Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...

ടോക്യോ: സോഷ്യല്‍ മീഡിയകളെ കടത്തി യുവാക്കള്‍ക്കിടയില്‍ താരമായിക്കഴിഞ്ഞ പോക്കെമോന്‍ ഗോയുടെ വ്യാജപതിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ദര്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പോക്കെമോന്റെ നൂറ് കണക്കിന് വ്യാജപതിപ്പുകളാണ് പുറത്തിറങ്ങുന്നത്. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികളാണ്. അശ്ലീല വെബ്ബ്‌സൈറ്റുകളിലേക്കും അശ്ലീല വെബ്ബ്‌സൈറ്റുകളുടെ പരസ്യത്തിലേക്കുമാണ് വ്യാജ പോക്കെമോന്‍ ഗോയുടെ ലിങ്കുകള്‍ നിങ്ങളെ നയിക്കുക.

ഇതിനകം തന്നെ പ്രശസ്തിയാര്‍ജ്ജിച്ച പോക്കെമോന്‍ ആപ്പിന്റെ 215 അനൗദ്ധ്യോഗിക പതിപ്പുകളാണ് ആപ്പ് സ്റ്റോറില്‍ ലഭ്യമായിട്ടുള്ളതെന്ന് പ്രമുഖ സൈബര്‍ സുരക്ഷാ കമ്പനിയായ റിസ്‌ക് ഐക്യൂ മുന്നറിയിപ്പ് നല്‍കുന്നു. പോപ്പുലര്‍ ഗെയിംസ് സിരീസ് ആരംഭിച്ച് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനശ്രദ്ധയകര്‍ഷിക്കാന്‍ കഴിഞ്ഞതിനാല്‍ ഒരുമിച്ച് ലക്ഷണക്കിന് ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നത് സെര്‍വ്വര്‍ തകരാറുകള്‍ക്ക് വഴി വെച്ചിരുന്നു.

xpokmongo-15

വ്യാജ പോക്കെമോന്‍ ലിങ്കുകള്‍ ഉപയോക്താക്കളെ അശ്ലീല സൈറ്റുകളിലേക്കാണെത്തിക എന്ന് പ്രമുഖ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഇഎസ്ഇടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ ആപ്പ് ഫോണ്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നും, വൈറസ് ബാധയക്കിടയാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗിള്‍ പ്ലേയിലും വ്യാജ പതിപ്പുകള്‍ ലഭ്യമാണ്. പോക്കെമോനെ വഞ്ചിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി പ്രചരിക്കുന്ന ആപ്പുകളും ഇക്കൂട്ടത്തിലുണ്ട്. ഗെയിം സിരീസ് മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിന് പിന്നാലെയാണ് വ്യാജപോക്കെമോന്‍ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണികള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+