ശരണ്യയുടെ മരണവാർത്ത അമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിലൂടെ, ഷോക്ക് ഇതുവരെ മാറിയിട്ടില്ല; സീമ ജി നായർ

ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു ശരണ്യ ശശി. മിനിസ്‌ക്രീനിനൊപ്പം വെള്ളിത്തിരയിലും തിളങ്ങി നിന്ന താരം ക്യാന്‍സറിനോട് പോരാടിയാണ് താരം ദിവസങ്ങള്‍ക്ക് മുമ്പ് അഭിനയ ലോകത്തോട് വിടപറഞ്ഞത്. രോഗം തിരിച്ചറിഞ്ഞതോടെ 12ഓളം ശസ്ത്രക്രിയ നടത്തിയാണ് താരം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തി ശരണ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ

1

ശരണ്യയോടൊപ്പം എന്നു താങ്ങായും തണലായും നിന്നിരുന്ന ആളായിരുന്നു നടി സീമ ജി നായര്‍. അസുഖാവസ്ഥയില്‍ കഴിയുമ്പോഴും മരണമെന്ന ഭയം ശരണ്യയെ അലട്ടിയിരുന്നില്ലെന്ന് പറയുകയാണ് സീമ ജി നായര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സീമ ശരണ്യയെ കുറിച്ച് സംസാരിച്ചത്. സീമ ജി നായരുടെ വാക്കുകളിലേക്ക്...

2

ആത്മീയമായൊരു ജീവിതത്തിലായിരുന്നു ശരണ്യ. അസുഖാവസ്ഥയില്‍ പോലും മരണമെന്ന ചിന്തയോ ഭയമോ ശരണ്യയെ അലട്ടിയിരുന്നില്ല. അവള്‍ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പേടിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധികളെയൊന്നും അവള്‍ തരണം ചെയ്യുമായിരുന്നില്ലല്ലോ, എല്ലാവരുടെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള തിരിച്ചുവരവായിരുന്ന അവളുടേതെന്ന് സീമ പറയുന്നു.

3

തിരിച്ചുവരവിന് സാധ്യത ഇല്ലെന്ന തരത്തിലുള്ള അപകടസൂചന ലഭിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ ബിപി കുറഞ്ഞ് വരുന്നുണ്ടായിരുന്നു. പ്രതീക്ഷയോടെയാണ് ആ സമയത്തും ഞങ്ങള്‍ ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നത്. നിസ്സഹായരായിരുന്നു അവരുമെന്ന് നടി പറയുന്നു. ശരണ്യയോടൊപ്പം അവസാനസമയം വരെ കൂടെയുണ്ടായിരുന്ന ആളാണ് സീമ ജി നായര്‍.

4

ശരണ്യയുടെ അമ്മയുടെ ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മകള്‍ പോയെന്ന് ഇപ്പോഴും അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലയ മകള്‍ക്ക് ഒന്നുമില്ലെന്നും ഡോക്ടര്‍ വന്നാല്‍ അവള്‍ കണ്ണുതുറക്കുമെന്ന വിശ്വാസമായിരുന്നു അമ്മയ്ക്ക്. ഗണേഷ് കുമാര്‍ വന്നപ്പോളും അമ്മ ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. അമ്മയുടെ അന്നത്തെ അവസ്ഥ കണ്ടപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. അമ്മ ഇപ്പോഴും ഷോക്കിലാണെന്ന് സീമ പറയുന്നു.

5

മകള്‍ക്ക് വൈകുന്നേരത്തോക്കുള്ള ഭക്ഷണം എടുക്കാനായി വീട്ടിലേക്ക് പോയതായിരുന്നു അമ്മ. അതിനിടെയാണ് ശരണ്യ യാത്രയായത്. അ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവര്‍ക്ക് മാത്രമേ മരണ വാര്‍ത്ത അറിയാമായിരുന്നത്. അവസാന നിമിഷം അമ്മയെ അറിയിക്കാമെന്നാണ് കരുതിയത്. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണാക്കിയത് കൊണ്ട് ശരണ്യയ്ക്ക് ആദരാഞ്ജലി എന്ന പോസ്റ്റ് അമ്മ കണ്ടതോടെയാണ് മരണ വാര്‍ത്ത അറിയുന്നത്. അത് കണ്ടാല്‍ എങ്ങനെയാണ് ഒരു അമ്മയുടെ സമനില തെറ്റാതിരിക്കുന്നത്.

6

അമ്മയോട് വിവരം പറയാാന്‍ പോയവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ തന്നെ അമ്മ വിവരം അറിഞ്ഞിരുന്നു. അമ്മ ഭയങ്കര സങ്കടത്തിലാണ്, ആ സങ്കടം കണ്ടുനില്‍ക്കാനാവില്ലെന്ന് സീമ ജി നായര്‍ വ്യക്തമാക്കുന്നു. പ്രതിസന്ധി കാലത്ത് കൂടെ നിന്ന ഒരാളായിരുന്നു സീമ. അവരോടുള്ള സ്‌നേഹം കൊണ്ടാണ് വീടിന് സ്‌നേഹ സീമയെന്ന പേര് നല്‍കിയതെന്ന് ശരണ്യ പറഞ്ഞിരുന്നു.

7

തന്റെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്ന ആളാണ് സീമ. ശരണ്യ പോയെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ സീമ ജി നായരും ഭയങ്കര വിഷമത്തിലായിരുന്നു. എല്ലാ സങ്കടങ്ങളും ഒതുക്കിയാണ് സീമ അവസാന ചടങ്ങുകളില്‍ വരെ പങ്കെടുത്തത്. സീരിയലുകളില്‍ നിറഞ്ഞു നിന്ന സമയത്താണ് ശരണ്യയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. ചെറിയ തലവേദനയിലായിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്.

8

തുടക്കത്തില്‍ മൈഗ്രൈയിനാണെന്ന് കരുതി അതിനായുള്ള മരുന്ന് കഴിച്ചു. രണ്ട് മാസത്തോളമാണ് ആ മരുന്നുകള്‍ കഴിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനകളിലാണ് അത് വെറും തലവേദന മാത്രമായിരുന്നില്ല എന്ന് മനസിലായത്. കണ്ണൂര്‍ സ്വദേശിയായ ശരണ്യ സിനിമ സീരിയല്‍ രംഗത്തേക്ക് എത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

9

ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശരണ്യ പെട്ടെന്ന് കുഴഞ്ഞുവീണത്. സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിശദമായ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. അങ്ങനെ നടത്തിയ പരിശോധനയിലാണ് ബ്രെയന്‍ ട്യൂമറാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് 11ഓളം ശസ്ത്രക്രിയയാണ് ശരണ്യ നടത്തിയത്. തുടര്‍ച്ചയായുള്ള ശസ്ത്രക്രിയ ശരണ്യയെ ശരിക്കും ക്ഷീണിപ്പിച്ചിരുന്നു. ഒമ്പതാമത്തെ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ശരണ്യയുടെ ഒരു ഭാഗം തളര്‍ന്നത്.

10

അസുഖത്തിനിടെയുണ്ടായ പല പ്രതിസന്ധികളെയും തരണം ചെയ്ത് താരം മുന്നോട്ടുപോയിരുന്നു. എല്ലാ പ്രതിസന്ധിയും മറികടന്ന് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്നും അഭിനയ രംഗത്തേക്ക് സജീവമാകാനകുമെന്നും ശരണ്യ കരുതിയിരുന്നു. നമുക്ക് ഇനിയും ഒന്നിച്ച് അഭിനയിക്കണമെന്ന് നടന്‍ സാജന്‍ സൂര്യയോട് ശരണ്യ പറയാറുണ്ടായിരുന്നു. അസുഖം തന്നെ തേടിയെത്തിയതിന് പിന്നാലെ ശരണ്യ സാമ്പത്തികമായും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ശരണ്യയുടെ പല കാര്യങ്ങളും പുറം ലോകം അറിഞ്ഞത് സീമ ജി നായരിലൂടെയാണ്.

11

ഇതിനിടെ ശരണ്യ 2014ല്‍ വിവാഹം കഴിച്ചിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടെത്തിയ ബിനു എന്നയാളുമായിരുന്നു ശരണ്യയുടെ വിവാഹം. തുടര്‍ന്ന് 2014 ഒക്ടോബര്‍ 26ന് ആയിരുന്നു ബിനുവും ശരണ്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സിനിമ-സീരിയല്‍ മേഖലയിലുള്ള ആരെയും അധികം അറിയിക്കാതെ അടുത്ത ബന്ധുക്കളെ അറിയിച്ച് മാത്രമാണ് വിവാഹം നടത്തിയത്.

12

എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ശരണ്യയ്ക്ക് വീണ്ടും ട്യൂമര്‍ വന്നു. ഇതോടെ അദ്ദേഹം ശരണ്യയുമായുള്ള ബന്ധത്തില്‍ നിന്ന് അകലുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിന് ശേഷവും താരത്തിന്റെ ട്യൂമര്‍ രൂക്ഷമായി. അതുവരെ സമ്പാദിച്ചതെല്ലാം ചികിത്സയ്ക്ക് വേണ്ടി വില്‍ക്കേണ്ടി വന്നിരുന്നു. സിനിമ-സീരിയല്‍ രംഗത്തുള്ള ഒട്ടേറെ പേര്‍ ശരണ്യയെ സാമ്പത്തികമായി സഹായിച്ചിരുന്നു.

13

ട്യൂമര്‍ ചികില്‍സയ്ക്കിടെയാണ് ശരണ്യയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കാന്‍ ഇടയാക്കി. ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്ക് കൊവിഡ് ഭേദമായെങ്കിലും പിന്നീട് പനി കൂടി. ചാക്കോ രണ്ടാമനിലൂടെ സിനിമാ രംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+