സന്തോഷ് പണ്ഡിറ്റിന്റെ ഈ ഗാനം കാണാതെ പോകരുത്... കേള്‍ക്കാതെ പോകരുത്
കൃഷ്ണനും രാധയും എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളെ അമ്പരപ്പിയ്ക്കുകയും ഞെട്ടിപ്പിയ്ക്കുകയും ചെയ്ത ആളാണ് സന്തോഷ് പണ്ഡിറ്റ്. എന്തൊക്കെ കണ്ടാല്‍ നമുക്ക് അമ്പരക്കാം, ഞെട്ടാം എന്നതിന്റെ പൊതു മാനദണ്ഡങ്ങളെല്ലാം അന്ന് തകര്‍ത്തെറിയപ്പെട്ടു.
'കൃഷ്ണനും രാധയും' റിലീസ് ചെയ്യാന്‍ തീയേറ്റര്‍ വാടകയ്‌ക്കെടുക്കേണ്ട ഗതികേടിലായിരുന്നു സന്തോഷ് പണ്ഡിറ്റ് അന്ന്. എന്നാല്‍ പടമിറങ്ങി കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും ഗോകുലം ഗോപാലന്റെ വിതരണക്കമ്പനി ചിത്രം ഏറ്റെടുത്തു. പല തീയേറ്ററുകളിലും സിനിമ തകര്‍ത്തോടി.
എന്നാല്‍ പിന്നീട് പണ്ഡിറ്റ് ചെയ്ത സിനിമകളൊന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോഴിതാ വരുന്നൂ നീലിമ നല്ലകുട്ടിയാണ് vs ചിരഞ്ജീവി ഐപിസ്. ഈ ഗാന രംഗം കണ്ടാല്‍ മലയാളികള്‍ വീണ്ടും ഞെട്ടും!!!

ഗ്രാഫിക്‌സ് മയം
ഇതുവരെ ലോക സിനിമയില്‍ പോലും ഒരു ഗാനരംഗത്തില്‍ ഇത്രയധികം ഗ്രാഫിക്‌സുകള്‍ ഉപയോഗിച്ചിട്ടുണ്ടാവില്ല. ഇന്ത്യന്‍ സിനിമയില്‍ ഗ്രാഫിക്‌സിന്റെ ഉപയോഗത്തില്‍ ശങ്കറിനേയും വിനയനേയും പോലും പണ്ഡിറ്റ് വെട്ടിയ്ക്കും!!!

ദിനോസര്‍ വരും
സംഭവം ഒരു പ്രണയ ഗാനമെന്നോ ഹാസ്യ ഗാമനെന്നോ എന്നോ വിളിയ്ക്കാവുന്ന സംഭവമാണ്. എന്നാല്‍ അതിനിടയ്ക്ക് വെടിയും പുകയും ദിനോസറും ഒക്കെയുണ്ട്. അതെന്തിനാണെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല.

പതിവ് പോലെ അല്‍പ വസ്ത്രം
സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ പതിവ് ഇവിടേയും തെറ്റിച്ചിട്ടില്ല. അല്‍പ വസ്ത്രവമായിട്ടാണ് ഒരു നായികയുടെ നൃത്തം.

എഴുതിയതും പാടിയും
പാട്ട് എഴുതിയും അതിന് സംഗീതം നല്‍കിയതും പാടിയും എല്ലാം പണ്ഡിറ്റ് തന്നെയാണ്. ആ പതിവും തെറ്റിച്ചിട്ടില്ല.

ഗ്രാഫിക്‌സും പണ്ഡിറ്റ് തന്നെ
ആരും ഞെട്ടരുത്... പാട്ടില്‍ കാണുന്ന ഗ്രാഫിക്‌സിന്റെ പിറകിലും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.

തിരിഞ്ഞു നോക്കി കുനിഞ്ഞു നോക്കി
'തിരിഞ്ഞു നോക്കി, കുനിഞ്ഞ് നോക്കി, കരഞ്ഞ് നോക്കി, മെസേജയച്ചു... മൊത്തം വേസ്റ്റ്, അളിയാ മൊത്തം വേസ്റ്റ്'- എങ്ങനെയുണ്ട് പാട്ടിന്റെ വരികള്‍.

പണി പാളി മോനേ ദിനേശാ
'പണി പാളി മോനേ ദിനേശാ' എന്ന പേരിലാണ് ഈ പാട്ടിപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിയ്ക്കുന്നത്.

യൂട്യൂബില്‍ ഹിറ്റ്
എന്തൊക്കെ പറഞ്ഞാലും ഈ ഗാനം ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റ് ആണ്. മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ആളുകള്‍ പാട്ട് കണ്ട് കഴിഞ്ഞു.
ഇതാ ആ ഗാനം
ഇതാണ് ആ സന്തോഷ് പണ്ഡിറ്റ് ഗാനം


Click it and Unblock the Notifications
