സമീര്‍ അലിയെ തന്തക്കും തള്ളക്കും വിളിച്ച് ഫേസ്ബുക്ക് കമന്റുകള്‍... മുസ്ലീങ്ങള്‍ ഐസിസിനൊപ്പമല്ല

കേരളത്തെ വെല്ലുവിളിച്ചുകൊണ്ട് ഐസിസ് അനുഭാവിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ ഇത്തരം കള്ള നാണയങ്ങളെ പൊളിച്ചടുക്കും എന്ന് ഉറപ്പാണ്.

സമീര്‍ അലി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകള്‍ മാത്രം കണ്ടാല്‍ ഇത് ഇത് ഉറപ്പിക്കാന്‍. അതിരൂക്ഷമായ വിമര്‍ശനവും പൊങ്കാലയും തെറിവിളിയും ആണ് അവിടെ നടക്കുന്നത്.

മതവിശ്വാസികള്‍ തന്നെ ആണ് ഏറേയും ഇവിടെയെത്തി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. എന്നാല്‍ അതില്‍ പോലും ഉണ്ട് ചിലര്‍... പേടിപ്പെടുത്തുന്നവര്‍...

ബ്രോയുടെ ഫ്യൂസ് ഊരിയോ

ബ്രോയുടെ ഫ്യൂസ് ഊരിയോ

സമീര്‍ അലിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കണ്ട രസകരമായ ഒരു കമന്റ് ആണിത്. ബ്രോയുടെ ഫ്യൂസ് ഊരിയെന്ന് കേട്ട്... പിന്നെ ഇത്തിരി തെറിയാണ്. താഴെയുളള കമന്റില്‍ പച്ചത്തെറിയും.

നീ എന്താ സാധ്‌നം?

നീ എന്താ സാധ്‌നം?

സത്യത്തില്‍ നീ എന്താ സാധനം എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ബാക്കിയുള്ളവരെ നശിപ്പിക്കാതെ സിറിയയിലേക്ക് പോയിക്കൂടെ എന്നാണ് ചോദ്യം. ഈ കോഴ്‌സ് എടുക്കാന്‍ എത്ര ഫീസ് വരും എന്നും പരിഹസിക്കുന്നുണ്ട് ഒരാള്‍.

ജിഹാദ് എന്നാല്‍

ജിഹാദ് എന്നാല്‍


ജിഹാദ് എന്നാല്‍ സമൂഹത്തിലെ സൈ്വര്യം തകര്‍ക്കുക എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് മറ്റൊരാള്‍ ചോദിക്കുന്നു. എടുത്തോണ്ട് പോടാ നിന്‌റെ കോപ്പിലെ പോസ്റ്റ് എന്ന് വേറെ ഒരാള്‍.

മാവേലി ഭരിച്ചിരുന്നെങ്കിലും ഇതൊക്കെ പറയുമോ?

മാവേലി ഭരിച്ചിരുന്നെങ്കിലും ഇതൊക്കെ പറയുമോ?

സാമൂഹിക നീതിയും ന്യായവും ഉറപ്പുവരുത്തിക്കൊണ്ട് മാവേലി തന്നെയാണ് കേരളം ഭരിച്ചിരുന്നെങ്കില്‍ എന്ത് കോപ്പെടുത്തുകൊണ്ടായിരുന്നു നിങ്ങള്‍ ജിഹാദ് ചെയ്യുക എന്നതാണ് വേറെ ഒരു ചോദ്യം.

ചീത്ത വിളി തന്നെയാണ്

ചീത്ത വിളി തന്നെയാണ്

തെറിവിളിക്ക് ഒരു കുറവും ഇല്ല ഈ പോസ്റ്റുകള്‍ക്ക് താഴെ. ആട് മേയ്ക്കാന്‍ ആളെ ആവശ്യമുണ്ടായിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് വേറേയും പരിഹാസം.

പച്ചത്തെറിയാണ്... പച്ചത്തെറി

പച്ചത്തെറിയാണ്... പച്ചത്തെറി

പച്ചത്തെറി എന്ന് പറഞ്ഞാല്‍ പച്ചത്തെറിയാണ് ഇവിടെ വിളിച്ചിട്ടുണ്ട്. ആരായാലും ചിലപ്പോള്‍ ഇങ്ങനെയൊക്കെ തെറിവിളിച്ച് പോകും.

പോയി ചത്തൂടേ എന്ന്

പോയി ചത്തൂടേ എന്ന്

നിനക്ക് വേറെ ജോലിയൊന്നും ഇല്ലേ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഇസ്ലാം ഉണ്ടാന്‍ ആരെങ്കിലും ക്ഷണിച്ചോ എന്നും ചോദിക്കുന്നുണ്ട്.

സമീര്‍ അലി എന്ന അക്കൗണ്ട് ആക്ടീവ് ആയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട് മറ്റൊരാള്‍.

എന്‍ഐഎ ഒപ്പിക്കുന്ന പണിയോ?

എന്‍ഐഎ ഒപ്പിക്കുന്ന പണിയോ?

സമീര്‍ അലി എന്ന അക്കൗണ്ട് വീണ്ടും ആക്ടീവ് ആയതിന് പിന്നില്‍ എന്‍ഐഎ തന്നെയാണെന്ന് സംശയിക്കുന്നവരും ഉണ്ട്. കൂടുതല്‍ തീവ്രവാദികളുണ്ടെങ്കില്‍ അവരെ കുടുക്കാനാണത്രെ ഈ കളി

എങ്ങനെ ആക്ടീവ് ആയി... അത്ഭുതം തോന്നുന്നു

എങ്ങനെ ആക്ടീവ് ആയി... അത്ഭുതം തോന്നുന്നു

ഇത്രയൊക്കെ പ്രശ്‌നം ഉണ്ടായിട്ടും ഈ ഐഡി എങ്ങനെ ആക്ടീവ് ആയി ഇരിക്കുന്നു എന്നാണ് ഒരാളുടെ ചോദ്യം. എന്താ.ാലും എന്‍ഐഎ അല്ല ഇതിന് പിന്നില്‍ എന്ന് മറ്റൊരാള്‍.

മറുപടിയില്ലേ... കാണുന്നില്ല

മറുപടിയില്ലേ... കാണുന്നില്ല

പോസ്റ്റിട്ട മഹാന്‍ കമന്റുകള്‍ക്ക് മറുപടി നല്‍കുന്നില്ലല്ലോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഐഡി പൂട്ടിക്കാന്‍ ആരുമില്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

ന്യായീകരിക്കാന്‍ ഒരാള്‍ എത്തി

ന്യായീകരിക്കാന്‍ ഒരാള്‍ എത്തി

സമീര്‍ അലിയുടെ വാദങ്ങളെ ന്യായീകരിച്ചുകൊണ്ട് ഒരാള്‍ രംഗത്തെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ അയാള്‍ ദേഷ്യപ്പെടുന്നും ഉണ്ട്. ഇത് തീരെ പ്രതീക്ഷ നല്‍കുന്ന ഒന്നല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+