ആഡംബരത്തിന് ഒരു കുറവുമില്ല; വീണ്ടും ഞെട്ടിച്ച് സാമന്ത; സ്വന്തമാക്കിയത് 7 കോടിയുടെ ഫ്‌ളാറ്റ്
അടുത്തകാലത്തായി തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടികളില്‍ ഒരാളാണ് സാമന്ത. താരത്തിന്റെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. താരത്തിന്റെ ആസ്തി മൂല്യം 89 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇക്കണോമിക്‌സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സാമന്ത ഹൈദരാബാദില്‍ 3 ബി എച്ച് കെ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.
രണ്ട് നിലകളിലുമായി വ്യാപിച്ചുകിടക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുന്നതിനായി സാമന്ത ഏഴ് കോടി രൂപ ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് നിലകളും ചേര്‍ത്ത് 7944 അടിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം. താരത്തിന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ചാണ് അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ അധുനികതയ്ക്ക് ഒട്ടും കുറവ് വരാത്ത രീതിയിലാണ് ഫ്‌ളാറ്റിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ആഡംബരം ഒട്ടും കുറയ്ക്കാത്ത രീതിയിലാണ് ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാനാക്രംഗുഡയിലെ അറിയപ്പെടുന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയായ ജയഭേരി ഓറഞ്ച് കൗണ്ടിയിലാണ് ആഡംബര ഫ്‌ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും താരത്തിന് ഫ്‌ളാറ്റുണ്ട്. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുമായി ചേര്‍ന്നാണ് താരം ജൂബിലി ഹില്‍സിലെ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം താരം ഇതേ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. സ്വിമ്മിംഗ് പൂള്‍, വിശാലമായ ടെറസ് ഗാര്‍ഡന്‍ എന്നിവ ഫ്‌ളാറ്റിന്റെ പ്രത്യേകതയാണ്.
നേരത്തെ സാമന്ത മുംബൈയില്‍ 15 കോടി വിലമതിക്കുന്ന ഫ്‌ളാറ്റ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം, സാമന്ത റൂത്ത് പ്രഭു അടുത്തിടെ ശാകുന്തളം എന്ന സിനിമയിലാണ് നായികയായി പ്രത്യേക്ഷപ്പെട്ടത്. അത് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. കാളിദാസന്റെ നാടകത്തെ അടിസ്ഥാനമാക്കി, ശകുന്തളയുടെയും പെറു രാജവംശത്തിലെ രാജാവായ ദുഷ്യന്തന്റെയും പ്രണയകഥയാണ് ചിത്രം ചിത്രീകരിച്ചത്.
കുഷി എന്ന ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുന്നത്, ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍. ചിത്രം സെപ്തംബര്‍ 1ന് റിലീസ് ചെയ്യും. ഇത് കൂടാതെ അമേരിക്കന്‍ വെബ് സീരീസായ സിറ്റാഡലിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റാള്‍മെന്റിലും താരം അഭിനയിക്കുന്നുണ്ട്.
അതേസമയം, തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. നയന്‍താരയെ മറികടന്നായിരുന്നു ആ നേട്ടം താരം സ്വന്തമാക്കിയത്. സാമന്തയും നയന്‍സും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇക്കാര്യമായിരുന്നു. സാമന്തയുടെ ചിത്രങ്ങള്‍ ബോക്സോഫീസ് ചലനമുണ്ടാക്കാറില്ലെന്ന വാദവും ഇതിനിടെ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications