കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തെ മാത്രം എന്തിനിങ്ങനെ? ഡിഫിക്കാർക്ക് ഒരു കഴിഞ്ചിന് പോലും ഇല്ല... ഈ ട്രോൾ എങ്ങനെ സഹിക്കും!!

Google Oneindia Malayalam News

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നപ്പോള്‍ കേരളം മുഴുവന്‍ പ്രതിഷേധം ആളിക്കത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഒരുപടി കൂടി കടന്ന്, മധുവിനെ കെട്ടിയിട്ടതിനെ അനുകരിച്ച് ഒരു ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അതിന്റെ പേരില്‍ കുമ്മനം അനുഭവിക്കേണ്ടി വന്ന ട്രോള്‍ പരിഹാസങ്ങള്‍ക്ക് ഒരു കൈയ്യും കണക്കും ഇല്ല. കുമ്മം മാത്രമാണോ അങ്ങനെ പ്രതികരിച്ചത്? സോദരാ മാപ്പ്, കാട്ടാള നീതിക്കെതിരെ ഡിവൈഎഫ്‌ഐ എന്ന ബാനറും പിടിച്ച് ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയതും അതുപോലുള്ള ഒരു പ്രതികരണം ആയിരുന്നു.

പക്ഷേ, അതൊന്നും സോഷ്യല്‍ മീഡിയ കണ്ടില്ല. പക്ഷേ, കുമ്മനം ഫോട്ടോഷൂട്ട് നടത്തി എന്നത് മാത്രമായി ആരോപണം. എന്തായാലും മഴ നിന്നാലും മരം പെയ്യുമല്ലോ... ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല!!!

ലോകത്തെ രക്ഷിക്കും കുമ്മനം

ലോകത്തെ രക്ഷിക്കും കുമ്മനം

സ്‌പൈഡര്‍ മാന്‍, സൂപ്പര്‍ മാന്‍ എന്നൊക്കെ പറയും പോലെ ആണല്ലോ കുഞ്ഞാവകള്‍ക്ക് കും മാന്‍! കുമ്മനത്തെ ഇങ്ങനെ കെട്ടിയിട്ടാല്‍ പിന്നെ ലോകത്തെ ആര് രക്ഷിക്കുമെന്ന്!

ഇപ്പോള്‍ പിടികിട്ടി

ഇപ്പോള്‍ പിടികിട്ടി

പ്രതിഷേധിക്കാന്‍ ആണെങ്കില്‍ ആ കറുത്ത തുണി കെട്ടിയതിന്റെ ഫോട്ടോ മാത്രം പോരെ... എന്തിനാണ് ചുവന്ന തുണി? അതിന്റെ ഗുട്ടന്‍സ് ഇപ്പോഴെങ്കിലും പിടികിട്ടിയോ ആവോ!

ചിരിച്ച് പോകും

ചിരിച്ച് പോകും

കുമ്മനം ചെയ്തത് കോമാളിവേഷം ആണെന്നാണ് പരക്കെ ആക്ഷേപം. സംഘികള്‍ക്ക് പോലും അത് കണ്ടിട്ട് ചിരി വരുന്നുണ്ടത്രെ... പക്ഷേ, അദ്ദേഹം ശരിക്കും സീരിയസ് ആയി ചെയ്തതായിരുന്നല്ലോ!

സ്‌മൈല്‍ അല്ല, സാഡ്

സ്‌മൈല്‍ അല്ല, സാഡ്

സാധാരണ ഫോട്ടോ എടുക്കുന്നതിന് മുമ്പ് 'സ്‌മൈല്‍ പ്ലീസ്' എന്നല്ലേ പറയാറുള്ളത്. പക്ഷേ, ഇവിടെ സാഡ് പ്ലീസ് എന്നാണത്രെ ഫോട്ടോഗ്രാഫര്‍ പറഞ്ഞത്.

എല്ലാം ആയെന്ന്

എല്ലാം ആയെന്ന്

കെ സുരേന്ദ്രന് മധുവിന്റെ മരണത്തില്‍ പ്രതികരിച്ചിട്ട് ഒന്നും ആയില്ലത്രെ. കൈ കെട്ടിയ ഫോട്ടോ പോലെ ഒന്ന് പരീക്ഷിച്ചാലോ എന്ന് കൂടി ആലോചിച്ചതാണ്. പക്ഷേ കുമ്മനത്തിന് എല്ലാം ആയി!

ന്യായീകരിച്ച് മടുത്ത്

ന്യായീകരിച്ച് മടുത്ത്

കുമ്മനം ജി ചെയ്തതില്‍ എന്താണ് ശരിക്കും തെറ്റ്? അദ്ദേഹം പ്രതികരിച്ചതല്ലേ... ചുരങ്ങിയത് അദ്ദേഹം ഒരു രക്ഷകനല്ലേ... ന്യായീകരിച്ച് മടുത്തെന്ന്!

മീം ഉണ്ടോ

മീം ഉണ്ടോ

കഴിഞ്ഞ ദിവസങ്ങളില്‍ മീം ഗ്രൂപ്പുകളില്‍ വലിയ തിരക്കായിരുന്നു. കുമ്മനംജി കൈ കെട്ടി നില്‍ക്കുന്നതിന്റെ മീമിന് ആയിരുന്നത്രെ തിരക്ക്... എന്നാല്‍ ഏത് കളര്‍ മീം വേണം എന്നതായിരുന്നു പ്രധാന ചോദ്യം!

ബീഫ് തിന്നും!!!

ബീഫ് തിന്നും!!!

പ്രതികരണം കേരളത്തിലെ സംഭവത്തില്‍ മാത്രമല്ലായിരിക്കും. ഉത്തരേന്ത്യയിലെ ബീഫ് കൊലകള്‍ക്കെതിരെ ബീഫ് തിന്ന് പോലും ചിലപ്പോള്‍ പ്രതികരിച്ച് കളയും!

ഉത്തരേന്ത്യയില്‍

ഉത്തരേന്ത്യയില്‍

കേരളത്തില്‍ നടക്കുന്ന പല കാര്യങ്ങളും ഉത്തരേന്ത്യയില്‍ പ്രചരിക്കുന്നത് വേറെ രീതിയില്‍ ആണ്. ഇനിയിപ്പോള്‍ കുമ്മനം ഈ പ്രതിഷേധിക്കുന്നത് പോലും അവിടെ വേറെ പല രീതികളില്‍ പ്രചരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്!

കഴിഞ്ഞെങ്കില്‍ വരൂ...

കഴിഞ്ഞെങ്കില്‍ വരൂ...

കേരളത്തില്‍ ഒരു ആദിവാസിയെ മര്‍ദ്ദിച്ചുകൊന്നതില്‍ വലിയ പ്രതിഷേധം അല്ലേ ഉയര്‍ത്തിയത്. ഇനി യുപിയില്‍ ഒരുമാസത്തിനുള്ളില്‍ അഞ്ച് ദളിതരെ കൊന്നിട്ടുണ്ട്, അതിനുള്ള പ്രതിഷേധം കൂടി ആയിക്കോട്ടെ!

കും ഏട്ടന്‍

കും ഏട്ടന്‍

ആദ്യം കുമ്മനടിച്ചു കും ഏട്ടന്‍, പിന്നെ സെല്‍ഫി എടുത്തു കും ഏട്ടന്‍, പിന്നെ ട്രംപിനൊപ്പം കും ഏട്ടന്‍, , തൊപ്പി വച്ച് കും ഏട്ടന്‍ ഒടുവില്‍ കൈയ്യും കെട്ടി കും ഏട്ടന്‍!!!

 ഒറ്റ ക്ലിക്ക്

ഒറ്റ ക്ലിക്ക്

സാധാരണ ഒരു ട്രോള്‍ ഉണ്ടാക്കാന്‍ എന്തൊക്കെ പണിയെടുക്കണം. ഇതിപ്പോള്‍ ഒരു എഡിറ്റിങ്ങും ഇല്ലാതെ, ഒറ്റ ക്ലിക്ക് കൊണ്ടല്ലേ അദ്ദേഹം കേരളത്തെ മൊത്തം ചിരിപ്പിച്ചത്!!! ആ ടാലന്റ് കാണാതെ പോകരുത്!

പ്രതിഷേധിച്ചതാ

പ്രതിഷേധിച്ചതാ

കുമ്മനത്തിന്റെ വഴിയേ പലരും പ്രതിഷേധിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ഇനി തൂങ്ങി മരിച്ചതിനെതിരെ, അതേ രീതിയില്‍ പ്രതിഷേധിക്കാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും!

മുണ്ടൊന്ന് കിട്ടുമോ

മുണ്ടൊന്ന് കിട്ടുമോ

ഇനിയിപ്പോള്‍ ആ ഫോട്ടോഗ്രാഫറുടെ മുണ്ടെങ്ങാനും എടുത്താണോ ആവോ കൈയ്യില്‍ കെട്ടിയത്. ഫോട്ടോ എടുത്ത് കഴിഞ്ഞാല്‍ അതങ്ങ് തിരികെ കൊടുത്താല്‍ മതിയായിരുന്നു!

നാല് ഷാള്‍!!!

നാല് ഷാള്‍!!!

കുമ്മനം പ്രതിഷേധിക്കാന്‍ ഇറങ്ങിയ ദിവസം രാവിലെ കേരളത്തിലെ ഒരു തുണിക്കടയില്‍ സംഭവിച്ചത് ഇതാണത്രെ... എല്ലാ കളറും മിക്‌സ് ആക്കി എടുത്തിട്ടുണ്ട്!

ഫാന്‍സി ഡ്രസ്സ്

ഫാന്‍സി ഡ്രസ്സ്

മൂന്ന് തരത്തിലുള്ള ഫോട്ടോകള്‍ പ്രചരിച്ചപ്പോള്‍ തന്നെ 'ഫാന്‍സി ഡ്രസ്സ്' എന്ന ചീത്തപ്പേര് വീണ് കിട്ടി. ഇതിപ്പോള്‍ മലയാളികള്‍ അല്ലാത്തവര്‍ കണ്ടാല്‍ ചിലപ്പോള്‍ അങ്ങനെ തന്നെ പറയാനും സാധ്യതയുണ്ട്!

വെറുതേ ചിരിപ്പിക്കരുത്

വെറുതേ ചിരിപ്പിക്കരുത്

കേരളം മുഴുവന്‍ ഏറ്റെടുക്കാന്‍ പോകുന്ന ഒരു വെറൈറ്റ് പ്രതിഷേധം ആയിരുന്നു ഉദ്ദേശിച്ചത്. പക്ഷേ, ചീറ്റിപ്പോയി... വെറുതേ ചിരിപ്പിക്കരുതെന്ന്!

ഇത് സ്ഥിരമാക്കുമോ

ഇത് സ്ഥിരമാക്കുമോ

ഇനിയിപ്പോള്‍ കേരളത്തില്‍ ഇത്തരത്തിലുള്ള എന്തെങ്കിലും മരണങ്ങള്‍ നടന്നാല്‍ കുമ്മനത്തെ കൊണ്ട് അതുപോലെ പ്രതികരിപ്പിക്കുമോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ എന്നാണ് അറിയേണ്ടത്!

മടുത്തുകാണും

മടുത്തുകാണും

കേരളത്തില്‍ ഇത്രയും കാലത്തിനിടയ്ക്ക് ഇതുപോലെ ഒരു ബിജപി നേതാവും ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. അന്ന് തുടങ്ങിയതാണ് ഈ ന്യായീകരണം... മടുത്തുകാണും!

ഒറ്റ ടേക്കില്‍

ഒറ്റ ടേക്കില്‍

പല ഫോട്ടോകള്‍ എടുത്തതാണല്ലോ പ്രശ്‌നം. ഒറ്റ ടേക്കില്‍ തന്നെ ഫോട്ടോ ഓക്കെ ആക്കാന്‍ അദ്ദേഹം മമ്മൂട്ടിയോ മോഹന്‍ലാലോ അല്ല... കുമ്മനം രാജശേഖരനാണ്!

ക്ലോസ്സ് ഇനഫ്

ക്ലോസ്സ് ഇനഫ്

ലേലു അല്ലു, ലേലു അല്ലു ആയിരുന്നു ഇത്രയും നേരം ഏറ്റവും മികച്ച ക്ലോസ് ഇനഫ് ആയി പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് മാറിയിട്ടുണ്ട്... അറക്കല്‍ അബു!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

സത്യം പറഞ്ഞാല്‍ ഫേസ്ബുക്കില്‍ സമാധാനമായി രണ്ട് പോസ്റ്റ് ഇടാം എന്ന് വിചാരിച്ച് വന്ന സംഘികള്‍ പോലും ഓടിപ്പോയിട്ടുണ്ടത്രെ... കുമ്മനം കൊടുത്ത പണി!

നോ ബഡി

നോ ബഡി

എന്തൊക്കെ പ്രതീക്ഷയായിരുന്നു... കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ പോലും ഈ പ്രതിഷേധം ആളിക്കത്തും എന്ന് വിചാരിച്ചതായിരുന്നു. പക്ഷേ, നോബഡി കെയേഴ്‌സ്!

ആഹാ... ഹേഹേ

ആഹാ... ഹേഹേ

പണ്ട് അലന്‍സിയര്‍ തുണി ഉരിഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ ആഹാ... ഡിവൈഎഫ്‌ഐക്കാര്‍ ഇതുപോലെ പ്രതികരിച്ചപ്പോള്‍ ആഹാ... കുമ്മനം മാത്രം തുണികെട്ടി പ്രതിഷേധിച്ചപ്പോള്‍ ഹേഹേ... ഇതെന്ത് ന്യായം!

'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്'കൈകെട്ടി' പ്രതിഷേധിച്ച കുമ്മനത്തിന് കടുംവെട്ട് ട്രോള്‍ പൊങ്കാല.... പ്രതിഷേധത്തിലും കുമ്മനടിയെന്ന്

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇയ്ക്ക് പുറത്തേക്ക്? അന്വേഷണം റാസല്‍ഖൈമയിലെ ആ ഹോട്ടലിലേക്കും...

English summary
Same type of Protest, no troll against DYFI, but Kummanam Faced a lot...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X