സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന മലയാളത്തിലെ 'സൂപ്പര്‍ സ്റ്റാര്‍'... റെഡിയെങ്കില്‍ !!!

കോഴിക്കോട്: സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയ ആളാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറെ അനുഭവിച്ച ആളും ആണ് പണ്ഡിറ്റ്. അദ്ദേഹം ചെയ്ത സിനിമകളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളൊക്കെ ഉണ്ടാകാമെങ്കിലും അടുത്ത കാലത്ത് പണ്ഡിറ്റ് ഒരു ജനപ്രിയനായി മാറിയിട്ടുണ്ട്.

എന്തായാലും അതൊന്നും അല്ല ഇപ്പോഴത്തെ വിഷയം. സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയതാണ്. സണ്ണി ലിയോണിനെ കാണാന്‍ പറ്റാത്തതിന്റെ ദു:ഖം പങ്കുവച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ ഒരു കാര്യമാണ് ചര്‍ച്ചാവിഷയം.

സണ്ണി ലിയോണിനൊപ്പം അഭിനയിക്കണം എന്ന് പണ്ഡിറ്റിന് വലിയ ആഗ്രഹം ഉണ്ടായിരുന്നത്രെ. ഇനി സണ്ണി ലിയോണ്‍ ഓക്കെ പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക....

ഹിന്ദി നടി

ഹിന്ദി നടി

പ്രമുഖ ഹിന്ദി നടി എന്നാണ് സന്തോഷ് പണ്ഡിറ്റ് സണ്ണി ലിയോണിനെ വിശേഷിപ്പിച്ചിട്ടുള്ളത്. സണ്ണി ലിയോണ്‍ വന്ന് തിരിച്ചുപോയി എന്നറിഞ്ഞു എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

വലിയ ആഗ്രഹം

വലിയ ആഗ്രഹം

സണ്ണി ലിയോണിനൊപ്പം ഏതെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്ന് വലിയ അഗ്രഹം ഉണ്ടായിരുന്നത്രെ പണ്ഡിറ്റിന്. അത് നടന്നില്ല എന്നതാണ് വിഷമം!

ബെഡ് റെസ്റ്റ് എടുത്തത് പാരയായി

ബെഡ് റെസ്റ്റ് എടുത്തത് പാരയായി

സണ്ണി ലിയോണിനെ നേരില്‍ കാണാനും പറ്റിയില്ല എന്നും വിഷമം ഉണ്ട്. സുഖമില്ലാതെ ബെഡ് റെസ്റ്റ് എടുത്തത് പാരയായി മക്കളേ... യോഗമില്ലാ... എന്നാണ് പണ്ഡിറ്റ് പറയുന്നത്.

തുറന്ന് പറഞ്ഞ ഹീറോ

തുറന്ന് പറഞ്ഞ ഹീറോ

സ്വന്തം ആഗ്രഹം പറഞ്ഞ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്തായാലും ഹിറ്റായി. 3,200 ല്‍ അധികം ആളുകളാണ് ലൈക്ക് ചെയ്തത്. പലരും മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം തുറന്ന് പറഞ്ഞ നിങ്ങളാണ് ഹീറോ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.

നല്ലൊരു കഥയുമായി

നല്ലൊരു കഥയുമായി

നല്ലൊരു കഥയുമായി സണ്ണി ലിയോണിനെ സമീപിക്കാന്‍ ആണ് ഒരാളുടെ ഉപദേശം. അതില്‍ അല്‍പം പരിഹാസം കൂടിയില്ലേ എന്ന് സംശയിക്കണം. എന്തായാലും നോക്കാം എന്നാണ് പണ്ഡിറ്റിന്റെ മറുപടി, പക്ഷേ പ്രതീക്ഷയില്ലത്രെ.

സമ്മതിച്ചാല്‍ എന്തും ചെയ്യും!!!

സമ്മതിച്ചാല്‍ എന്തും ചെയ്യും!!!

ഉരുക്ക് സതീശന്റെ രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണിനെ ഗസ്റ്റ് റോളില്‍ കൊണ്ടുവരാന്‍ ആണ് മറ്റൊരാളുടെ ഉപദേശം. സണ്ണി റെഡി ആയാല്‍ എന്തിനാണ് ഗസ്റ്റ് റോള്‍ എന്നാണ് പണ്ഡിറ്റിന്റെ ചോദ്യം. സണ്ണി ലിയോണ്‍ തയ്യാറാണെങ്കില്‍ ഫസ്റ്റ് പാര്‍ട്ട് തന്നെ വീണ്ടും ചിത്രീകരിക്കാമെന്ന്!

പോണ്‍ മൂവിയില്‍ ചാന്‍സ് കിട്ടിയാലോ

പോണ്‍ മൂവിയില്‍ ചാന്‍സ് കിട്ടിയാലോ

സണ്ണി ലിയോണിനൊപ്പം ഒരു പോണ്‍ മൂവിയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാലോ എന്നാണ് മറ്റൊരാളുടെ ചോദ്യം. 'നിങ്ങളുടെ ഓക്കെ നോക്കി തീരുമാനിക്കും' എന്ന് പണ്ഡിറ്റിന്റെ മറുപടി.

പരിഹാസം ഏറെ

പരിഹാസം ഏറെ

സന്തോഷ് പണ്ഡിറ്റ് ഇങ്ങനെ ഒരു അഭിപ്രായം ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴും പരിഹസിക്കാന്‍ ആളുകള്‍ ഏറെയുണ്ട്. അവര്‍ അവരുടെ പണി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അത് വേണ്ട!!!

അത് വേണ്ട!!!

സണ്ണി ലിയോണിനെ നായികയാക്കി സിനിമയെടുത്താല്‍ താന്‍ അതില്‍ നായകനാവാം എന്നാണ് ഒരാളുടെ പ്രതികരണം. അത് വേണ്ട, താങ്കള്‍ നിര്‍മാതാവായാല്‍ മതിയെന്ന് പണ്ഡിറ്റ്!!!

എല്ലാം തമാശയാണ്

എല്ലാം തമാശയാണ്

ചിലരാണെങ്കില്‍ വളരെ ഗൗരവത്തോടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിനെ കണ്ടത്. എല്ലാം തമാശയായി എടുത്തൂടെ എന്ന് പണ്ഡിറ്റിന്റെ മറുപടിയും.

ഇതാണ് ആ പോസ്റ്റ്

ഇതാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+