മോഹന്‍ലാല്‍ സംസ്‌കൃത വാര്‍ത്താ വായനക്കാരന്‍! അറിയിച്ചത് മമ്മൂട്ടി... വീഡിയോ കാണാം
തിരുവനന്തപുരം: ' നമസ്‌തേ...
ഇയം ജനം ടിവി |
സമ്പ്രതി വാർത്താഹ ശ്രൂയന്താം ||
പ്രവാചകാഃ മോഹന്‍ ലാലഃ ||'
ഇത് സംഗതി സത്യമാണ് കെട്ടോ... മോഹന്‍ലാല്‍ സംസ്‌കൃതത്തില്‍ വാര്‍ത്ത വായിച്ചു. പണ്ട് സംസ്‌കൃത നാടകത്തിലൊക്കെ അഭിനയിച്ച് പരിയമുള്ള ആളാണല്ലോ ലാല്‍.

മലയാളത്തില്‍ പുതിയതായി തുടങ്ങിയ ജനം ടീവിയില്‍ ആണ് മോഹന്‍ലാല്‍ വാര്‍ത്താവതാരകനായി വന്നത്. അതും സംസ്‌കൃതത്തില്‍. മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി സംസ്‌കൃത വാര്‍ത്ത ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജനം ടിവി സംപ്രേഷണം തുടങ്ങുന്നത്.
മോഹന്‍ലാല്‍ വാര്‍ത്ത അവതാരകനായപ്പോള്‍, ആ പരിപാടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു. അതും അല്‍പം സംസ്തൃതം കലര്‍ത്തി തന്നെ! വാര്‍ത്താവതാരകന്‍ നിങ്ങള്‍ക്ക് ഒരു വിസ്മയം ആയിരിയ്ക്കും എന്നാണ് മമ്മൂട്ടി പറഞ്ഞത്. സംപ്രതി വാര്‍ത്താഹ!
ഏപ്രില്‍ 19 നാണ് ജനം ടിവി സംപ്രേഷണം തുടങ്ങിയത്. തുടര്‍ച്ചയായി രണ്ട് വാര്‍ത്താ ചാനലുകള്‍ അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് ജനം ടിവി എന്ന പുതിയ ചാനല്‍ വരുന്നത്. ബിജെപിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബിജെപി ചാനലാണ് ജനം ടിവി എന്ന രീതിയിലാണ് പ്രചാരണം.


Click it and Unblock the Notifications
