Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് പണ്ഡിറ്റിന് പഴയ പണി തിരിച്ച് കിട്ടുമോ ആവോ..? ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടുന്നു!!

കൊച്ചി: ടിന്റു മോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രം റിലീസ് ചെയ്യുമ്പോള്‍ കുറേ കിനാവ് കണ്ടതാ... പക്ഷെ സംഭവിച്ചത് എട്ടിന്റെ പണിയായി പോയി. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്ത മാസം നോക്കി പുതിയ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രം റിലീസ് ചെയ്യുമ്പോള്‍ തിയ്യേറ്റര്‍ തിങ്ങി നിറയും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ വിരലില്‍ എണ്ണാവുന്ന ആളുകള്‍ പോലും എത്തിയില്ല. ശൂന്യമായ കസേരകള്‍ നോക്കി തേങ്ങി കരയാന്‍ മാത്രമേ ആ സകലകലാ വല്ലഭന് സാധിച്ചുള്ളൂ...

ഇറങ്ങിയ ചിത്രങ്ങളിലെ നെഗറ്റീവ് ഇമേജായിരുന്നു ഇത്രനാള്‍ പണം വാരിയതിനുള്ള കാരണങ്ങള്‍. പുതിയ മണ്ടത്തരങ്ങള്‍ കാണാനും ചീത്ത വിളിക്കാനുമായി ആളുകള്‍ എത്തിയത് ലക്ഷങ്ങള്‍ തിരിച്ചു പിടിക്കാന്‍ സന്തോഷ് പണ്ഡിറ്റിന് സാധിച്ചു. ഇപ്പോള്‍ ട്രെന്‍ഡ് മാറി. പുതിയ മണ്ടത്തരങ്ങള്‍ ഒന്നും ചിത്രത്തില്‍ കാണുന്നില്ല.

santhosh-pandit8

മറ്റു ചിത്രങ്ങള്‍ റിലീസ് ചെയ്ത മാസമാണെങ്കില്‍ ടിക്കറ്റ് കിട്ടാത്തവരെങ്കിലും ഒന്നു മാറി കയറിയേനെ, ഇതിപ്പോള്‍ അതിനുള്ള ചാന്‍സ് കൂടി ഇല്ലാതായി. പക്ഷെ ഒന്നുണ്ട് സെറ്റില്‍ ചായ വിതരണം മുതല്‍ സര്‍ക്കാര്‍ ജോലി വരെ ചെയ്തു ശീലമുള്ള പണ്ഡിറ്റ് എങ്ങനെ വേണമെങ്കിലും ജീവിച്ചു പോകും.

പ്രണയത്തിനും ആക്ഷനും വിരഹത്തിനും തന്റെ ചിത്രങ്ങളില്‍ ഇടം നല്‍കിയ പണ്ഡിറ്റ് ട്രെന്‍ഡ് മാറിയത് കൊണ്ട് മലയാളത്തില്‍ ഒരു കോണ്‍ജുറിങ് 3 നിര്‍മ്മിക്കാനാണ് അടുത്ത സാധ്യത നിലനില്‍ക്കുന്നത്. ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു ഡബിള്‍ റോളില്‍ അഭിനയിക്കുക എന്നത്, അതും സാധ്യമായ സ്ഥിതിക്ക് ഹൊറര്‍ ചിത്രത്തിലെ നായകനായും ഇനി പ്രതീക്ഷിക്കാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+