വൈറസ് വൈറസ്.... ഫേസ്ബുക്ക് സംരക്ഷിക്കാന്‍ ഇതാ 6 വഴികള്‍!

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൊന്നാണ് ഫേസ്ബുക്ക്. കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ റിസ്‌കും കൂടും. നേരിട്ടറിയുന്നവരും അല്ലാത്തവരുമായി നൂറ് കണക്കിന് കൂട്ടുകാര്‍ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഉണ്ടോ. ഉണ്ടാകും ഇത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഇഷ്ടം പോലെ ആളുകളെ ഫേസ്ബുക്കില്‍ സഹൃത്തുക്കളായി സൂക്ഷിക്കുന്നവരാണ് കൂടുതലും.

ചാറ്റിംഗ്, ഗെയിമുകള്‍, ആപ്പുകള്‍ എന്ന് വേണ്ട സമയം കളയാനുള്ള ഇഷ്ടം പോലെ വസ്തുവകകള്‍ ഫേസ്ബുക്കില്‍ ഉണ്ട്. അത് കൂടാതെയാണ് സ്വകാര്യ വിവരങ്ങളും ഫോട്ടോകളും. ഇവയെല്ലാം സുരക്ഷിതമാണോ എന്ന കാര്യം ഇടക്കിടെ ശ്രദ്ധിക്കണം. ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ സുരക്ഷിതമായി വെക്കാം. അതിനുമുണ്ട് ചില എളുപ്പപ്പണികള്‍. കാണൂ..

ലോഗ് ഓണ്‍ അപ്രൂവല്‍

ലോഗ് ഓണ്‍ അപ്രൂവല്‍

അക്കൗണ്ട് സെറ്റിംഗ്‌സില്‍ പോയി ലോഗിന്‍ അപ്രൂവല്‍ ഓണ്‍ ചെയ്താല്‍ പിന്നെ ഫേസ്ബുക്ക് തുറക്കണമെങ്കില്‍ പ്രത്യേക നമ്പറും ഫോണില്‍ വരുന്ന വണ്‍ ടൈം പാസ് വേര്‍ഡും വേണം. എത്ര നല്ല പാസ് വേര്‍ഡും ഹാക്ക് ചെയ്യാന്‍ പറ്റുന്നവരുണ്ട്. എന്നാല്‍ ലോഗ് ഓണ്‍ അപ്രൂവല്‍ ഉണ്ടെങ്കില്‍ പിന്നെ ആ പേടി വേണ്ട.

ആര്‍ക്കൊക്കെ കാണിക്കണം

ആര്‍ക്കൊക്കെ കാണിക്കണം

ഫേസ്ബുക്കില്‍ എഴുതുന്ന കാര്യങ്ങളാകട്ടെ, പോസ്റ്റ് ചെയ്യുന്ന ഫോട്ടോസാകട്ടെ, ആരെയൊക്കെ കാണിക്കണം എന്ന് തീരുമാനിക്കുക. പബ്ലിക് എന്നാണെങ്കില്‍ അത് എല്ലാവര്‍ക്കും കാണാം. റിസ്‌ക് കൂടും. സ്വകാര്യ പോസ്റ്റുകള്‍ ഫ്രണ്ട്‌സിന് മാത്രമായി സൂക്ഷിക്കുന്നതാണ് നല്ലത്.

കുറച്ചുപേരെ ഒഴിവാക്കാം

കുറച്ചുപേരെ ഒഴിവാക്കാം

ഫേസ്ബുക്കില്‍ സജീവമല്ലാത്തവരോ അധികം പരിചയമില്ലാത്തവരോ ആയ കുറച്ചുപേരെ അണ്‍ഫ്രണ്ട് ചെയ്യുന്നതില്‍ കുഴപ്പമില്ല. അണ്‍ഫ്രണ്ട് ചെയ്യാന്‍ വിഷമമാണെങ്കില്‍ റെസ്ട്രിക്റ്റഡ് എന്നതിലേക്ക് മാറ്റിയാലും മതി. കോളജ് ഫ്രണ്ട്‌സ്, ഫാമിലി എന്നിങ്ങനെ കസ്റ്റമൈസ് ചെയ്യുന്നതും ഒരു നല്ല മാര്‍ഗമാണ്.

ആപ്പുകളെ സൂക്ഷിക്കണം

ആപ്പുകളെ സൂക്ഷിക്കണം

ആപ്ലിക്കേഷന്‍ ആണ് ആപ്പുകളെങ്കിലും ഇത് ശരിക്കും ആപ്പുകളായി മാറാന്‍ ചാന്‍സുണ്ട്. മുഖം നോക്കി പ്രായം പറയുന്നതും അടുത്ത ഫ്രണ്ട്‌സ് ആരാണെന്ന് പ്രവചിക്കുന്നതും അടക്കം ഇഷ്ടം പോലെ ആപ്പുകളാണ് ഫേസ്ബുക്കിലുള്ളത്. ഇവയെല്ലാം ഉപയോഗിച്ച ശേഷം സെറ്റിങ്‌സില്‍ പോയി റിമൂവ് ചെയ്യാന്‍ മറക്കരുത്

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+