അളിയാ വാഡാ... പിന്നെ വരാഡാ... ചിരി വരും ഈ സ്ഥലപ്പേരുകള്‍ കണ്ടാല്‍...
രസകരമായ ചില സ്ഥലപ്പേരുകളുണ്ട്. ഉദാഹരണം പറയാന്‍ നില്‍ക്കുന്നില്ല. പറഞ്ഞാല്‍ തീരില്ല എന്നത് തന്നെ കാരണം. പ്രാദേശികമായ ഓരോ സ്ഥലപ്പേരുകള്‍ കേട്ടാല്‍ പുറംനാട്ടുകാര്‍ക്ക് ചിരിവരും. ഇതിലിപ്പോ എന്താ ഇത്ര ചിരിക്കാന്‍ എന്ന ഭാവമായിരിക്കും എന്നാല്‍ ആ നാട്ടുകാര്‍ക്ക്.
നാട്ടുകാര്‍ക്ക് പറയാനുള്ള ഈ പേരുകള്‍ റെയില്‍വേ ബോര്‍ഡുകളിലും മൈല്‍ക്കുറ്റികളിലും മറ്റും എഴുതി വന്നാലോ. ആ പേരുകള്‍ക്ക് ചേരുന്ന രീതിയില്‍ ആളുകള്‍ പോസ് ചെയ്യുക കൂടി ആയാലോ. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തകര്‍ത്തോടുന്ന രസകരമായ ചില സ്ഥലപ്പേരുകള്‍ നോക്കൂ...

അളിയാവാഡാ
അളിയാവാഡാ എന്ന് സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ എങ്ങനെയാ നോ പറയുക, അതുകൊണ്ടാണ് സമയമില്ലെങ്കിലും പിന്നെ വരാഡാ എന്ന് മറുപടി കൊടുത്തത്. എങ്ങനെയുണ്ട്.

ആരാടാ
ആരാടാ എന്ന് ചോദിച്ചാല്‍ ഞാനാടാ എന്ന് മറുപടി പറയുക മലയാളികളുടെ ഒരു ശീലമാണ്. അതിപ്പോ അറബിയില്‍ ചോദിച്ചാലും അങ്ങനെ തന്നെ

അമ്മായിയപ്പനോ
ഒരു സ്ഥലത്തിന്റെ പേരാണ്. അമ്മായിയപ്പന്‍. എങ്കില്‍ എവിടെയാണ് അമ്മായിയമ്മ എന്നാരെങ്കിലും ചോദിച്ചാല്‍ അത് തികച്ചും ന്യായം മാത്രം.

മറന്നോടേയ്
മറന്നോടേയ് എന്ന് തന്നെയാണോ ഇതിനെ വായിക്കുക. എന്തായാലും മറന്നില്ലടേയ് എന്നൊരു മറുപടിയങ്ങാ കാച്ചി.

മാന്തുക
സ്ഥലത്തിന്റെ പേരാണ് മാന്തുക. ഇത് കേട്ട് ഒരു മാന്യദേഹം അങ്ങ് മാന്തിക്കളയാം എന്ന് വിചാരിച്ചാലോ. ദാ ദിങ്ങനിരിക്കും.

കൈകാട്ടി
അതെ, ഈ ചിത്രത്തിന്റെ ക്യാപ്ഷനും സ്ഥലത്തിന്റെ പേരും ഒന്ന് തന്നെ. കൈ കാട്ടി.

മുള്ളി
മുള്ളി 3 കി മീ എന്നെഴുതിയ മൈല്‍ക്കുറ്റിക്ക് സമീപത്ത് നിന്ന് ഇദ്ദേഹം ചെയ്യുന്നതും അത് തന്നെ.


Click it and Unblock the Notifications
