Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന്തോഷ് പണ്ഡിറ്റ് ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍' യുട്യൂബില്‍ തരംഗമായി സന്തോഷ് പണ്ഡിറ്റ് ജീവചരിത്രം!!

മലയാള സിനിമയിലെ ഏകലവ്യന്‍ സന്തോഷ് പണ്ഡിറ്റിന്റെ ജീവചരിത്രം യുട്യൂബില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു. കൃഷ്ണനും രാധയും എന്ന ചിത്രത്തില്‍ നിന്നും തുടങ്ങി മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഈ കലാകാരന്റെ ജീവചരിത്രത്തെ അറിയാന്‍ ആയിരകണക്കിന് ആരാധകരാണ് എത്തുന്നത്.

സന്തോഷ് പണ്ഡിറ്റ് ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍ എന്നാണ് ജീവചരിത്രത്തിന്റെ പേര്. കഥയും തിരക്കഥയും മുതല്‍ അഭിനയവും ക്യാമറയും ആലാപനവും മലയാള സിനിമയില്‍ ഒറ്റയ്ക്ക് നിര്‍വഹിച്ച ഏക കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്.ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കില്‍ പോലും തന്റെ സിനിമകളിലൂടെ ലോകം അറിയുന്ന ഒരു കലാകാരനായി സന്തോഷ് പണ്ഡിറ്റ് മാറി.

ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍

ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍


ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ജീവ ചരിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബില്‍ പ്രസിദ്ധീകരിച്ചത്.

ജനനം മുതല്‍

ജനനം മുതല്‍


സന്തോഷ് പണ്ഡിറ്റിന്റെ ജനനം മുതലുളള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അരമണിക്കൂര്‍ ദൈ്യര്‍ഘ്യമുള്ള ജീവചരിത്രം തയ്യാറാക്കിയിരിക്കുന്നത്.

 കുട്ടിക്കാലം

കുട്ടിക്കാലം


സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛന്റെ മകനായിരുന്നെങ്കിലും അഭിനയത്തോടായിരുന്നു അന്നും താല്പര്യം. അച്ഛന്റെ മരണശേഷം കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് പിന്നീട് സിനിമാ ലോകത്തേക്ക് എത്തിയത്.

വിവാഹം, വിവാഹ മോചനം

വിവാഹം, വിവാഹ മോചനം


വിവാഹം കഴിച്ച് ഏറെ കാലം നീണ്ടുനില്‍ക്കാത്ത ബന്ധമായിരുന്നു. ഇതില്‍ ഒരു മകനുണ്ട്. സന്തോഷിന്റെ ആദ്യ ചിത്രത്തില്‍ തന്നെ മകന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചു.

ഒറ്റയാള്‍ പട്ടാളം

ഒറ്റയാള്‍ പട്ടാളം

സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളെടുത്തത്. സിനിമയുടെ സംവിധാനം മുതല്‍ കര്‍ട്ടന്‍ വീഴുന്നത് വരെയുള്ള എല്ലാ രംഗങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്ത ഏക കലാകാരന്‍.
പുതുമുഖങ്ങള്‍

പുതുമുഖങ്ങള്‍

തന്റെ സിനിമയില്‍ പുതുമുഖങ്ങള്‍ക്കാണ് സന്തോഷ് ഏറെ പ്രാധാന്യം നല്‍കിയിരുന്നത്.
വിദ്യാസമ്പന്നന്‍

വിദ്യാസമ്പന്നന്‍

സന്തോഷ് പണ്ഡിറ്റ് വാരി കൂട്ടിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കണക്കുകള്‍ ഇല്ലായിരുന്നു. അറിയാത്ത വിഷയമോ കൈവെയ്ക്കാത്ത ജോലികളോ ജീവിതത്തില്‍ ഇല്ലാത്ത കലാകാരന്‍

വീഡിയോ


ദ കംപ്ലീറ്റ് മെഗാ സ്റ്റാര്‍ വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+