മോഹന്‍ ലാലിന്റെ സൂപ്പര്‍ 'പുഷ് അപ്പ്'... അതും മുകളില്‍ രണ്ട് പേര്‍!!!
മലയാളികള്‍ക്ക് മോഹന്‍ലാല്‍ വെറും ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല, സ്വകാര്യമായ ഒരു അഹങ്കാരം കൂടിയാണ്. അമാനുഷിക കഥാപാത്രങ്ങളുമായി ലാല്‍ സ്‌ക്രീനില്‍ ആര്‍ത്തലയ്ക്കുമ്പോള്‍ ആരാധകര്‍ക്ക് രോമാഞ്ചം സൃഷ്ടിയ്ക്കുന്നു.
55 വയസ്സ് തികഞ്ഞ മോഹന്‍ലാല്‍ ഇപ്പോഴും ശാരീരികമായി 'ഫിറ്റ്' ആണോ എന്ന് പലരും ചോദിയ്ക്കാറുണ്ട്. പലപ്പോഴും തടിച്ചുവീര്‍ത്ത മോഹന്‍ലാലിനെ ആരാധകര്‍പോലും അല്പം വിഷമത്തോടെ നോക്കാറും ഉണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ട്വിറ്ററിലൂടേയും ഫേസ്ബുക്കിലൂടേയും പുറത്ത് വിട്ട ചിത്രം കണ്ടാല്‍ വിമര്‍ശകര്‍ മുഴുന്‍ വായടയ്ക്കും. കാരണം അത് അത്രയ്ക്ക് 'കിടിലന്‍' ആണ്.
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന മോഹന്‍ലാല്‍. അതിന് ശേഷമുള്ളതാണ് ചിത്രത്തില്‍. പുഷ് അപ്പ് എടുക്കുന്ന മോഹന്‍ലാല്‍.. വെറുതേ പുഷ് അപ്പ് എടുക്കുകയല്ല, മുകളില്‍ രണ്ട് പേര്‍ ഉണ്ട്. ആരൊക്കെയെന്നല്ലേ...
മകന്‍ പ്രണവ് മോഹന്‍ലാലും ബന്ധുവായ മോഹനും. മോഹന്‍ ലാലിന് മുകളില്‍ മോഹന്‍, അതിന് മുകളില്‍ പ്രണവ്... എങ്ങനെയുണ്ട് സംഭവം?
എന്തായാലും ഈ ഫോട്ടോ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലേയും മറ്റ് സോഷ്യല്‍ മീഡിയകളിലേയും പ്രധാന ചര്‍ച്ചാ വിഷയം. ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയാക്കിക്കഴിഞ്ഞു. ഈ ചിത്രത്തിന്റെ ലൈക്ക് ഇപ്പോള്‍തന്നെ ഒരു ലക്ഷം കവിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications