സരിത എസ് നായരും നടൻ മുകേഷും തമ്മിലെന്ത് ബന്ധം? ഉത്തരം പറയേണ്ടത് ഗൂഗിളാണ്!
സരിത എന്ന് കേട്ടാല്‍ സോളാര്‍ എന്ന് ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ച വാക്കുകളാണ് സരിതയും സോളാറും. എന്ന് കരുതി സരിത എന്ന് പേരുള്ളവരെല്ലാം സോളാര്‍ കേസ് ഫെയിം സരിത നായരാണ് എന്ന് കരുതാമോ. സാധാരണ ആരെങ്കിലുമാണെങ്കില്‍ പോകട്ടെ, സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളെങ്കിലും അങ്ങനെ കരുതാമോ.
ഗുഗിളില്‍ സരിത എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ. റിസള്‍ട്ടായി ആദ്യം കാണുക സരിതയുടെ സെക്‌സ് വീഡിയോ എന്ന റിസള്‍ട്ട്. അടുത്തത് സരിതയുടെ ലീക്ക്ഡ് വീഡിയോ. പിന്നാലെ സോളാര്‍ കേസുമായി ബന്ധപ്പെട്ട സരിതയുടെ വാര്‍ത്തകള്‍. സരിത എസ് നായരുടെ ചിത്രങ്ങളാണ് വലതുവശത്തായി കാണാനുള്ളത്. അവിടെ സരിതയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം കേട്ടാല്‍ ഞെട്ടും. നടി എന്ന്.

ഗൂഗിള്‍ റിസള്‍ട്ട് പ്രകാരം - സരിത ഒരു തെന്നിന്ത്യന്‍ നടിയാണ്. തമിഴിലും മലയാളത്തിലും കന്നഡയിലും തെലുങ്കിലും മറ്റുമായി 140 സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട്. ടി വി സീരിയലുകളിലും സരിത അഭിനയിച്ചിട്ടുണ്ട്. 1959 ജനുവരി അഞ്ചിനാണ് ജനിച്ചത്. രണ്ട് സഹോദരങ്ങളുണ്ട്... വായിച്ച് വായിച്ച് അടുത്ത വരിയിലെത്തുമ്പോഴാണ് വായനക്കാര്‍ ശരിക്കും ഞെട്ടുക. ഇതേത് സരിത എന്നാകും ഇതോടെ സംശയം.
സിനിമാ നടനായ മുകേഷ് മുന്‍ ഭര്‍ത്താവാണ് എന്ന് കൂടി കാണുമ്പോള്‍, ഇത്രയും നേരം തങ്ങള്‍ വായിച്ച സരിതയും ചിത്രത്തില്‍ കാണുന്ന സരിതയും തമ്മില്‍ ഒരു ബന്ധവും ഇല്ല എന്ന് മനസിലാകുക. തെന്നിന്ത്യന്‍ നടിയും നടന്‍ മുകേഷിന്റെ മുന്‍ഭാര്യയുമായ സരിതയെക്കുറിച്ചാണ് ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം. ചിത്രത്തില്‍ കാണുന്ന സരിതയാകട്ടെ സോളാര്‍ കേസ് നായികയും. സരിത എന്ന് ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട് ഇപ്പോള്‍.












Click it and Unblock the Notifications