സരിതയുടെ 'വയ്യാവേലി' ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റ്...പക്ഷേ സന്തോഷ് പണ്ഡിറ്റ് മാറി നില്‍ക്കും!!!
കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയേയും യുഡിഎഫ് സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിയ്ക്കുകയാണ് സരിത എസ് നായര്‍. ഏത് നിമിഷവും എന്ത് വെളിപ്പെടുത്തലും പുറത്ത് വന്നേയ്ക്കാമെന്ന സ്ഥിതിയാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്. എല്ലാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്ത സരിത തന്നെ. എന്നാല്‍ ഇതിനിടയ്ക്ക് സരിത യു ട്യൂബിലും ഹിറ്റായി മാറിയിരിയ്ക്കുകയാണ്. അതിന് കാരണം അവര്‍ അഭിനയിച്ച സിനിമയുടെ ടീസര്‍ ആണ്.
'വയ്യാവേലി' എന്ന് പേരിട്ട സിനിമയിലെ നായികയാണ് സരിത. ഈ സിനിമയിലെ ഒരു പാട്ട് ആണ് പുറത്ത് വന്നിരിയ്ക്കുന്നത്. പക്ഷേ അത് കണ്ടാല്‍ സന്തോഷ് പണ്ഡിറ്റ് പോലും മാറി നില്‍ക്കും!!!

സരിതയുടെ വീഡിയോ
സരിത എസ് നായര്‍ നായിക ആയി അഭിനയിച്ച സിനിമയിലെ ഗാനമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിയ്ക്കുന്നത്.

വയ്യാവേലി
വയ്യാവേലി എന്നാണ് സിനിമയുടെ പേര്. വയ്യാവേലി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഹിറ്റ് ആയിക്കൊണ്ടിരിയ്ക്കുന്നത്.

കടല മിട്ടായി
കടല മിട്ടായിയെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒക്കെ പാട്ടില്‍ പറയുന്നുണ്ട്. സരിതയുടെ തന്നെ ജീവിതമാണ് അതില്‍ സൂചിപ്പിയ്ക്കുന്നത് എന്നും സംശയം തോന്നും!!!

ലാഫ് ആന്റ് എന്‍ജോയ്
ലാഫ് ആന്റ് എന്‍ജോയ് എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. സിനിമ കണ്ടുകഴിഞ്ഞാല്‍ പറയാം, ചിരിയ്ക്കാനുള്ള വകുപ്പുണ്ടോ ഇല്ലയോ എന്ന്.

അണിയറക്കാര്‍
വിവി സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.

പെര്‍ഫോര്‍മന്‍സ്
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചുണക്കുട്ടിയായി നിന്ന് കാര്യങ്ങള്‍ പറയുന്ന സരിതയല്ല സിനിമയിലേത്. അഭിനയം അത്ര പോരെന്ന് തന്നെ പറയേണ്ടിവരും.

പണ്ഡിറ്റ് മാറി നില്‍ക്കും
പാട്ടിന്റെ വീഡിയോ കണ്ടാല്‍ സിനിമ ഒരു 'സന്തോഷ് പണ്ഡിറ്റ് ലൈനില്‍' ആണെന്ന് തോന്നിപ്പോയാല്‍ എന്ത് ചെയ്യും!!!
ഇതാണ് ആ വീഡിയോ
ഇതാണ് സരിത നായികയായ സിനിമയുടെ പ്രമോഷണല്‍ വീഡിയോ


Click it and Unblock the Notifications
