വീടിന് സ്‌നേഹസീമ എന്ന പേരിടാന്‍ സമ്മതിക്കില്ല; കാല് പിടിച്ച് ഞാൻ പറഞ്ഞു; ശരണ്യയെ കുറിച്ച് മനസുതുറന്ന് സീമ

തിരുവനന്തപുരം: ക്യാന്‍സറിനോട് അവസാന ശ്വാസം വരെ പോരാടി മരണത്തിന് കീഴടങ്ങിയ നടി ശരണ്യ ശശി മലയാളികള്‍ക്ക് തീരാനൊമ്പരമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ശരണ്യയ്ക്കും താങ്ങായും തണലായും കൂടെ നിന്ന താരമായിരുന്നു സീമ ജി നായര്‍. ശരണ്യയെ കുറിച്ച് പുറംലോകം അറിഞ്ഞത് സീമ ജി നായരിലൂടെയായിരുന്നു. ഇപ്പോള്‍ ശരണ്യയുടെ അപ്രതീക്ഷിത മരണം ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് സീമയെയായിരുന്നു.

ശരണ്യ പോയതിന് ശേഷം താരം ഇതുവരെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തിരുവനന്തപുരത്ത് ശരണ്യയ്ക്കായി പണി കഴിപ്പിച്ച സ്‌നേഹസീമയിലായിരുന്നു താരം. എന്നാല്‍ ഇപ്പോഴിതാ ശരണ്യ തനിക്ക് ആരായിരുന്നെന്നും ശരണ്യയുടെ മരണം എത്രമാത്രം വേദനിപ്പിച്ചെന്നും വെളിപ്പെടുത്തുകയാണ് സീമ ജി നായര്‍. സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സീമ ജി നായര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സീമയുടെ വാക്കുകളിലേക്ക്...

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1

സഹജീവികളുടെ വിഷമത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തോന്നല്‍ എപ്പോഴാണ് ഉണ്ടായതെന്നാണ് അഭിമുഖത്തില്‍ അവതാകരന്‍ ആദ്യമായി ചോദിച്ചത്. അതിന് സീമയുടെ മറുപടി ഇങ്ങനെയായിരുന്നു, പെട്ടൊന്നുൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല, കുഞ്ഞുനാള്‍ മുതലെ ഉണ്ടായ സ്വഭാവമാണിതെന്ന് സീമ പറയുന്നു. സീമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ സ്‌കൂളില്‍ കൂടെ പഠിച്ചവര്‍ പറയും അവര്‍ക്ക് ആര്‍ക്കും അത്ഭുതം തോന്നാറില്ല. പണ്ടേ ഞാന്‍ ഇങ്ങനെയായിരുനെന്ന് സീമ പറഞ്ഞു.

2

കുട്ടിക്കാലത്ത് കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ അച്ഛന്റെ പണപ്പെട്ടിയില്‍ നിന്നുള്ള പണം മോഷ്ടിച്ചാണ് വാങ്ങിക്കൊടുക്കാറുള്ളതെന്നും സീമ പറയുന്നു. കഴിഞ്ഞ 14 വര്‍ഷത്തോളമായി ചാരിറ്റി ചെയ്യുന്നുണ്ടെങ്കിലും ശരണ്യയുടെ വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നു എന്ന് എല്ലാവരും അറിഞ്ഞതെന്ന് സീമ പറഞ്ഞു.

3

നടന്മാരിലും നടുിമാരിലും ഓട്ടേറെ പേര്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഒരുപാട് പേരുണ്ടെന്ന് സീമ പറയുന്നു. മുഖ്യധാരയില്‍ നില്‍ക്കുന്നവരുടെ കാര്യമല്ല, പറയുന്നത്. ഇടത്തരത്തില്‍ ഒരുപാട് പേരുടെ അവസ്ഥ വളരെ മോശമാണ്. എന്റെയൊക്കെ ലൈഫില്‍ സംഭവിച്ചിട്ടുള്ളത്. പ്രശസ്തിയായി കഴിഞ്ഞാല്‍ അതിനനുസരിച്ച് ജീവിക്കേണ്ടിവരും. ഒരു വര്‍ഷത്തില്‍ ഒരു വര്‍ക്കായിരിക്കും കിട്ടുക. അതിന് നമ്മള്‍ പൈസ ചോദിച്ചാല്‍ വീട്ടിലിരിക്കേണ്ടിവരും. അതുകൊണ്ട് കിട്ടുന്ന പൈസ കൊണ്ടേ നമുക്ക് ജീവിക്കാന്‍ പറ്റൂ- സീമ വ്യക്തമാക്കി

4

ശരണ്യയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു എന്നാണ് അവതാകരന്‍ അടുത്തതായി ചോദിച്ചത്. ശരണ്യയ്ക്ക് അസുഖം വരുന്നത് വരെ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല. നേരത്തെ ശരണ്യയെ കുറിച്ചൊന്നും അറിയില്ല. ആത്മ സംഘടനയില്‍ ഒരു കാലത്ത് ഭയങ്കരമായി സജീവമായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആ സംഘനടയുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴാണ് 2009ല്‍ ശരണ്യയ്ക്ക് സുഖമില്ലാതാവുന്നത്. അത് കഴിഞ്ഞ് സാധാരണ എല്ലാവരും ചെല്ലുന്ന പോലെ, എവിടെ ഉണ്ടെങ്കിലും ഓടിച്ചെല്ലും. അതാണ് എന്റെ ഒരു ക്യാരക്ടര്‍.

5

അങ്ങനെ ശരണ്യയുടെ അടുത്ത് ചെന്നപ്പോള്‍ അവരുടെ കയ്യില്‍ പണം ഉണ്ടാവുമെന്ന ധാരണയായിരുന്നു ഉണ്ടായത്. കാരണം എനിക്ക് ശരണ്യയുടെ ഫാമിലി ബാഗ്രൗണ്ട് അറിയില്ല. പിന്നീടാണ് ഞാന്‍ അറിയുന്നത്, ഒന്നുമില്ലെന്നും ആ കുടുംബത്തിന്റെ അത്താണ് ശരണ്യയായിരുന്നെന്നും മനസിലാക്കുന്നത്. അവളാണ് അമ്മയെയും അനിയനെനും അനിയത്തിയെയും നോക്കുന്നത് എന്നൊക്കെ അറിഞ്ഞത്. അവിടുത്തെ സാഹചര്യം എന്താണെന്ന് എനിക്ക് ഏകദേശം മനസിലായി. സീരിയലില്‍ അഭിനയിച്ചാല്‍ അത്ര പൈസ ഒന്നും കിട്ടത്തില്ല- സീമ പറഞ്ഞു.

6

അന്ന് ദെവത്തിന്റെ നിമിത്തമായിരിക്കാം, അവരുടെ കൂടെയുള്ള യാത്ര പോയിക്കൊണ്ടേയിരുന്നു. ശരണ്യയുടെ ഓരോ സര്‍ജറി വരുമ്പോഴും ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്ങനെ പൈസ സംഘടിപ്പിക്കുമെന്ന്. പക്ഷേ, എന്തൊ ഒരു വലിയ ഭാഗ്യം എന്തെന്നുവച്ചാല്‍, അവളുടെ കാര്യത്തിന് എവിടെ കൈനീട്ടിയിട്ടുണ്ടോ, ആരോട് ചോദിച്ചിട്ടുണ്ടോ, അതൊക്കെ കിട്ടിയിട്ടുണ്ടെന്ന് സീമ പറയുന്നു. അതുകൊണ്ട് അവളുടെ ട്രീറ്റ്‌മെന്റിന് ഒരു മുടക്കം വന്നിട്ടില്ലെന്നും സീമ ജി നായര്‍ വ്യക്തമാക്കുന്നു.

7

എഴാമത്തെ സര്‍ജറിയുടെ സമയത്ത് കയ്യില്‍ ഒന്നുമില്ല, ശൂന്യമാണ്. ശരണ്യയുടെ അമ്മ വിളിച്ചിട്ട് പറഞ്ഞു എന്റെ അടുത്ത് ഒന്നുമില്ല, മറ്റന്നാള്‍ സര്‍ജറിയാണ്. നമുക്ക് ആരോടെങ്കിലും ചോദിക്കാമെന്നായിരുന്നു മറുപടി പറഞ്ഞത്. അന്ന് ഒരു കൂട്ടരോട് സഹാത്തിനായി പണം ചോദിച്ചു, അവര്‍ പറഞ്ഞത് 2012ല്‍ സഹായിച്ചിട്ടുണ്ട്. ഇനി സഹായിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്. അന്ന് കിട്ടില്ലെന്ന് ഉറപ്പുള്ളവരോടും ചോദിച്ചു. പണം കിട്ടിയില്ല. അന്ന് ഞാന്‍ ശരണ്യയുടെ അമ്മയോട് പറഞ്ഞു സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കാമെന്ന്

8

ഇക്കാര്യം ശരണ്യയോട് പറഞ്ഞുപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് കണ്ണീര് വന്നു. കാരണം, ഇത്രയും ലൈം ലൈറ്റില്‍ നിന്ന ഒരു കുട്ടി അവളുടെ അവസ്ഥ കാണിച്ചിട്ട്, പൈസ മേടിക്കുക എന്ന് പറഞ്ഞാല്‍, അവള്‍ക്ക് ഒരിക്കലും അത് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. അന്ന് വൈകീട്ട് അറ് മണിയാകുമ്പോള്‍ തീരുമാനമെടുത്തു. ശരണ്യയെ കൊണ്ടുവരാതെ ഞാന്‍ വരാം സോഷ്യല്‍ മീഡിയയില്‍ എന്ന് തീരുമാനിച്ചു. അന്ന് നമ്മള്‍ പോലും പ്രതീക്ഷിക്കാതെയാണ് വീഡിയോ വൈറലായത്. ആവശ്യത്തിനുള്ള പണം അതിലൂടെ ലഭിച്ചു

9

ശരണ്യക്കായി നിര്‍മ്മിച്ച വീടിന് സ്‌നേഹസീമ എന്ന നല്‍കാനിടയായ സാഹചര്യവും സീമ ജി നായര്‍ വ്യക്തമാക്കി. ഒരിക്കല്‍ വനിത മാഗസീനില്‍ ഞങ്ങളെ കുറിച്ചൊരു റിപ്പോര്‍ട്ട് വന്നു. ആ റിപ്പോര്‍ട്ട് സ്‌നേഹ സീമ എന്ന തലക്കൊട്ടോട് കൂടിയാണ് വന്നത്. ഒരു ദിവസം എന്റെ വീട്ടിലിരിക്കുമ്പോഴാണ് വീടിന് എ്ന്ത് പേരിടുമെന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്തത്.

10

അവരെല്ലാം തീരുമാനിച്ചത് മറ്റൊന്തോ പേരാണ്. അവള്‍ എന്നോട് ചോദിച്ചു, വീടിന് പേരിടാന്‍ ചേച്ചിക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ എന്ന്, എനിക്കൊന്നു ഇല്ല എന്ന് പറഞ്ഞു. ഞാന്‍ ഒരു പേര് പറഞ്ഞാല്‍ എന്റെ അടുത്ത് എതിര്‍പ്പ് പറയുമോ എന്ന് ചോദിച്ചു. ഇല്ല, നിനക്ക് ഇഷ്ടമുള്ള പേരിടാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ പേരാണ് സ്‌നേഹ സീമ എന്നത്. ആ സമയത്ത് ഞാന്‍ കരഞ്ഞുപോയി.

11

അപ്പോള്‍ ഞാന്‍ ശരണ്യയോട് പറഞ്ഞു, ഇത് നടക്കില്ല എന്ന്, ഞാന്‍ എതിര്‍ക്കും എന്ന് അറിയുന്നതുകൊണ്ടാണ് അവള്‍ അദ്യമേ മുന്‍കൂര്‍ ജാമ്യമെടുത്തത്. മോളേ ഈ പേര് ഞാന്‍ ഒരിക്കലും സമ്മതിക്കില്ല, കാരണം ആള്‍ക്കാര് പറയും ഇത് ഞാന്‍ ഇട്ട പേരാണെന്ന്, അവളോട് കാല്പിടിച്ച് പറഞ്ഞു ഈ പേര് ഇടല്ലേ എന്ന്. ആര് എന്ത് എതിര്‍പ്പ് പറഞ്ഞാലും ഞാന്‍ ഈ പേര് മാത്രമേ ഇടുകയുള്ളൂ എന്ന് ശരണ്യ അന്ന് പറഞ്ഞു.

12

ശരണ്യയുടെ ചികിത്സയ്ക്കും വീടിനും എല്ലാം കൂടെ 50 ലക്ഷത്തിന് മുകളില്‍ ചെലവാക്കിയിട്ടുണ്ടാകുമെന്ന് സീമ പറയുന്നു. ശരണ്യ മരിച്ചിട്ട് ഇത്ര ദിവസമായിട്ടും സീമ എന്തുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാത്തതെന്നും അവതാരകന്‍ ചോദിച്ചു. കുറച്ചു കടമകളും കൂടി ബാക്കിയുണ്ടെന്നാണ് സീമ പറയുന്നത്.

13

ശരണ്യ തന്റെ എല്ലാമായിരുന്നു എന്ന് സീമ പറയുന്നു. ഒരാളുടെ യാത്രയില്‍ ഒന്നും പ്രതീക്ഷിക്കാതെ അയാളുടെ കൂടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ആ കൈ ഞാന്‍ വിട്ടില്ല. അങ്ങനെയുള്ള ഒരാള്‍ നമുക്ക് ആരെങ്കിലുമല്ലേ, മകളായിരുന്നു സഹോദരിയായിരുന്നു എല്ലാമായിരുന്നു. അവള്‍ക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം നമുക്ക് നടത്തിക്കൊടുക്കാനുമാകില്ല, ദൈവ നിശ്ചയം നമുക്ക് തടയാനുമാവില്ല. ജീവിക്കണം എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. ജീവിച്ചു കൊതിതീര്‍ന്നിട്ടില്ല, അഭിനയിക്കണം. അതൊക്കെയായിരുന്നു അവളുടെ അഗ്രഹമെന്ന് സീമ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+