ബുര്‍ഖയിട്ടാലും സാരിയുടുത്താലും പീഡനം: ആമിര്‍ഖാന്‍
ആമിര്‍ഖാന്റെ സത്യമേവ ജയതേ സീസണ്‍ രണ്ടില്‍ ബലാത്സംഗത്തെപ്പറ്റി ഞെട്ടിയ്‌ക്കുന്ന വെളിപ്പെടുത്തലുകള്‍. 14 ഓളം ബലാത്സംഗങ്ങളാണ് സത്യമേവ ജയതേയില്‍ വെളിപ്പെടുത്തിയത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനങ്ങള്‍ പെരുകുന്നതിന് കാരണമെന്ന് വാദിയ്ക്കുന്നതിനെ ഷോയില്‍ കുറ്റപ്പെടുത്തി.
ബുര്‍ഖ, സാരി, ചുരിദാര്‍ എന്നിവ അണിയുന്നവര്‍ തന്നെയാണ് ഏറ്റവും അധികം ബലാത്സഗംത്തിന് ഇരയാകുന്നെതെന്നും ഷോയില്‍ പറഞ്ഞു. രാജ്യത്ത് ബലാത്സംഗത്തിന്റെയും സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെയും കണക്കുകള്‍ കുതിച്ച് ഉയരുകയാണ്. സത്യമേവ ജയതേ സീസണ്‍ രണ്ടിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

കണ്ണ് തുറപ്പിച്ച എപ്പിസോഡ്
രാജ്യത്ത് വര്‍ധിച്ച് വരുന്ന ബലാത്സംഗത്തിന്റെ കണക്കുകള്‍ നിരത്തി ആദ്യ എപ്പിസോഡ് കടന്നു പോയി. പീഡനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഇപ്പോഴും നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടതിലാണ്

അതിക്രമങ്ങള്‍ പെരുകുന്നു
2012 ല്‍ രാജ്യത്ത് 1,01,041 ബലാത്സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതില്‍ വെറും 3,563 കേസുകളില്‍ മാത്രമാണ് പ്രതികളെ കണ്ടെത്തിത്.11,446 കേസുകള്‍ പിന്‍വലിച്ചു, 10 ശതമാനം ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല

പൊലീസ്
പല ബലാത്സംഗകേസുകളും കോതിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പലീസ് ഒത്തുതീര്‍പ്പിലെത്തിയ്‌ക്കുന്നു. ബലാത്സംഗത്തിന് ശേഷം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട പ്രതികളും കുറവല്ല.പൊലീസിന്റെ നീതി നടപ്പാക്കല്‍ സാധാരണക്കാര്‍ക്കും ധനികര്‍ക്കും രണ്ട തരത്തിലാണ് ലഭിയ്‌ക്കുന്നത്. പലപ്പോഴും ഇത്തരം കേസുകള്‍ പൊലീസ് അവഗണിയ്‌ക്കുന്നു

ഡോക്ടര്‍മാരുടെ പങ്ക്
ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും കേസില്‍ നിര്‍ണായകമായ പല ഡോക്ടറ്‍മാരും ബലത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുനന്പോള്‍ തന്നെ അവരുടെ മാനസികധൈര്യത്തെ തകര്‍ക്കുന്നു. എന്നാല്‍ ഇത്തരക്കാരല്ലാത്ത ഡോക്ടര്‍മാരും ഒട്ടേറെയുണ്ട്.

നീതിയ്ക്കായ് നീണ്ട കാത്തിരിപ്പ്
ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭിയ്ക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുന്നു. നീതിയ്ക്കായുള്ള ഈ കാത്തിരിപ്പും സത്യമേവ ജയതേയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ബലാത്സംഗത്തിന് ഇരയായിട്ടും കഴിഞ്ഞ 21 വര്‍ഷമായി നീതിലഭിയ്ക്കാത്ത ഒരു സംഭവത്തെപ്പറ്റി ആമിര്‍ ഖാന്‍ പറഞ്ഞു.

സഹായ കേന്ദ്രങ്ങള്‍ വേണം
ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടവര്‍ക്ക് കുറഞ്ഞത് രണ്ട് മാസത്തിനുള്ളില്‍ നീതി ലഭിയ്ക്കണം. ഇവരുടെ സഹായത്തിന് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘം തന്നെ വേണം

വസ്ത്രധാരണം
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതിയെപ്പറ്റിയുള്ള സദാചാര വാദികളുടെ അഭിപ്രായപ്രകടങ്ങളെ പരിപാടിയില്‍ ആമിര്‍ ഖാന്‍ എടുത്തുകാട്ടി. ഏറ്റവും അധികം പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ ധരിയ്ക്കുന്നത് ബുര്‍ഖ, സാരി, ചുരിദാര്‍ എന്നീ വസ്ത്രങ്ങള്‍ തന്നെയാണ്. നീതിയ്ക്ക് വേണ്ടി പോരാടി തങ്ങളെ ബലാത്സംഗം ചെയ്തവരെ ശിക്ഷിയ്ക്കാന്‍ സധൈര്യം മുന്നോട്ട് വന്ന സുസെറ്റ് ജോര്‍ദന്‍ (കൊല്‍ക്കത്ത), ഊര്‍മ്മിള സിംഗ് ഭാരതി (മദ്ധ്യപ്രദേശ്) എന്നിവരുടെ കഥയും പരിപാടിയില്‍ ഉള്‍പ്പെടുത്തി












Click it and Unblock the Notifications