സ്റ്റൈലിസ്റ്റുമായി സാമന്തയ്ക്ക് പ്രണയം? നാഗചൈതന്യ-സാമന്ത ബന്ധത്തിനിടയിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?
കൊച്ചി; ആരാധകരുടെ പ്രീയപ്പെട്ട ജോഡിയായിരുന്നു നടി സാമന്ത റുത്ത് പ്രഭുവും നാഗചൈതന്യയും. ഏറെ നാൾ നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2017 ലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹം കഴിച്ചത്. എന്നാൽ 4 വർഷം നീണ്ടുനിന്ന് വിവാഹ ബന്ധം കഴിഞ്ഞ ദിവസം ഇരുവരും ഔദ്യോഗികമായി അവസാനിപ്പിച്ചു. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്.ഏറെ ആലോചനകൾക്ക് ശേഷം ഞാനും ചെയും ഭാര്യ ഭർതൃ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.
അതേസമയം ബന്ധം പിരിയാനുള്ള താരങ്ങളുടെ തിരുമാനം വലിയ ഞെട്ടലാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്.
എന്തിനാണ് തങ്ങളുടെ പ്രിയ താരങ്ങൾ വേർപിരിഞ്ഞതെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ആരാധകരും ഉയർത്തുന്നത്. നിരവധി അഭ്യൂഹങ്ങൾ ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതിൽ ചിലത് ഇങ്ങനെയാണ്

സോഷ്യൽ മീഡിയയിൽ നാഗചൈതന്യയുടെ സർ നെയിം ആയ അക്കിനേനി തന്റെ പേരില‍് നിന്നും സാമന്ത ഒഴിവാക്കിയതോടെയായിരുന്നു താരങ്ങൾ തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്ന ചർച്ചകൾ ചൂട് പിടിച്ചത്.തരത്തിലുള്ള ഗോസിപ്പുകൾ ശക്തമായത്.മാത്രമല്ല ഇരുവരും രണ്ടിടത്താണ് താമസമെന്നും പിരിയാൻ തീരുമാനം എടുത്തുവെന്നും വാർത്തകൾ വന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാൻ സാമന്തയോ നാഗചൈതന്യയോ തയ്യാറായിരുന്നില്ല. ഇതിനിടയിൽ നാഗചൈതന്യയുടെ പിതാവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്താൻ താരം എത്താതിരുന്നതോടെ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. കുടുംബ പരിപാടികളിലെല്ലാം സജീവമായിരുന്ന സാമന്ത എന്തുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ആരാധകർ ചോദ്യം ഉയർത്തിയത്. ഇതോടെ മാധ്യമങ്ങൾ താരങ്ങളുടെ പ്രതികരണങ്ങൾ തേടിയെങ്കിലും ഇരുവരും മൗനം തുടർന്നു.

എന്നാൽ ഒക്ടോബർ രണ്ടിന് എല്ലാ അഭ്യൂഹങ്ങളും ശരിവെച്ച് ഇരുവരും സംയുക്ത പ്രസ്താവന ഇറക്കുകയായിരുന്നു. സാമന്തയുടെ തിരക്ക് പിടിച്ച ജീവിതവും ജോലിയിൽ ശ്രദ്ധ പതിപ്പിക്കാനുള്ള തീരുമാനവുമെല്ലാമാണ് അക്കിനേനി കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. പ്രചരിക്കുന്ന മറ്റ് ചില ഗോസിപ്പുകൾ ഉങ്ങനെയാണ്-സിനിമ സംബന്ധിച്ചുള്ള സാമന്തയുടെ തിരുമാനങ്ങൾ പലപ്പോഴും ഇരവർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നുവെത്രേ. നിലവിൽ സിനിമയിൽ ഏറെ സജീവമാണ് സാമന്ത. മാത്രമല്ല സമീപകാലത്തെ സാമന്തയുടെ നിരവധി സിനിമകൾ വലിയ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതോടെ സാമന്ത കരിയറിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ സാമന്തയുടെ തിരഞ്ഞെടുപ്പുകൾ അക്കിനേനി കുടുംബത്തിന്റെ അതൃപ്തിക്ക് കാരണായിരുന്നത്രേ.

കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നതാണ് അക്കിനേനി കുടുംബത്തിന്റെ താത്പര്യം. ഗ്ലാമർ വേഷങ്ങൾ സാമന്ത തിരഞ്ഞെടുക്കുന്നതിലും ഫോട്ടോഷൂട്ടുകൾക്കായി സമയം ലെചവഴിച്ചതുമല്ലാം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും ചിലർ പറയുന്നു.ഫാമിലി മാൻ എന്ന സീരീസിലെ സാമന്തയുടെ കഥാപാത്രവും പ്രശ്നമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷത്തെ കൊവിഡ് ലോക്ക്ഡൗൺ സമയത്താണ് നാഗചൈതന്യയും സാമന്തയും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണക്ക് കൂട്ടൽ.ഇൻഡസ്ട്രിയിലെ എല്ലാവരുടെയും കരിയറിൽ ഏകദേശം രണ്ട് വർഷത്തെ ഇടവേള ഉണ്ടായിരുന്നു. ഈ സമയത്ത് ഒരു കുട്ടിക്ക് വേണ്ടി പ്ലാൻ ചെയ്യാൻ സാമന്തയ്ക്ക് അക്കിനേനി കുടുംബത്തിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നത്രേ.നാഗചൈതന്യയ്ക്കും കുഞ്ഞ് വേണമെന്ന ആഗ്രഹമായിരുന്നു.എന്നാൽ ഇപ്പോൾ ഒരു കുട്ടി വേണ്ടെ്ന്ന നിലപാടിലായിരുന്നത്രേ സമാന്ത. തനിക്ക് തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന നിലപാടായിരുന്നു സാമന്ത സ്വീകരിച്ചത്. ഇതും വേർപിരിയിലിന് കാരണമായിട്ടുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. യാഥാർത്ഥ്യം സാമന്തയ്ക്കും നാഗചൈതന്യയ്ക്കും മാത്രമേ അറിയുകയുള്ളൂ.

താരങ്ങളുടെ തിരക്കുകളും പലപ്പോഴും ബന്ധത്തിനിടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായതായി റിപ്പോർട്ടുകൾ ഉണ്ട്. നാഗചൈതന്യയിൽ നിന്നും വ്യത്യസ്തമായി ഈ കൊവിഡ് കാലത്ത് കൂടി സാമന്ത വളരെയേറെ തിരക്കിലായിരുന്നു. പലപ്പോഴും പരസ്പരം സ്നേഹിക്കാനോ സമയം ചെലവഴിക്കാനോ ഇരുവർക്കും സാധിച്ചില്ല. നാഗചൈതന്യയ്ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും സാമന്ത സമയം കണ്ടെത്തിയില്ല. പരസ്പരമുള്ള സ്നേഹവും കരുതലും പ്രണയവും നഷ്ടമായതോടെ ബന്ധത്തിലും വിള്ളൽ വീഴാൻ കാരണമായി എന്നുള്ള അഭ്യൂഹങ്ങളുമുണ്ട്.

സാമന്തയുടെ രീതികളുമായി ഒത്തുപോകാൻ അക്കിനേനി കുടുംബത്തിന് പലപ്പോഴും സാധിച്ചിരുന്നില്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. സാന്തയുടെ ഫാഷൻ ചോയ്സുകളും സൗഹൃദങ്ങളിലുമെല്ലാം അക്കിനേനി കുടുംബത്തിന് താത്പര്യം ഇല്ലായിരുന്നു.ഇതും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നാണ് ഗോസിപ്പുകൾ പ്രചരിക്കുനന്ത്.അതേസമയം സമാന്തയും സ്‌റ്റൈലിസ്റ്റുമായി പ്രണയ ബന്ധത്തിലാണ് എന്നും ഇത് കാരണമാണ് ഇരുവരും വേര്‍പിരിഞ്ഞതും എന്നുമുള്ള അഭ്യൂഹങ്ങളും. പ്രീതം ജുകാൾക്കർ ആണ് സാമന്തയുടെ സ്റ്റൈലിസ്റ്റ്.

പ്രീതവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തയാണ് സാമന്ത.എന്നാൽ ഇരുവരും തമ്മിലുള്ള സൗഹൃദം നാഗചൈതന്യയ്ക്ക് ഇഷ്ടമായിരുന്നില്ലത്രേ. നേരത്തേ ഇരുവരുടേയും നിരവധി ചിത്രങ്ങൾ സോഷ്യൽ മിീഡിയയിൽ പ്രചരിച്ചിരുന്നു.ഇതിനിടെ പ്രീതത്തിന്റെ മടിയിൽ കാല് വെച്ച് കിടക്കുന്ന സാമന്തയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സാമന്തയുടെ പ്രവൃത്തി ശരിയായില്ലെന്നായിരുന്നു ആരാധകരുടെ ആക്ഷേപം. ചിത്രത്തിനെതിരെ നാഗചൈതന്യ ഫാൻസും രംഗത്തെത്തിയിരുന്നു. അതേസമയം സ്റ്റൈലിസ്റ്റുമായി സാമന്ത പ്രണയത്തിലാണെന്നും പ്രീതത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിന്ന് സാമന്തുമായുള്ള ബന്ധം വ്യക്തമാണന്നും ചിലർ പറയുന്നു.

ഇതിനിടെ പ്രീതം ജുകാല്‍ക്കറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും കഴിഞ്ഞ ദിവസം ചർച്ചയയാിരുന്നു. പേരെടുത്ത് പറയാതെയായിരുന്നു പ്രീതം പോസ്റ്റ് പങ്കുവെച്ചത്. ഇത് സാമന്തയുടേയും നാഗ ചൈതന്യയുടേയും ഡിവോഴ്‌സുമായി ബന്ധപ്പെട്ടതാണെന്നാണ് വിലയിരുത്തുന്നത്.. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു-അവരാണ് വീട്ടിനുള്ളിലെ പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം ഒളിച്ചുവെക്കുന്നത്, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരാണ്. ഇന്നത്തെ കാലത്ത് അതിക്രമം മാനസികമായ അധിക്ഷേപങ്ങളുടേയും വിമര്‍ശനത്തിന്റേയേും രൂപത്തിലാണ്.,എ്ന്നായിരുന്നു പ്രീതം സോഷ്യൽ മീഡിയയിൽ കുറിച്ചത്

അതേസമയം ഇൻസ്റ്റഗ്രാമം സ്റ്റോറി വിവാദമായതോടെ പ്രീതം ഇവ ഡിലീറ്റ് ചെയ്തിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. പോസ്റ്റിനെതിരെ കടുത്ത സൈബർ ആക്രമണമാണ് പ്രീതത്തിന് നേരിടേണ്ടി വന്നത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ആരാധകരുടെ പോസ്റ്റുകൾ ഉൾപ്പെടെ പ്രീതം ജുക്കാൽക്കർ പങ്കുവെച്ചിട്ടുണ്ട്.
ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം


Click it and Unblock the Notifications