വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ, ഗാന്ധിഭവനില്‍ താങ്കളെ കാത്ത് ഒരാളുണ്ട്; ശാന്തവിള പറയുന്നു
കൊച്ചി: മലയാള സിനിമ മേഖലകളെ കുറിച്ച് പല വെളിപ്പെടുത്തലും നടത്തുന്ന സംവിധായകനാണ് ശാന്തവിള ദിനേശ്. സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും അദ്ദേഹം നടത്തുന്ന തുറന്നുപറച്ചില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ചിലതൊക്കെ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ലൈറ്റ്‌സ് ആക്ഷന്‍ ക്യാമറ എന്ന യൂട്യൂബ് ചാനലിലൂടെ പല കാര്യങ്ങളെയും കുറിച്ചും ആരെയും ഭയക്കാതെ ശാന്തവിള ദിനേശ് തുറന്നു സംസാരിക്കാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനോട് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാന്തവിള ദിനേശ്. നേരത്തെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കി ശാന്തവിള ദിനേശ് പങ്കുവച്ച വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. വെള്ളം ഒഴുക്കിയിട്ട് പാലം കെട്ടല്ലേ മോഹന്‍ലാലേ എന്ന തലക്കെട്ടോട് കൂടി അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ശാന്തവിള ദിനേശിന്റെ വാക്കുകളിലേക്ക്...

കൊല്ലത്തെ ഗാന്ധിഭവനിലെ അന്തേവാസിയായ പാട്ടിയമ്മയെ കുറിച്ചുള കഥ പറഞ്ഞാണ് ശാന്തവിള ദിനേശ് മോഹന്‍ലാലിനോട് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. 2009 ജനുവരിയിലാ് ഈ പാട്ടിയമ്മ ഗാന്ധിഭവനിലേക്ക് എത്തുന്നത്. ആനന്ദവല്ലി അമ്മാള്‍ എന്നാണ് അവരുടെ പേര്, 91 വയസായി. ആ പാട്ടിയമ്മ ഈ 25ാം തീയതി മരണപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ പ്രത്യേക പരിചരണത്തിലായിരുന്നു പാട്ടിയമ്മ.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളും അതിനൊപ്പം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളും കാരണം കഴിഞ്ഞ ഒരു വര്‍ഷമായി പാട്ടിയമ്മ പുറംലോകം കണ്ടിട്ടില്ല. ഞാന്‍ ആദ്യമായി ഗാന്ധിഭവനില്‍ ചെന്നപ്പോള്‍ അന്ന് പാട്ടിയമ്മയെ പരിചയപ്പെട്ടിരുന്നു. അന്ന് പാട്ടിയമ്മ നിറഞ്ഞ ചിരിയോടെയാണ് കൈ തന്നതെന്ന് ശാന്തവിള ദിനേശ് വീഡിയോയില്‍ പറയുന്നു. ഗാന്ധിഭവനില്‍ എത്തുന്നതിന് മുമ്പ് പാട്ടിയമ്മ സഹോദരിയോടൊപ്പമായിരുന്നു. എന്നാല്‍ അവരോടൊപ്പം നിന്നാല്‍ താന്‍ ഒരു ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് പാട്ടിയമ്മ ഗാന്ധിഭവനില്‍ എത്തിയത്.

വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാലുമായി ബന്ധപ്പെട്ടാണ് പാട്ടിയമ്മ ഗാന്ധിഭവനിലേക്ക് എത്തുന്നത്. തനിക്ക് ഏറെ ബഹുമാനമുള്ള വനിത കമ്മിഷന്‍ അംഗമാണ് ഷാഹിദ കമാല്‍ എന്ന് ദിനേശ് പറയുന്നു. എന്തുകൊണ്ടാണ് അവരെ വനിത കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കാത്തതെന്നും ശാന്തവിള ദിനേശ് ചോദിക്കുന്നു. പലരും അലങ്കാരത്തിന് അംഗത്വം കൊണ്ടു നടക്കുന്നപോലെയല്ല, അവര്‍ അത്രയും സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്ങനെ പാട്ടിയമ്മ അയിരങ്ങളുടെ പ്രിയപ്പെട്ട പാട്ടിയമ്മയായി മാറി. സ്‌നേഹം പകരുന്ന മുത്തശിയായി സന്തോഷത്തോടെ അവര്‍ അവിടെ ജീവിച്ചു. ഈ പ്രായത്തിലും അവര്‍ വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച് നിലവിളക്ക് എല്ലാം തുടയ്ച്ച് എണ്ണ പകര്‍ന്ന് അവര്‍ പാടുന്ന കീര്‍ത്തനത്തോട് കൂടിയാണ് ഗാന്ധിഭവന്‍ എല്ലാ ദിവസവും ഉണരുന്നത്. അവിടെ നടക്കുന്ന മൂന്ന് നേരത്തെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് പാട്ടിയമ്മയാണ്.

വളരെ സമ്പന്നമായ ജീവിതമായിരുന്നു പാട്ടിയമ്മയുടേയത് ഒരിക്കലും ഒരു ആനാഥത്വം അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഫ്‌ളവേഴ്‌സ് ചാനല്‍ നടത്തിയ ഒരു പരിപാടിയില്‍ അവര്‍ പങ്കെടുത്തിരുന്നു. ആ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ അമൃത ടിവി നടത്തിയ ലാലിലം എന്ന പരിപാടിയിലും അവര്‍ പങ്കെടുത്തു. അവിടെ പങ്കെടുക്കുമ്പോള്‍ മോഹന്‍ലാല്‍ ഈ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു, നിഷ്‌കളങ്കമായ ബാല്യത്തിന്റെ മനസാണ് മോഹന്‍ലാലിന്.

അദ്ദേഹം കെട്ടിപ്പിടിച്ച് ആ അമ്മയ്ക്ക് ആറന്മുള്ള കണ്ണാടി സമ്മാനമായി നല്‍കിയിരുന്നു. എന്നിട്ട് പറഞ്ഞു, ഈ കണ്ണാടി എപ്പോഴും കയ്യില്‍ സൂക്ഷിക്കണം. എന്റെ അമ്മയുമായി ഒരുപാട് സാമ്യമുണ്ട് പാട്ടിക്ക്. എന്റെ അമ്മയായാണ് ഞാന്‍ പാട്ടിയമ്മയെ കാണുന്നത്. അതുകൊണ്ട് എന്റെ ഈ സമ്മാനം എപ്പോഴും കയ്യില്‍ സൂക്ഷിക്കണം എന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ അത് സമ്മാനിച്ചത്.

അന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് പാട്ടിയമ്മ ഒരിക്കല്‍കൂടെ ചോദിച്ചു, എന്നെ കാണാന്‍ ഒരിക്കല്‍ കൂടെ വരുമോ എന്ന്. അന്ന് തീര്‍ച്ചയായും വരും പത്തനംതിട്ടയല്ലേ എന്റെ കുടുംബം. അതുകൊണ്ട് ഗാന്ധിഭവനില്‍ വരാന്‍ എനിക്ക് ഒരു മടിയുമില്ല, അവിടെ വെറെയും ഒരുപാട് പേരെ കാണാനുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഇതിനിടെ ശാന്തവിള ദിനേശ് ടിപി മാധവനെ കുറിച്ചും വീഡിയോയില്‍ പറഞ്ഞു. അദ്ദേഹവും ഇപ്പോള്‍ കഴിയുന്നത് ഗാന്ധിഭവനിലാണ്. അതുമായി ബന്ധപ്പെട്ട് മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നെന്നും ശാന്തവിള ദിനേശ് പറയുന്നു. ടിപി മാധവന്റെ ജീവിതത്തിലെ അവസാന റീല്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന് ഒരു ആഗ്രഹം മാത്രമേയുള്ളൂ, മോഹന്‍ലാലിനെ ഒന്നുകൂടി നേരിട്ട് കാണമണെന്ന്. അദ്ദേഹത്തിനെ ഡിവോഴ്‌സ് ചെയ്ത ഭാര്യയെയോ കുട്ടിയെയോ അദ്ദേഹത്തിന് ഇനി കാണണമെന്നില്ല.

അദ്ദേഹത്തിന് ഇപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളൂ. മോഹന്‍ലാലിനെ കാണമെന്ന്. ഞാന്‍ ഇക്കാര്യം രണ്ട് പ്രോഗ്രാമില്‍ നിരന്തരമായി പറഞ്ഞിരുന്നു. മോഹന്‍ലാലിനെ ഒന്നുകൂടി കാണമെന്ന്, പക്ഷേ അദ്ദേഹം പോയില്ല. അദ്ദേഹം സമയം കിട്ടുന്നിടത്ത് എല്ലാം പോകുന്നുണ്ട്, എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹം ഗാന്ധിഭവനിലേക്ക് പോകുന്നില്ല. പക്ഷേ പാട്ടിയമ്മയോട് പറഞ്ഞു, ഞാന്‍ വരാമെന്ന് എനിക്ക് അവിടെ വെറെ ചിലരെ കാണാനുണ്ടെന്ന്.

അമൃത ടിവിയിലെ ലാലിസത്തില്‍ കെട്ടിപ്പിടിച്ച് വാക്ക് നല്‍കുന്നതാണ് നമ്മള്‍ക്ക് കാണാനായത്. എന്നാല്‍ മോഹന്‍ലാലിന് ഒരിക്കല്‍ കൂടെ അവരെ കാണാനുള്ള അവസരം ഉണ്ടായില്ല. നിനച്ചിരിക്കാതെ ആ പാട്ടിയമ്മ ഈ ലോകം വിട്ട് പോയി. തീര്‍ച്ചയായും മോഹന്‍ലാലിന്റെ മനസില്‍ ഒരു സങ്കടമുണ്ടായിക്കാണുമെന്നാണ് എന്റെ വിശ്വാസം. ഒന്ന് പോയി അദ്ദേഹം കാണണമായിരുന്നു.
Recommended Video

ഞാന്‍ മോഹന്‍ലാലിനോട് വീണ്ടും പറയുന്നു, താങ്കള്‍ വിശാലമായ മനസുള്ള ആളാണ്, താങ്കള്‍ പത്തനാപുരം ഗാന്ധിഭവനില്‍ പോകണം. അവിടെ ചെന്ന് ടിപി മാധവനെ കാണണം. അല്ലെങ്കില്‍ ഈ പാട്ടിയമ്മയെ പോലെ എന്നും നോവുന്ന നൊമ്പരമായി മാറും. അതുകൊണ്ട് ടി പി മാധവനെ വൈകാതെ പോയി കാണണം. ഒപ്പം താങ്കള്‍ക്ക് എന്തൊക്കെ മനസില്‍ അകല്‍ച്ച ഉണ്ടെങ്കിലും അതൊന്നും നോക്കാതെ പോയി കാണണമെന്ന് ശാന്തവിള ദിനേശ് പറയുന്നു.


Click it and Unblock the Notifications