കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനു അടിമാലിയെ കുറിച്ച് പറഞ്ഞതല്ല; ഷോയ്ക്കിടയിലെ ആ ഭാഗം കട്ട് ചെയ്തു..വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

കൊച്ചി; കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച സന്തോഷ് പണ്ഡിറ്റിനെ കുറിച്ചാണ്. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അതിഥിയായെത്തിയ സന്തോഷ് പണ്ഡിറ്റിനെ സഹതാരങ്ങൾ അധിക്ഷേപിച്ചുവെന്ന വിമർശനമാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനം. നടിമാരായ നവ്യ നായരും നിത്യ ദാസും പങ്കെടുത്ത പരിപാടിയ്ക്കിടെയായിരുന്നു സംഭവം. തുടർന്ന് നടിമാർക്കെതിരെയും വിമർശകർ രംഗത്തെത്തി. സഹതാരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് കീഴെയും പലരും കടുത്ത വിമർശനം ഉന്നയിച്ചു.

ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം

ഇതോടെ നിർമ്മൽ പാലാഴി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം സ്റ്റാർ മാജിക്കിന്റെ മറ്റൊരു എപിസോഡിൽ സന്തോഷ് അതിഥിയായെത്തി. അന്ന് നടനും മിമിക്രി താരവുമായ ബിനു അടിമാലിയും സന്തോഷ് പണ്ഡിറ്റും തമ്മിലുണ്ടായ തർക്കം വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിനിടെ ഉണ്ടായ ചില കാര്യങ്ങൾ കട്ട് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് പണ്ഡിറ്റ്.

1

കഴിഞ്ഞ ദിവസം നടന്ന ഷോയ്ക്കിടെ സന്തോഷിന് ചാട്ട കൊണ്ട് അടിക്കാനായി ബിനു അടിമാലി ഒരുങ്ങുമ്പോൾ ഇത് മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു എന്ന് താരം പറയുകയായിരുന്നു. എന്നാൽ ഒരു സിനിമയിൽ പോലും നായകനാകാത്ത നൂറ് കോടി ക്ലബിൽ ഇടംപിടിക്കാത്ത നീയൊക്കെ എങ്ങനെ മലയാള സിനിമയാകും എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് ചോദിച്ചത്.നീ മിമിക്രിക്കാർക്ക് വേണ്ടിയാണ് സമർപ്പിക്കേണ്ടതെന്നും സന്തോഷ് പറഞ്ഞു.

2

എന്നാൽ ഇതിന് മുൻപുള്ള കാര്യം പരിപാടിയിൽ കട്ട് ചെയ്തിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്തോഷിന്റെ പ്രതികരണം.
തമാശയ്ക്ക് അടിക്കുന്നതിനാണ് വലിയ എന്തോ കാര്യം പോലെ താൻ മലയാള സിനിമയ്ക്ക് അർപ്പിക്കുന്നതെന്നൊക്കെ പറയുന്നത്. അത് മാത്രമല്ല താൻ ബിനുവിനോടായി പറഞ്ഞ ഡയലോഗ് തന്റെ ഉരുക്ക് സതീശൻ എന്ന സിനിമയിൽ ഉള്ളതാണ്. ആ പരിപാടിയുടെ ഇടയിൽ താൻ ആ ഡയലോഗ് പറഞ്ഞോട്ടെയെന്ന് അണിയറ പ്രവർത്തകരോട് ചോദിച്ചത്. അത് പ്രകാരമാണ് പറഞ്ഞത്. എന്നാൽ അത് ഷോയിൽ കട്ട് ചെയ്തു. ബിനു ഒരു പൂ ചോദിച്ചു. ഞാനൊരു പൂക്കാലം കൊടുത്തു. ബിനു എത്ര പേരെ കളിയാക്കുന്നുണ്ട്. ഇരന്ന് വാങ്ങിയതല്ലേ,ഞാനായിട്ട് ചോദിച്ചത് അല്ലല്ലോ,സന്തോഷ് പണ്ഡറ്റ് പറഞ്ഞു.

3

അതേസമയം ഷോയ്ക്ക് പിന്നാലെ ബിനു അടിമാലിയും രംഗത്തെത്തിയിരുന്നു.ഞാൻ 100 കോടി രൂപയുടെ പടത്തിലോ, നായകൻ ആയോ, അഭിനയിച്ചിട്ടില്ലാത്ത
ഒരു പാവപ്പെട്ട മിമിക്രി കലാകാരനാണ് . സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ട് . നിങ്ങൾക്കും അറിയാം. എന്ന് ഞാൻ വിശ്വസിക്കുന്നു 100 കോടി കളക്ട് ചെയ്ത പടത്തിലെ നായകൻ എന്നെപ്പറ്റി അത് പറയുമ്പോൾ അതു കേട്ട് നിശബ്ദനായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ....
ഇത് ഒരു ഷോയുടെ ഭാഗമാണെന്ന് സ്റ്റാർ മാജിക് കാണുന്ന ആർക്കും മനസ്സിലാകും.
ദയവായി ഇതിനെ ആ സെൻസിൽ മാത്രം എടുക്കുക, എന്നായിരുന്നു ബിനു നേരത്തേ ഫേസ്ബുക്കിൽ കുറിച്ചത്.

4

അതിനിടെ ഷോയിൽ കടുത്ത ബോഡി ഷെയ്മിംഗ് ആണ് നടക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഓരോരുത്തർക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഞാൻ മാനിക്കുന്നു. തമാശയായി എടുക്കണമെന്നാണ് അവർ പറയുന്നത്. എന്നാൽ എന്റെ പ്രൊഫഷണെയാണ് അവർ അധിക്ഷേപിച്ചത്. സ്റ്റാർ മാജിക് നല്ല പരിപാടിയാണ്. പലപ്പോഴായി ഞാൻ പോയിട്ടുണ്ട്. എന്നാൽ ചില ആളുകളുടെ കോമഡി എന്ന് പറയുന്നത് മറ്റുള്ളവരെ കളിയാക്കിക്കൊണ്ടാണ്. മറ്റുള്ളവരുടെ നിറത്തേയും രൂപത്തേയും എല്ലാം ആക്ഷേപിച്ച് ബോഡി ഷെയ്മിംഗ് കോമഡിയാണ് അവർ അവതരിപ്പിക്കുന്നത്. ഒരു പ്രത്യക വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമം. ഇത്തരത്തിലുള്ള കോമഡിയെ നമ്മൾ അനുകൂലിക്കരുത്. കാരണം ഇതൊക്കെ ഒരു വിഭാഗത്തെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്.

5

എന്തിനാണ് മലയാള സിനിമയെ വലിച്ചിഴക്കുന്നത്. ആ പരിപാടിയിൽ ഉള്ള എന്തപകാര്യവും അവർക്ക് പറയാമല്ലോ. അതോടെയാണ് താൻ പറഞ്ഞത് താൻ ഇത്രയും അഹങ്കാരത്തോടെ മലയാള സിനിമയെ കുറിച്ച് പറയേണ്ടതില്ല. താൻ മിമിക്രിക്കാരെ കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്ന്. അദ്ദേഹം തന്നെ പറയുന്നത് താൻ മിമിക്രിക്കാരനാണെന്നാണ് .ഇത് തന്നെയല്ലേ താനും പറഞ്ഞത്. ഒരു സിനിമയിലും നായകനാകാതെ സിനിമ സംവിധാനം ചെയ്യാതെ, നിർമ്മിക്കാതെ ഉള്ള ഒരാൾ മലയാള സിനിമയെ കുറിച്ച് പറയേണ്ടതില്ല. 50 സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി വന്നൊരാളാണ് താൻ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞത്. ഇതിനെതിരേയാണ് താൻ സംസാരിച്ചത്.

6

മിമിക്രിക്കാരോട് എനിക്ക് യാതൊരു ദേഷ്യവുമില്ല. 99 ശതമാനം ആളുകളും നല്ലവരാണ്. ഇടയ്ക്കിങ്ങനെ ചിലരുണ്ട്. റേറ്റിംഗിന് വേണ്ടി കാട്ടിക്കൂട്ടുന്നവർ. ശരിക്കും സ്റ്റാർ മാജിക് പരിപാടിയുടെ ഇപ്പോഴത്തെ വിവാദങ്ങൾ ഒഴിവാക്കാൻ ഷോയുടെ പ്രൊഡ്യൂസർക്ക് കഴിയുമായിരുന്നു.പ്രശ്നമാകുമെന്ന് തോന്നുമ്പോൾ പരിപാടിയിൽ പരസ്പരം ഹരാസ് ചെയ്യരുതെന്നും തന്റെ പരിപാടിയിൽ ഫൺ ആണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹത്തിന് പറയാമായിരുന്നു. എഡിറ്റ് ടേബിളിൽ വെച്ച് വിവാദമായേക്കാവുന്ന കാര്യങ്ങൾ കട്ട് ചെയ്ത് ഒഴിവാക്കാമായിരുന്നു. കാരണം ഷൂട്ട് ചെയ്ത കാര്യങ്ങൾ നമ്മുക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. മറ്റുള്ളവർ അറിഞ്ഞാൽ നടിമാരെ പൊങ്കാലയിടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ അദ്ദേഹം ആലോചിച്ചത് റേറ്റിംഗിനെ കുറിച്ചായിരുന്നു. എന്നാൽ താൻ ആയിരുന്നു ആ ഡയറക്ടറുടെ സ്ഥാനത്ത് എങ്കിൽ തീർച്ചയായും മറിച്ചേ ആലോചിക്കുമായിരുന്നുള്ളൂവെന്നും സന്തോഷ് പറഞ്ഞു.

7


നടിമാരായ നവ്യയോടും നിത്യയോടും തനിക്ക് ദേഷ്യമൊന്നുമില്ല. അവർ ചെയ്തത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷേ ഒരു അതിഥിയെ വിളിച്ച് വരുത്തുമ്പോൾ അവരെ പരിഗണിക്കാൻ തയ്യാറാവണം. അതിഥിയെ ദൈവമായി കാണണം എന്നാണ്. എന്നാൽ അവർക്ക് ഒരു മനുഷ്യനായിട്ടെങ്കിലും തന്നെ പരിഗണിച്ചൂടെ.അല്ലാതെ ഒരു മനുഷ്യനെ വിളിച്ചുവരുത്തി അപമാനിക്കരുത്. സ്റ്റാർ മാജിക്കിലെ ഇഷ്ടപ്പെട്ട താരം ഐശ്വര്യയാണ്. അനുമോൾ ഒക്കെ നല്ല താരമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

'ചാനല്‍ യുദ്ധം' കൈവിട്ട കളിയിലേക്ക്; വിനു വി ജോണിനെ വിമര്‍ശിച്ച് പ്രമോദ് രാമൻ... വ്യക്തിഹത്യാമറുപടിയുമായി വിനു'ചാനല്‍ യുദ്ധം' കൈവിട്ട കളിയിലേക്ക്; വിനു വി ജോണിനെ വിമര്‍ശിച്ച് പ്രമോദ് രാമൻ... വ്യക്തിഹത്യാമറുപടിയുമായി വിനു

Recommended Video

cmsvideo
നടി അനുമോളുടെ ഭീഷണി സന്ദേശങ്ങള്‍ പുറത്തുവിട്ട് യുവാവ് | Oneindia Malayalam

English summary
Santhosh pandit explains about the whole incident in star magic ,words goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X