരെ അധികം അടുപ്പം പുലർത്തിയിരുന്ന മത്സരാർത്ഥികളാണ് സാഗർ സൂര്യയും മനീഷയും. അമ്മ എന്നായിരുന്നു മനീഷയെ സാഗർ വിളിച്ചിരുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിലും അതേ ബന്ധമായിരുന്നു ഇരുവരും കാത്ത് സൂക്ഷിച്ചിരുന്നത്.

ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ പിന്നാലെ സാഗറുമായി ഹൗസിനുള്ളിൽ വെച്ചുണ്ടാക്കിയ വഴക്കിനെ കുറിച്ച് പറയുകയാണ് മനീഷ. മാത്രമല്ല സെറീന-സാഗർ സൂര്യ അടുപ്പത്തെ കുറിച്ചും ബിഗ് ബോസിൽ നിന്നും പുറത്തായതിനെ കുറിച്ചുമെല്ലാം മനീഷ മനസ് തുറന്നു. താൻ സെറീനയെ മരുമകളെയെന്ന് വിളിച്ചിട്ടുണ്ടെന്നും മനീഷ പറയുന്നു. മനീഷയുടെ വാക്കുകളിലേക്ക്

 sagar-cerena

'ജനങ്ങളുട വോട്ടിംഗ് സ്ട്രാറ്റജി പ്രവചനാതീതമാണ്. ഞാൻ ഗെയിം കളിക്കാതിരുന്നിട്ടില്ല, സംസാരിക്കേണ്ട സ്ഥലങ്ങളിൽ സംസാരിക്കാതെ ഇരുന്നിട്ടില്ല സൗഹൃദങ്ങളെ പൂർണമായും ഉൾക്കൊള്ളാതിരുന്നില്ല, വാത്സല്യം കൊടുക്കാതിരുന്നിട്ടില്ല, ഭക്ഷണം കൊടുക്കാതിരുന്നിട്ടില്ല, പ്രവൃത്തികൾ ചെയ്യാതിരുന്നിട്ടിലല്- എന്നിട്ട് പോലും എന്ത്‌കൊണ്ടാണ് ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാതെ എന്ത്‌കൊണ്ടാണ് മാറ്റിയതെന്ന് കൺഫ്യൂസ്ഡ് ആണ്.

ജനങ്ങളുടെ പിന്തുണ, മത്സരാർത്ഥികളുടെ പ്രകടനങ്ങൾ എന്നിവ പ്രവചനാതീതമാണ്. എന്നിരുന്നാലും എന്റെ ഗെയിം സ്ട്രാറ്റജി വെച്ചിട്ട് ടോപ് ഫൈവിൽ എത്താൻ സാധ്യത ഉള്ളവർ ഒന്ന് അഖിൽ മാരാറാണ്. മറ്റൊരാൾ ജുനൈസ്, സാഗർ വന്നേക്കാം, റെനീഷ, അനു എന്ന പുതിയ കൺടെസ്റ്റന്റ് വന്നിട്ടുണ്ട്, ഗെയിം എങ്ങനെയാണെന്ന് അറിയില്ല, എന്നാലും എന്റെ ഉള്ളിലെ അഞ്ച് പേർ ഇവരാണ്.

സാഗറുമായുള്ള ആ വഴക്ക് സംഭവിച്ചത് അവിചാരിതമായിരുന്നു. അമ്മയുമായി ചൂടായാൽ മാത്രമേ പിടിച്ച് നിൽക്കാൻ പറ്റൂവെന്ന തോന്നൽ സാഗറിന് തോന്നിയിട്ടുണ്ടാകും. സാഗറുമായി ഉണ്ടായിരുന്ന വഴക്ക് പ്ലാൻ ചെയ്തതല്ല. ഒന്ന് മാറി നിൽക്കെന്ന് ഞാൻ സാഗറിനോട് ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു, അത് അവനെ വേദനിപ്പിച്ച് കാണും. ആ സംഭവം വലിയ വഴക്കായി. എന്നിരുന്നാലും വിഷയത്തിൽ പരസ്പരം ക്ഷമ ചോദിച്ചിരുന്നു.

അമ്മ എന്ന വാക്കിനെ പൂർണമായും ഉൾക്കൊണ്ട് കൊണ്ട് തന്നെയാണ് സാഗർ എന്നെ അമ്മ എന്ന് വിളിച്ചത്. അതിൽ ഒരു മാറ്റവും ഇപ്പോഴും ഇല്ല. വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും തന്നെയാണ് അവൻ അമ്മ എന്ന് വിളിച്ചിട്ടുള്ളത്. എന്നിരുന്നാലും ഗെയിമിന്റെ സ്ട്രാറ്റജിയുടെ ഭാഗമായി വഴിതിരിഞ്ഞ് പോകുന്നുണ്ടോയെന്ന സംശയം ഇല്ലായ്കയില്ല.

മരുമകളെ എന്ന് സെറീനയെ വിളിച്ച് തുടങ്ങിയ സമയത്ത് അവര് തമ്മിലുള്ള സൗഹൃദം കണ്ടപ്പോൾ എന്നാൽ ഇതങ്ങ് ഉറപ്പിച്ചാൽ എന്താ എന്ന് തോന്നി, ഞാനവന്റെ സ്വന്തം അമ്മയല്ല, അങ്ങനെയൊരു തീരുമാനം എനിക്ക് എടുക്കാൻ പറ്റില്ല. എന്നിരുന്നാലും അമ്മ എന്ന സങ്കൽപ്പത്തിൽ നിൽക്കൊന്നൊരാൾ എന്ന നിലയ്ക്ക് എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. സാഗറിനോട് ഞാൻ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.

പക്ഷേ ഓരോരുത്തരുടെ മനസിൽ എന്താണ് ഉള്ളതെന്ന് എനിക്ക് അറിയില്ലല്ലോ. ഇതൊന്നും അടിച്ചേൽപ്പിക്കേണ്ട കാര്യമല്ലല്ലോ, പിന്നെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായിട്ടുള്ള ലൗ സ്ട്രാറ്റജി കൊണ്ട് വരണമോയെന്നുള്ളത് അവനവൻ തീരുമാനിക്കേണ്ട കാര്യമാണ്.

അവിടെ ചെറിയ പൊട്ടിത്തെറികളുടെ മിന്നായങ്ങൾ ഒക്കെ സംഭവിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. ഞാൻ ഇക്കാര്യം തുറന്ന് സംസാരിച്ചപ്പോൾ അമ്മ അങ്ങനെയൊന്നുമല്ല എന്നാണ് പറഞ്ഞത്. അങ്ങനെ എന്തെങ്കിലും നടക്കുകയാണെങ്കിൽ ഒരു പൊടി പൂരം നമ്മക്കും നടത്താം, നോക്കട്ടെട, മനീഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+