ഫേസ്ബുക്ക് പോസ്റ്റ് വൈറലാക്കി സീമ ജയ ശര്‍മ മരണത്തിന് കീഴടങ്ങി....
ഹേ ഹേ എനിക്ക് മരിക്കാന്‍ 21 സെക്കന്റുകള്‍ കൂടി ബാക്കിയുണ്ട് - സീമ ജയ ശര്‍മ എന്ന 37കാരിയുടെ അവസാനത്തെ വാക്കുകള്‍ വായിച്ച് കണ്ണ് നിറഞ്ഞ് നില്‍ക്കുകയാണ് ഫേസ്ബുക്കിലുള്ളവര്‍. സീമ ജയ ശര്‍മയുടെ മരണത്തിന് ശേഷം മക്കളാണ് അവരുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തത്.
ആറ് വര്‍ഷം സ്തനാര്‍ബുദത്തോട് പൊരുതിയ ശേഷമാണ് സീമ ജയ ശര്‍മ മരണത്തിന് കീഴടങ്ങിയത്. ആരെയും തൊടുന്ന, എന്നാല്‍ വേദനിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റോടെയാണ് സീമ ജയ ശര്‍മ ഈ ലോകം വിടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് സീമ ജയ ശര്‍മയുടെ പോസ്റ്റ് വായിക്കുന്നത്. ആരായിരുന്നു സീമ ജയ ശര്‍മ, എന്താണ് അവരുടെ കഥ.
|
കണ്ണുനീരോടെ മക്കള്‍
സീമ ജയ ശര്‍മയുടെ മക്കളാണ് അവരുടെ അവസാനത്തെ വാക്കുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. - എന്റെ അമ്മ ഇന്ന് 14.10ന് മരിച്ചു. ഇതാണ് അമ്മ അവസാനമായി എഴുതിയ സ്റ്റാറ്റസ്. എനിക്ക് പോകാന്‍ 21 സെക്കന്‍ഡുകള്‍ കൂടി ബാക്കിയുണ്ട് - ഇതായിരുന്നു അമ്മയുടെ അവസാന വാക്കുകള്‍.

ഞാന്‍ സീമ ജയ ശര്‍മ
ഇത് ഞാനാണ് സീമ ജയ ശര്‍മ. ഞാന്‍ മരിച്ചാല്‍ എന്റെ സംസ്കാരചടങ്ങുകളും മറ്റും എന്റെ മകന് നിങ്ങളെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അറിയിക്കും.

കളര്‍ഫുള്‍ ആയി വരണം
എന്റെ മരണത്തില്‍ കരയാനല്ല എന്റെ ജീവിതം ആഘോഷിക്കാനാണ് നിങ്ങള്‍ വരുന്നത്. അതുകൊണ്ട് നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വേണം നിങ്ങള്‍ എന്നെ കാണാന്‍ വരാന്‍.

ചിരിച്ചും ചിന്തിപ്പിച്ചും
ഒരുപാട് തമാശകളോടെയാണ് ഞാന്‍ സീമ ജയ ശര്‍മ തന്റെ സ്റ്റാറ്റസ് എഴുതിയിരിക്കുന്നത്. മരണം മുന്നില്‍ നില്ക്കുമ്പോള് സീമ എഴുതിയ പോസ്റ്റ് വായിച്ച് പക്ഷേ ചിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് മറ്റുള്ളവര്‍. ജീവിതത്തോട് തനിക്കുണ്ടായിരുന്ന ഇഷ്ടം സീമയുടെ വാക്കുകളില്‍ കാണാം.

അസുഖം തിരിച്ചറിഞ്ഞത് 2009ല്‍
2009 ഒക്ടോബറിലാണ് തനിക്ക് സ്തനാര്‍ബുദമാണ് എന്ന് സീമ ജയ ശര്‍മ തിരിച്ചറിഞ്ഞത്. പാട്ടുകാരിയായിരുന്ന സീമ യു കെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലായിരുന്നു.

വിവാഹിത, രണ്ട് മക്കള്‍
1996 ലാണ് സീമ ജയ ശര്‍മ വിവാഹിതയായത്, എന്നാല്‍ അധികം വൈകാതെ പിരിഞ്ഞു. രണ്ട് മക്കളുണ്ട്. ഒരു മകനും ഒരു മകളും.

അത്ഭുതത്തോടെ കൂട്ടുകാര്‍
സീമ ജയ ശര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് അത്ഭുതത്തോടെയാണ് ആളുകള്‍ വായിക്കുന്നത്. എത്ര ധൈര്യശാലിയാണ് സീമ എന്ന് ആളുകള്‍ കമന്റുകളില്‍ ചോദിക്കുന്നു.

ജീവിതം ആഘോഷമാക്കിയ സീമ ജയ ശര്‍മ
ജീവിതം കരഞ്ഞുതീര്‍ക്കാനുള്ളതല്ല ആഘോഷിക്കാനുള്ളതാണ് എന്ന പക്ഷക്കാരിയായിരുന്നു സീമ ജയ ശര്‍മ. അതുകൊണ്ട് തന്നെ അവരുടെ ആത്മധൈര്യം നിറഞ്ഞ ജീവിതം വരച്ചുകാട്ടാനായി ഈ ചിത്രങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നതും. ചിത്രങ്ങള്‍ സീമ ജയ ശര്‍മയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications