Get Updates
Get notified of breaking news, exclusive insights, and must-see stories!

137 റീടേക്ക് എന്റെ സെറ്റിലെങ്കില്‍ തൊഴി കൊടുക്കും: പരാതിയുണ്ടേല്‍ ഷൈനിനെ വീട്ടിലിരുത്തും: നിർമ്മാതാവ്

കൊച്ചി: സിനിമ സെറ്റില്‍ നടന്മാരും സാങ്കേതിക പ്രവർത്തകരും ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ പരാതില്‍ ലഭിച്ചാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് സജി നന്ത്യാട്. പരാതി നല്‍കാതെ സംഘടനയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, പരാതി നല്‍കിയവർക്കെതിരെ നേരത്തെ നടപടിയെടുത്തെന്ന ഉദാഹരണമുണ്ട്.

ഷൈന്‍ ടോം ചാക്കോയെക്കുറിച്ചുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഷൈന്‍ ടോം ചാക്കോ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റിപ്പോർട്ടർ ടിവി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. സജി നന്ത്യാട്ടിന്റെ വാക്കുകളിലേക്ക്.

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചുവെന്ന

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് ഷൈം ടോം ചാക്കോയെന്ന നടനെ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. അതിന് ശേഷം വിട്ടയക്കുകയും ചെയ്തു. ഇവർക്കൊക്കെ എന്ത് പറ്റിയെന്ന് നമുക്ക് അറിയാം. അതൊക്കെ ഞാന്‍ ഈ ചാനലില്‍ ഇരുന്ന പറയേണ്ടതുണ്ടോ. രാസായുധങ്ങള്‍ ഉപയോഗിക്കൂ എന്നാണ് എനിക്ക് ഇവരൊടൊക്കെ പറയാനുള്ളു.

തന്റേടം ഉണ്ടെങ്കിൽ ആ നിർമ്മാതാവിനോട് പരാതി

തന്റേടം ഉണ്ടെങ്കിൽ ആ നിർമ്മാതാവിനോട് പരാതി നൽകാൻ പറയൂ. ഈ നടൻ ചൊറിയും കുത്തി വീട്ടിലിരിക്കത്തേയുള്ളൂ. പരാതി പറയാതെ എന്ത് നടപടിയെടുക്കാൻ കഴിയും. പ്രൊഡ്യൂസർക്ക് ചിലപ്പോൾ പരാതി നൽകാൻ ഭയമായിരിക്കും. കാരണം പരാതി നൽകിയാൽ ആ നടൻ പിന്നെ സെറ്റിൽ പ്രശ്നമുണ്ടാക്കി സാമ്പത്തികമായി നഷ്ടമുണ്ടായേക്കുമെന്ന ഭയമുണ്ടാകും അവർക്ക്. രഞ്ജു രഞ്ജിമാർക്ക് പരാതി നല്‍കാന്‍ സാധിക്കുമോ.

ഞങ്ങളുടെ കയ്യിൽ പരാതി കിട്ടിയാൽ തീർച്ചയായും

ഞങ്ങളുടെ കയ്യിൽ പരാതി കിട്ടിയാൽ തീർച്ചയായും നടപടി സ്വീകരിക്കും. അത് ഉറപ്പിച്ചിരിക്കുന്ന കാര്യമാണ്. പക്ഷെ പരാതി നൽകാൻ തന്റേടം കൂടി വേണം. ഇനി പരാതി നൽകിയാൽ കുറെ പേർ അവരെ സപ്പോർട്ട് ചെയ്യാൻ എത്തും. ഞങ്ങള്‍ നോക്കി വെച്ചിരിക്കുകയാണ്. എന്തെങ്കിലും നടപടി എടുത്താല്‍ ചിലരൊക്കെ പിന്തുണച്ചുകൊണ്ട് മാടയാ കോടയാണ് എന്നൊക്കെ പറയും.

എന്റെ സെറ്റിലാണ് 137 റീടേക്കെങ്കില്‍

എന്റെ സെറ്റിലാണ് 137 റീടേക്കെങ്കില്‍ 10 ന് അപ്പുറം പോയാല്‍ ഞാന്‍ തൊഴിച്ചേനെ. മലയാള സിനിമിൽ ശക്തമായ പ്രൊഡ്യൂസർമാർ ഉണ്ട്. പക്ഷെ അവർ ആരും തന്നെ ഇന്ന് സിനിമ നിർമ്മിക്കുന്നില്ല. അവരുടെ സെറ്റിൽ ഇവർ മര്യാദയ്ക്ക് ഇരിക്കുകയും ചെയ്യും. അങ്ങനെയുളളവരെ പേടിയുണ്ടാവുകയുളളു. പുതുതായി വരുന്ന കുറെ സീസണല്‍ പ്രൊഡ്യൂസർമാരുണ്ട്. അവർക്ക് സിനിമ എന്താണെന്ന് അറിയില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.

മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ പരാതി.

ഈ ഒരു നടനെ പറ്റി ഞാന്‍ ഒരു സിനിമ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ നടൻ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആർടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയിൽ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഒമ്പത് മണിക്ക് തീർക്കേണ്ട സീനുകൾ പുലർച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങൾക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നുമായിരുന്നു മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ പരാതി.

സിനിമയിലുള്ളവർ ഈ നടന്മാരുടെ പേക്കൂത്തുകള്‍

സിനിമയിലുള്ളവർ ഈ നടന്മാരുടെ പേക്കൂത്തുകള്‍ അറിയുന്നില്ലേ. ഇവന്മാർ സെറ്റിനകത്ത് കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്. പറയാതിരിക്കാന്‍ കഴിയില്ല. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കൽപ്പിക്കാതെ സെറ്റിൽ നിന്നും ഓടുക. അൽപ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാൽ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റിൽ പെരുമാറുന്നത്.

ഇത്തരം നടന്‍മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍

ഇത്തരം നടന്‍മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങണം. അല്ലെങ്കില്‍ മേല്‍ഘടകത്തിലുള്ള നടന്മാരെങ്കിലും മുന്നിട്ടിറങ്ങണം. ഇതൊക്കെ അവന്റെ നേച്ചറാണോ രാസായുധം പ്രയോഗിക്കുന്നത് കൊണ്ടാണോ എന്നൊന്നും അറിയില്ല. മലയാള സിനിമ ചരിത്രത്തില്‍ 137 ടേക്ക് എടുത്തിട്ടുണ്ട് വിമാനത്തിലെ കോക്പിറ്റില്‍ ചാടികയറിയ നടനെവെച്ചെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+