പിരിവിന് വരെ ഫ്രീക്ക് പേരോ... ശതം സമര്‍പ്പയാമി!!! ബീവറേജിന് മുന്നില്‍ വരെ ഹിറ്റ്, കൊന്ന് കൊലവിളിച്ച് ട്രോളുകള്‍

പണ്ടൊക്കെ സിപിഎമ്മുകാര്‍ ബക്കറ്റ് പിരിവ് നടത്തുമ്പോള്‍ അതിനെ കളിയാക്കിയിരുന്നവരാണ് സംഘപരിവാറുകാര്‍. ഇപ്പോഴിതാ, അവരും പിരിവുമായി ഇറങ്ങിയിരിക്കുകയാണ്. അതും ധര്‍മ യോദ്ധാക്കള്‍ക്ക് ഒരു സ്‌നേഹാശ്ലേഷവുമായി!

ശബരിമല വിവാദത്തില്‍ അറസ്റ്റിലായി അകത്ത് കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ ധനസമാഹരണം. അതിനൊരു പേരും കൊടുത്തിട്ടുണ്ട്- ശതം സമര്‍പ്പയാമി!

പിരിവിനൊക്കെ ഇപ്പോള്‍ ഫ്രീക്ക് പേരായോ എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. കെപി ശശികലയുടെ ഒരു വീഡിയോയും ധനസമാഹരണത്തിന്റെ ഭാഗമായി പ്രചരിക്കുന്നുണ്ട്. അതിനേയും ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.

പിരിവല്ല

പിരിവല്ല

കേസൊക്കെ ആയി കഷ്ടപ്പെട്ട് നടക്കുന്നവരെ സഹായിക്കുന്നതില്‍ എന്താണ് തെറ്റ്. പക്ഷേ, അതിന് പിരിവ് എന്നൊന്നും പറയരുത്... ശതം സമര്‍പ്പയാമി എന്ന് തന്നെ പറയണം!

പുതിയ പദ്ധതി

പുതിയ പദ്ധതി

ദേശീയ പാര്‍ട്ടിയൊക്കെയാണ്. പ്രതിമയുണ്ടാക്കാനും ട്രിപ്പ് പോകാനും ഒക്കെ ഇഷ്ടം പോലെ പണമുണ്ട്. പക്ഷേ, അകത്തായ മിത്രങ്ങളെ പുറത്തിറക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണത്രെ!

ദൈത്യന്‍മാരോ...

ദൈത്യന്‍മാരോ...

ശശികല ടീച്ചറുടെ വീഡിയോയില്‍ ഏതോ ദൈത്യന്‍മാരെ കുറിച്ചൊക്കെ പറയുന്നുണ്ട്. എന്താണെന്ന് ഒരെത്തും പിടിയും കിട്ടിയിട്ടില്ല. എന്നാലും ശതം സമര്‍പ്പമായി എന്താണെന്ന് പിടികിട്ടി!

പേപ്പര്‍ മതിയോ

പേപ്പര്‍ മതിയോ

ശബരിമലയില്‍ കാണിക്കയിടരുത്... സ്വാമി ശരണം എന്നെഴുതിയ പേപ്പര്‍ ഇട്ടാമതി എന്ന് പറഞ്ഞ ആളുകളാണ്. അപ്പോള്‍ പിന്നെ ശതം സമര്‍പ്പയാമിയിലും അതുപോലെ പേപ്പര്‍ ഇട്ടാല്‍ മതിയോ ആവോ!

മരിക്കാന്‍ വരെ തയ്യാറായവര്‍

മരിക്കാന്‍ വരെ തയ്യാറായവര്‍

അയ്യപ്പന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്ന് പറഞ്ഞ ആളുകളാണ്. അവരെ രക്ഷിക്കാന്‍ വേണ്ടി എന്തിനാണിങ്ങനെ പിരിക്കുന്നത് എന്നൊന്നും ചോദിക്കരുത്!

അല്ലെങ്കില്‍ ഗോതമ്പുണ്ട

അല്ലെങ്കില്‍ ഗോതമ്പുണ്ട

നൂറ് രൂപ വച്ച് എല്ലാ സംഘമിത്രങ്ങളും സ്‌പോണ്ഡസര്‍ ചെയ്തില്ലെങ്കില്‍ അകത്ത് കിടക്കുന്ന മിത്രങ്ങളെല്ലാം ഇനിയുള്ള കാലം ഗോതമ്പുണ്ട കഴിച്ച് കിടക്കേണ്ടി വരും എന്നാണോ!

സോ സിംപിള്‍

സോ സിംപിള്‍

മുമ്പ് ഇതേ ആളുകളായിരുന്നു ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് എന്ന് പറഞ്ഞത്. അവര് പറഞ്ഞതുപോലെ തന്നെ ഇപ്പോഴും ചെയ്തിട്ടുണ്ട്!

ഇങ്ങനെ കാണണം

ഇങ്ങനെ കാണണം

ശതം സമര്‍പ്പയാമി എന്നൊക്കെ നോട്ടീസിലുണ്ടാകും. പക്ഷേ, നമ്മള്‍ കാണേണ്ടത് ഇത്തരം ഒരു അപേക്ഷ ആയിട്ടാണത്രെ!

അയിനാണ്... !!!

അയിനാണ്... !!!

എന്തിനാണ് ഈ പണപ്പിരിവ്? ശബരിമല വിഷയത്തില്‍ അക്രമം കാണിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ കേസ് നടത്താന്‍!

ഇത്രവലിയ തെറ്റാണോ...

ഇത്രവലിയ തെറ്റാണോ...

ജയിലില്‍ കിടക്കുന്ന മിത്രങ്ങളെ രക്ഷിക്കാന്‍ പണം പിരിക്കുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ, ചോദിച്ചുപോവുകയാണ്!

ശതമൂലം

ശതമൂലം

ദശമൂലം ദാവുമിവെ അറിയാത്തവര്‍ ആരും ഉണ്ടാവില്ല. ഇപ്പോള്‍ ശതമൂലം എന്ന് വരെ പേര് ചാര്‍ത്തിക്കൊടുത്തിട്ടുണ്ടത്രെ!

ബീവറേജിന് മുന്നില്‍

ബീവറേജിന് മുന്നില്‍

ഷെയര്‍ ഇടുക, കട്ടയിടുക തുടങ്ങിയ കാലപ്പഴക്കം ചെന്ന പ്രയോഗങ്ങളായിരുന്നു ഇത്രയും കാല ബീവറേജിന് മുന്നില്‍. ഇപ്പോള്‍ അത് വരെ മാറിയിട്ടുണ്ട്!! ജയ് സംഘശക്തി!

ശതം മുതല്‍ ദ്വിസഹസ്രം വരെ!!!

ശതം മുതല്‍ ദ്വിസഹസ്രം വരെ!!!

സംഗതി പിരിവാണെങ്കിലും പേര് വേറെ ആയിപ്പോയില്ലേ... ഇനി ആര്‍ക്കും സംശയം വേണ്ട... ശതം, ദ്വിശതം, പഞ്ചശതം, സഹസ്രം, ദ്വി സഹസ്രം എന്നിങ്ങനെ ആണത്രെ സമര്‍പ്പിക്കേണ്ടത്!

ഷാപ്പില്‍ പോകാന്‍

ഷാപ്പില്‍ പോകാന്‍

ഇപ്പോള്‍ അയ്യപ്പ ബൈജു പോലും പൈസ ചോദിക്കുന്നത് ഇങ്ങനെ ആണത്രെ... പക്ഷേ, പേരിങ്ങനെ ആയതുകൊണ്ട് കൊടുക്കാതിരിക്കാന്‍ പറ്റ്വോ!

മടുത്തു ഈ സംഘിജീവിതം

മടുത്തു ഈ സംഘിജീവിതം

അയ്യപ്പന് കാണിക്ക ഇടരുത് എന്ന് പറഞ്ഞതും സംഘികള്‍... ഇപ്പോള്‍ ശതം സമര്‍പ്പയാമി എന്ന് പറഞ്ഞ് തെണ്ടുന്നതും സംഘികള്‍. വല്ലത്തൊരു ജീവിതം...

ദ്വിശതം ആക്കിയാലോ...

ദ്വിശതം ആക്കിയാലോ...

എല്ലാവരും ശതം എന്നത് ദ്വിശതം ആക്കി തന്നാല്‍ രണ്ട് ഇടി കൂടുതല്‍ കൊടുക്കുമോ എന്നാണ് ചിലരുടെ സംശയം!

ധര്‍മ്മ യോദ്ധാക്കള്‍ക്കൊരു സ്‌നേഹാശ്ലേഷം

ധര്‍മ്മ യോദ്ധാക്കള്‍ക്കൊരു സ്‌നേഹാശ്ലേഷം

പിരിവ്, സംഭാവന, ധനസമാഹരണം എന്നിങ്ങനെ പല പേരുകള്‍ കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ധര്‍മ്മയോദ്ധാക്കള്‍ക്കൊരു സ്‌നേഹാശ്ലേഷം എന്ന് കേട്ടപ്പോള്‍ മനസ്സിലായി... ശതം സമര്‍പ്പയാമി!

സഹസ്രം വേണ്ടി വരും

സഹസ്രം വേണ്ടി വരും

ഓരോ കേസുകള്‍ക്ക് ഓരോ രീതിയില്‍ ആണല്ലോ ചെലവ്. ആ ബോംബെറിഞ്ഞ കേസില്‍ ശതം മതിയാവില്ല, സഹസ്രം എങ്കിലും വേണ്ടിവരും!

ഇത് പിരിവല്ലല്ലോ

ഇത് പിരിവല്ലല്ലോ

പിരിവു നടത്തുന്നു എന്നും പറഞ്ഞ് കമ്മികളെ കളിയാക്കിക്കൊണ്ടിരുന്ന ആളുകളാണ്. പക്ഷേ, ഇത് പിരിവല്ലല്ലോ, താഴെ വരെ നീളമുള്ള ട്രൗസര്‍ അല്ലേ!

ഫ്രീക്ക് പേര്

ഫ്രീക്ക് പേര്

ശതം സമര്‍പ്പയാമി എന്ന് കേട്ടിട്ട് പലര്‍ക്കും മനസ്സിലായില്ല. സംഗതി പിരിവാണെന്ന് പിടികിട്ടിയപ്പോള്‍ ചിലരിങ്ങനെ വരെ ചോദിച്ചിട്ടുണ്ട്!

നാറ്റിക്കരുത്

നാറ്റിക്കരുത്

ശതം സമര്‍പ്പയാമി എന്നും പറഞ്ഞ് ചെന്നതായിരുന്നു... ഹര്‍ത്താല്‍ നടിത്തി പൊതുമുതല്‍ നശിപ്പിച്ച സംഘികളെ ജാമ്യത്തിലിറക്കാനുള്ള പിരിവല്ലേ എന്ന് തിരിച്ച് ചോദിച്ചു!

വല്ലാത്ത ചതി

വല്ലാത്ത ചതി

ശതം സമര്‍പ്പയാമി എന്ന് പറഞ്ഞ ചെന്നപ്പോള്‍ ചിലര്‍ പഞ്ചശതവും സഹസ്രവും ഒക്കെ ആണ് കൊടുത്തത്. പക്ഷേ, എല്ലാം മോദിജി നിരോധിച്ച നോട്ടുകള്‍ ആയിരുന്നു!

ഈ നോട്ട് മതിയോ

ഈ നോട്ട് മതിയോ

ശബരിമല വിവാദകാലത്ത് വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നു നോട്ടായിരുന്നു ഇത്. ഇനി ശതം സമര്‍പ്പയാമിക്കും ഇതേ നോട്ട് തന്നെ കൊടുത്തേക്കാം!

നൂറ് കൂടി ഒഴിക്കാന്‍

നൂറ് കൂടി ഒഴിക്കാന്‍

ബാറിലെ ഭാഷ പോലും ഇത്രയും സംസ്‌കരിക്കപ്പെടും എന്ന് ആരും വിചാരിച്ചില്ല. ഒരു നൂറ് കൂടി ഒഴിക്കാന്‍ വേണ്ടി, ശതം സമര്‍പ്പയാമി എന്നൊക്കെ ആണത്രെ പറയുന്നത്!

ആരാണ് ആ ധര്‍മ്മയോദ്ധാക്കള്‍

ആരാണ് ആ ധര്‍മ്മയോദ്ധാക്കള്‍

ധര്‍മ്മയോദ്ധാക്കള്‍ക്ക് ഒരു സ്‌നേഹാശ്ലേഷം എന്നാണല്ലോ പറയുന്നത്. ആരൊക്കെ ആണ് ആ ധര്‍മ്മ യോദ്ധാക്കള്‍.... നിലയ്ക്കലോടി രമേശ് കാവിപ്പട, എടപ്പാളോടിയ ശശി കാവിപ്പട, പിന്നെ ഹര്‍ത്താലിനോടിയ സുമേഷ് കാവിപ്പട!!!

തെറിയാണെന്ന് വിചാരിച്ചു

തെറിയാണെന്ന് വിചാരിച്ചു

സ്ത്രീകളുടെ അടുത്തൊന്നും ചെന്ന് ശതം സമര്‍പ്പയാമി എന്ന് പറയാതിരിക്കുന്നതാവും നല്ലത്. തെറിയാണെന്ന് കരുതി, ചിലപ്പോള്‍ നല്ല അടിയും കിട്ടാനിടയുണ്ട്!

പോലീസ് പോലും...

പോലീസ് പോലും...

പോലീസുകാര്‍ പോലും ഇപ്പോള്‍ ആര്‍ഷഭാരത ഭാഷയില്‍ ആണത്രെ സംസാരിക്കുന്നത്. ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ വെറും ശതം സമര്‍പ്പയാമി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+