ഫേസ് ബുക്കില്‍ സേവ് അറ്റ്‌ലസ് ക്യാംപെയ്ന്‍, എന്താണ് സംഭവം?
യു എ ഇയില്‍ അറസ്റ്റിലായ മലയാളി വ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ സേവ് അറ്റ്‌ലസ് എന്ന പേരിലാണ് കൂട്ടായ്മ രൂപം കൊള്ളുന്നത്. സപ്പോര്‍ട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനോടകം നൂറ് കണക്കിന് പേര്‍ അനുഭാവവുമായി രംഗത്തെത്തിക്കഴിഞ്ഞു.
പ്രാഞ്ചിയേട്ടന്‍ എന്ന് ഇരട്ടപ്പേരുള്ള പ്രമുഖ സ്വര്‍ണവ്യാപാരിയെ വെച്ചാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ ആളുകള്‍ താരമതമ്യം ചെയ്യുന്നത്. രാമചന്ദ്രന്‍ നായര്‍ ചെയ്ത സഹായങ്ങളും നന്മകളും എണ്ണിപ്പറഞ്ഞാണ് കാംപെയ്ന്‍. അദ്ദേഹത്തെ പോലുള്ള നല്ല മനുഷ്യര്‍ക്ക് വേണ്ടി എന്തുചെയ്താലും അധികമാകില്ല എന്നും സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ പറയുന്നു. കാണൂ വിശദാംശങ്ങള്‍.

അറ്റ്‌ലസ് രാമചന്ദ്രന് കൈത്താങ്ങ്
അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ എന്ന നന്മയുള്ള മനുഷ്യന് കൈത്താങ്ങാകാം എന്ന് പറഞ്ഞാണ് ആളുകള്‍ ഈ പേജില്‍ പോസ്റ്റുകള്‍ ഇടുന്നത്.

ഇനി സ്വര്‍ണം അറ്റ്‌ലസില്‍ നിന്ന് മാത്രം
അറ്റ്‌ലസ് രാമചന്ദ്രന്‍ നായരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരുപാട് പേര്‍ രംഗത്തുണ്ട്. ഇനി സ്വര്‍ണം വാങ്ങുന്നത് അറ്റ്‌ലസിന്റെ ജ്വല്ലറികളില്‍ നിന്നുമാത്രം എന്നാണ് കാംപെയ്ന്‍.

അഡ്രസുകള്‍ കൊടുത്ത്
ഇന്ത്യയിലും യു എ ഇയിലും അറ്റ്‌ലസിനുള്ള ജ്വല്ലറികളുടെ പേര് വിവരങ്ങള്‍ ഷെയര്‍ ചെയ്തും കാംപെയ്ന്‍ നടക്കുന്നു. ഇവിടെ നിന്നും സ്വര്‍ണം വാങ്ങൂ എന്നാണ് ആഹ്വാനം.

അറ്റ്‌ലസ് തിരിച്ചുവരുന്നു
കേസില്‍ ഒത്തുതീര്‍പ്പായി അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ പുറത്തുവരുന്നു എന്ന വാര്‍ത്ത പങ്കുവെക്കുന്നവരിലുമുണ്ട് വലിയ ആശ്വാസം.

സഹായങ്ങള്‍ സ്മരിക്കുന്നു
അറ്റ്‌ലസ് ഗ്രൂപ്പ് ചെയ്ത് തന്ന സഹായങ്ങള്‍ തെൡവടക്കം പോസ്റ്റ് ചെയ്തും ആളുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.


Click it and Unblock the Notifications
