സരോജ് കുമാറിനെ പോലെ പപ്പടം കയറ്റിയയച്ച് കാശുണ്ടാക്കിക്കോ; പക്ഷേ ആളുകളെ പറ്റിക്കരുത്; മോഹൻലാലിനോട് സംവിധായകൻ

പല തുറന്നുപറച്ചിലുകളിലൂടെയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് അദ്ദേഹം പല കാര്യങ്ങളും അഭിമുഖങ്ങളിലുമായും മറ്റും തുറന്നുപറയാറുണ്ട്. ചിലപ്പോള്‍ ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

1

എന്നാല്‍ ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പരസ്യ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ച് തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ലാലിന്റെയും ഫഹദിന്റെയും വ്യത്യാസം ഇതാണ് എന്ന തലക്കെട്ടില്‍ ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന യൂട്യൂബ് ചാനലിലാണ് ശാന്തവിള ദിനേശ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2

മോഹന്‍ലാല്‍ അഭിനയിച്ച ഒരു പരസ്യം കണ്ട് ധനകാര്യ സ്ഥാപനത്തിലെത്തിയ ആരാധകന്റെ ശബ്ദ സംഭാഷണം പങ്കുവച്ചാണ് ശാന്തവിള ദിനേശിന്റെ വീഡിയോ. പരസ്യം വ്യാജമാണെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കരുതെന്നും ശാന്തവിള ദിനേശ് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇതിനായി ഫഹദ് ഫാസില്‍ അഭിനയിച്ച മറ്റൊരു പരസ്യവും തമ്മില്‍ താരതമ്യം ചെയ്താണ് ശാന്തവിള ദിനശ് കാര്യങ്ങള്‍ പറയുന്നത്.

3

കോടിക്കണക്കിന് ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അങ്ങനെയുള്ള താങ്കള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് ശാന്തവിള ദിനേശ് പറയുന്നു. മോഹന്‍ലാല്‍ രാഷ്ട്രത്തിന്റെ ആദരവ് ഏറ്റ് വാങ്ങിയ ആളാണ്. പത്മശ്രി, ലഫ്‌നെന്റ് കേണല്‍, ഡോക്ടറേറ്റ് ഇതൊക്കെ നേടിയ ആളല്ലേ താങ്കള്‍. നിങ്ങളെ പോലുള്ള ഒരാള്‍ ധനകാര്യ സ്ഥാപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് താങ്കള്‍ ചോദിക്കേണ്ടെ, ഇതൊക്കെ സത്യമാണോ- ശാന്തവിള ദിനേശ് ചോദിച്ചു.

4


സിനിമയില്‍ സരോജ് കുമാര്‍ ചെയ്യുന്ന പോലെ അഭിനേതാക്കള്‍ പപ്പടം കയറ്റി അയച്ചും മറ്റ് ബിസ്‌നസ് ചെയ്തും കാശ് ഉണ്ടാക്കിക്കോ. എന്നാല്‍ നിങ്ങളെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹം ഈ നാട്ടിലുണ്ട്. അവരെ ഒരിക്കലും ഒറ്റുകൊടുക്കരുത്. പ്രത്യേകിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ 40 വര്‍ഷത്തോളമായി പൊന്നുപോലെയാണ് ജനങ്ങള്‍ കൊണ്ടു നടക്കുന്നത്. അവരെ പറ്റിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കരുതെന്ന് ശാന്തവിള ദിനേശ് വ്യക്തമാക്കി.

5

നടന്‍ ഫഹദ് ഫാസില്‍ അഭിനയിച്ച മറ്റൊരു പരസ്യവുമായി താരമതമ്യം ചെയ്താണ് ദിനേശ് ഇക്കാര്യം സംസാരിച്ചത്. നടന്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ഒരു എണ്ണയുടെ പരസ്യത്തെ കുറിച്ചാണ് ശാന്തവിള ദിനേശ് സംസാരിച്ചത്. താരത്തെയും ആ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെയും ശാന്തവിള ദിനേശ് അഭിനന്ദിച്ചു. എണ്ണയും പരസ്യം ആണെങ്കിലും മികച്ച സന്ദേശം നല്‍കികൊണ്ടാണ് അവര്‍ പരസ്യം ഒരുക്കിയിരിക്കുന്നത്. പരസ്യത്തിന്റെ അവസാനം മാത്രമാണ് ഉത്പന്നത്തെ കുറിച്ച് പറയുന്നത്.

6

കേരള ജനതയെ ഒന്ന് ചിന്തിപ്പിക്കുന്ന പരസ്യമാണെന്നും മോഹന്‍ലാല്‍ ഇനിയെങ്കിലും വ്യാജ പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നും ശാന്തവിള ദിനേശ് പറഞ്ഞു. താങ്കളുടെ വായില്‍ നിന്ന് വരുന്ന മൊഴിമുത്തുകള്‍ കേട്ട് അത് വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകര്‍ എന്ന് താങ്കള്‍ മനസിലാക്കണം. അവരെ കബളിപ്പിക്കുന്ന പരസ്യങ്ങളില്‍ താങ്കള്‍ ഇനിയെങ്കിലും അഭിനയിക്കരുത്. ബ്രാന്‍ഡ് അംബാസഡറൊക്കെ ആവുമ്പോള്‍ കുറച്ച് ഉത്തരവാദിത്തം താങ്കള്‍ കാണിക്കണമെന്നും ശാന്തവിള ദിനേശ് പറഞ്ഞു.

7


സംവിധായകന്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരും വീഡിയോയ്ക്ക് താഴെ കമന്റായും രേഖപ്പെടുത്തുന്നുണ്ട്. ചിലര്‍ ശാന്തവിള ദിനേശിനെ അഭിനനന്ദിച്ച് രംഗത്തെത്തുമ്പോള്‍ മറ്റ് ചിലര്‍ മോഹന്‍ലാലിനെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്. ആരും പറയാന്‍ മടിക്കുന്ന കാര്യം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച ദിനേശിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ പങ്കുവച്ച കമന്റ്.

8

വീഡിയോയ്ക്ക്് താഴെ ചിലര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെ, ഈ കാര്യത്തില്‍ രജനീകാന്ത് പൊളിയാണ്, മോഹന്‍ലാലും മമ്മൂട്ടിയും ഒന്നും അത്രയും ആഴത്തില്‍ ചിന്തിക്കില്ല ..പൈസ വാങ്ങുന്നു ചെയ്യുന്നു..ചെയ്യിപ്പിക്കാന്‍ ഒരുപാട് ആളുകളും. ഇവിടെയാണ് നമ്മള്‍ രജനികാന്തിനെ നമിക്കേണ്ടത് എത്ര കോടി വേണമെങ്കിലും ആരും കൊടുക്കും പരസ്യത്തില്‍ അഭിനയിക്കാന്‍ എന്നാല്‍ അദ്ദേഹം ഇന്നുവരെ ഒരു പരസ്യത്തിലും അഭിനയിച്ചിട്ടില്ല.

9

കള്ളപരസ്യങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. പരസ്യം മാത്രം നോക്കി, സാധനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയുടെ പുറകെ പോകുന്ന മണ്ടന്‍മാര്‍ ആണ് മനസ്സിലാക്കേണ്ടത്. ഈ ലോകത്ത് എല്ലാ തരത്തിലുമുള്ള പരസ്യങ്ങളുടെ ഷൂട്ടിങ്ങും, അഭിനയവും ഒക്കെ തുടര്‍ന്ന് കൊണ്ടേ ഇരിക്കും. ഇപ്പോള്‍, നല്ല ഒരു സന്ദേശമുള്ള ഈ പരസ്യത്തിലഭിനയിച്ച ഫഹദ് ഫാസില്‍ ചിലപ്പോള്‍ നാളെ ഒരു മഹാ ഉടായിപ്പ് പരസ്യത്തില്‍ അഭിനയിച്ചു എന്നിരിക്കും. അപ്പോള്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, അതിനാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താങ്കളുടെ ഈ വൈകാരികമായ പ്രതികരണം വെറും താത്കാലികം. ഉറപ്പാണ്.

10

ചില പരസ്യങ്ങള്‍ കാണുമ്പോള്‍ എനിക്ക് തന്നെ തോന്നിയ അഭിപ്രായമായിരുന്നു ദിനേശേട്ടന്‍ പ്രകടിപ്പിച്ചത് .ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെ പരസ്യം കണ്ടിട്ട് എന്റെ മകള്‍ക്കും അത് വേണമെന്ന് പറഞ്ഞു നിര്‍ബന്ധം കാണിച്ചിരുന്നു,അത് വാങ്ങി തേച്ചിട്ട് വെളുക്കാത്ത ആള്‍ക്കാരെ എനിക്കറിയാം ..അതുപോലെ ഒരുപാടു പരസ്യങ്ങള്‍ ഉണ്ട്. കൂടുതലും ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ളതാണ്. താരങ്ങള്‍ പരസ്യത്തിലൂടെ പറയുന്ന കാര്യങ്ങള്‍ അത് സത്യമായിരിക്കും എന്ന് തീര്‍ച്ചയായും ജനങ്ങള്‍ വിശ്വസിക്കും. വിശ്വാസം എന്നത് പരസ്യത്തോടുള്ളതല്ല ആ താരത്തിനോടുള്ളതാണ് . അങ്ങനെയാണ് ജനങ്ങള്‍ വീണു പോകുന്നത് .. താരങ്ങള്‍ ഇത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നന്നായിരുന്നു ..പരസ്യത്തിന് അനുമതി കൊടുക്കുന്നവര്‍ അത് ജനങ്ങള്‍ക്ക് ഉപയോഗമുള്ളതാണോ എന്ന് കണ്ടതിനു ശേഷം അനുമതി കൊടുക്കുന്നതാകും ഉചിതം.

11

ദിനേശാ, മോഹന്‍ലാലിന്റെ ആ പറഞ്ഞ പരസ്യം 3-4 കൊല്ലമായി കാണുന്നില്ല. ആ കമ്പനി ഒരു ഫേക്ക് കമ്പനി അല്ല, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്ല്‍ ലിസ്റ്റേഡ് കമ്പനി ആണ്. ആ പ്‌സരസ്യത്തില്‍ ഒരു പറ്റിക്കല്‍ പ്രസ്ഥാനവും ഇല്ല. താങ്കള്‍ക് ഓടിയോ അയച്ചുതന്നാല്‍ പറഞ്ഞത് ശുദ്ധ അസ്സബന്ധം ആണ്. Collateral ഇല്ലാതെ ആരാണ് പണം കടം കൊടുക്കുക? ഇനി ഫഹദ് ഫാസിലിന്റെ പരസ്യം. അത് സണ്‍ഫ്‌ലവറിന്റെ ആണെകില്‍ (ഞാന്‍ പരസ്യം കണ്ടിട്ടില്ല ) അത് സാമൂഹത്തിനോടെ ചെയുന്ന വലിയ ചതി ആണ്. റിഫൈനിഡ് ഓയില്‍ ഉപയോഗമാണ് ഡയബെറ്റിസ് രോഗം ഉണ്ടാക്കുന്ന വലിയ ഒരു വില്ലന്‍. അപ്പോള്‍ ഫഹദ് ഫാസിലാണ് കാശു വാങ്ങി ജനങ്ങളെ തീരാ ദുഃഖത്തില്‍ ആക്കുന്നത്. താങ്കള്‍ സ്വന്തം മേഖലക്ക് അപ്പുറത്തുള്ള സബ്‌ജെക്ട് എടുക്കുമ്പോള്‍ കുറച്ചു റിസര്‍ച്ച് നടത്തേണ്ടിയിരിക്കുന്നു. തങ്ങളുടെ ഉദ്ദേശം മോഹന്‍ലാലിനെ തരംതാഴ്ത്തുക എന്നത് മാത്രമാണ്. ഇത് മോശമായിപ്പോയി- എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+