നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം താന്‍ മരിക്കുമെന്ന് കരുതി; തുറന്ന് പറഞ്ഞ് സാമന്ത
ചെന്നൈ: തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമാണ് സാമന്തയും, നാഗചൈതന്യയും, ഇരുവരും 2017ലാണ് വിവാഹിതരായത്. ശേഷം ഇരുവരും വിവാഹമോചനം നടത്തുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
ഈ വാര്‍ത്ത ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയവുമാണ്. നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിക്കുമ്പോള്‍ താന്‍ തകര്‍ന്ന് മിക്കുമെന്നാണ് കരുതിയതെന്ന് സാമന്ത പറഞ്ഞു.

തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത. താന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നായിരുന്നു ഇതുവരെയും കരുതിയിരുന്നത്. എന്നാല്‍ തന്റെ കരുത്തില്‍ താന്‍തന്നെ അത്ഭുതപ്പെടുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. സാമന്തക്കെതിരെ വിവാഹേതര ബന്ധങ്ങളും ഗര്‍ഭഛിദ്രങ്ങളും നടത്തിയെന്നുള്ള അസംബന്ധമായ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് തന്റെ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമുള്ള തന്റെ അനുഭവങ്ങളെ സംബന്ധിച്ചുള്ള ്ഭിമുഖത്തിലാണ് താരം തുറന്ന് പറയുന്നത്. നിങ്ങള്‍ക്ക് ഒരു മോശം ദിവസമാണെങ്കില്‍ കുഴപ്പമില്ല, അത് മനസിലാക്കാം കാരണം നമ്മള്‍ ഒരു മോശം ദിവസത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് നമ്മള്‍ അംഗീകരിച്ചാല്‍ പകുതി പ്രശ്‌നം തീര്‍ന്നു. എന്നാല്‍ ഞങ്ങള്‍ അതിനെ അംഗീകരിക്കാന്‍ സാധിക്കാത്ത സമയമായതിനാലാണ് അതിനെതിരെ പോരാടുന്നത്. അതൊരിക്കലും തീരാത്ത പോരാട്ടമാണെന്നും ഇതെന്റെ പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു.

തനിക്ക് ഇപ്പോഴും തന്റെ ജീവിതം ജീവിച്ച് തീര്‍ക്കേണ്ടതുണ്ട്. ഞാനിനിയും ജീവിക്കുമെന്ന് എനിക്കറിയാം. എന്റെ വ്യക്തിപരമായ ജീവിതത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങളെയും അതിജീവിക്കുന്ന താന്‍ എത്ര ശക്തയാണെന്നതില്‍ താന്‍ ഇപ്പോഴും ആശ്ചര്യപ്പെടുന്നുവെന്നും സാമന്ത പറഞ്ഞു. താന്‍ വളരെ ദുര്‍ബലയായ വ്യക്തിയാണെന്നാണ് കരുതിയിരുന്നത്. നാഗചൈതന്യയുമായുള്ള വേര്‍പിരിയല്‍ കാരണം താന്‍ തകര്‍ന്ന് മരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കാന്‍ സാധിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. തന്റെ അതിജീവന ശക്തിയില്‍ അഭിമാനിക്കുന്നുവെന്നും കാരണം ഇത്രയും കാലം തന്നെ കുറിച്ച് തനിക്ക് തന്നെ അറിയില്ലായിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തി.

സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നതിന് മുന്ന് വര്‍ഷം മുമ്പ് മുതല്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് 2017ല്‍ ഗോവയില്‍വച്ച് കുടുംബങ്ങളുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള രണ്ട് വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. ഇൗ വര്‍ഷം നാലാം വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇരുവരുടെയും വേര്‍പിരിയല്‍ ദൗര്‍ഭാഗ്യകരമാണെന്ന് നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന പറഞ്ഞു. നിലവില്‍ ഇരുവരും തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

അതേസമയം നേരത്തെ തന്നെ വിവാഹ മോചന വാര്‍ത്തയില്‍ നാഗചൈതന്യയും സാമന്തയും അസ്വസ്ഥരാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഇവര്‍ കുടുംബത്തെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് പുറത്ത് വന്നത്. നേരത്തെ സാമന്ത അമ്മയാവാന്‍ പോകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Recommended Video

അത് പക്ഷേ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇരുവരും കുട്ടിക്കായുള്ള കാത്തിരിപ്പിലാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുമുണ്ട്. സാമന്ത ബോളിവുഡിലേക്ക് കളം മാറുന്നു എന്ന് നേരത്തെ പുറത്ത് വന്നിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ 2 എന്ന വെബ് സീരീസില്‍ സാമന്ത മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് ബോളിവുഡിലേക്ക് കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ സാമന്തയെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. കുടുംബത്തിനാണ് സാമന്ത പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് നാഗചൈതന്യയുമായുള്ള ബന്ധം ശക്തമാക്കാനാണ് സാമന്തയുടെ തീരുമാനമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുമായുള്ള സന്തുഷ്ട കുടുംബം സാമന്ത ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications