വയറ് കാണിക്കാമോ.. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് അശ്ലീല സന്ദേശം അയച്ച സീരിയല്‍ നടന് കിട്ടിയ പണി!!
Recommended Video

ദാരിദ്ര്യം പിടിച്ച സീരിയല്‍ നടന്റെ രോദനം ആരേലും ഒന്നു കേള്‍ക്കൂ എന്ന് പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ വിനീത് സീമ മിനിയാന്നാണ് കുറച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. സീരിയല്‍ നടനായ യഹിയ ഖാദര്‍ തന്നോട് ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകളായിരുന്നു ഇത്.
സീരിയല്‍ നടന്റെ ലൈംഗിക ദാരിദ്ര്യം വെളിവാക്കുന്ന ഈ പോസ്റ്റിന് ഭയങ്കര റീച്ചാണ് കിട്ടിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വയറ് കാണണം എന്ന സീരിയല്‍ നടന്റെ ആവശ്യം സോഷ്യല്‍ മീഡിയ മാത്രമല്ല മാധ്യമങ്ങളും ഏറ്റെടുത്തു. വയറ് കാണിച്ചുകൊണ്ട്് വിനീത് സീമ പുതിയൊരു പോസ്റ്റ് കൂടി നടന് വേണ്ടി ഇട്ടതോടെ സംഗതി വീണ്ടും കൊഴുത്തു. കാണാം, അക്കഥകള്‍...

പണി കിട്ടിയ നടൻ
സീരിയൽ നടനും മോഡലുമായ യഹിയ ഖാദറിനാണ് മേക്ക് അപ്പ് ആർട്ടിസ്റ്റിന് അശ്ലീല സന്ദേശം അയച്ച് എട്ടിന്റെ പണി വാങ്ങിയത്. മേക്ക് ആര്‍ട്ടിസ്റ്റായ ട്രാന്‍സ്‌ജെന്‍ഡര്‍ വിനീത് സീമയോടാണ് യെഹിയ ഖാദര്‍ അനാവശ്യമായ സംസാരം നടത്തിയത്.

സോഷ്യല്‍ മീഡിയ കാലമല്ലേ
ഇത് സോഷ്യല്‍ മീഡിയ കാലമാണെന്നും ആളുകളോട് സംസാരിക്കുന്നത് ശ്രദ്ധിച്ച് വേണമെന്നും നടനും മോഡലുമായ യഹിയ ഖാദര്‍ ഓര്‍ത്തില്ല. ഫലമോ വിനീത് സീമയോട് സംസാരിച്ച അസഭ്യമെല്ലാം കയ്യോടെ സ്‌ക്രീന്‍ ഷോട്ടായി ഫേസ്ബുക്കില്‍ എത്തുകയും ചെയ്തു. വെറുതെ എത്തുകയല്ല, മണിക്കൂറുകള്‍ കൊണ്ട് സംഗതി വൈറലായി.

വയറിന്റെ ഫോട്ടോ
എനിക്ക് വയറിന്റെ ഫോട്ടോ കാണിക്കോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യഹിയയുടെ ചാറ്റ്. നിന്നെ സാരിയില്‍ കാണാന്‍ നല്ല രസമുണ്ട് എന്നായി അടുത്തത്. എനിക്ക് വേണ്ടി ഒരു സ്‌പെഷല്‍ ഫ്രണ്ടായി ഇത് തരുമോ എന്ന് കൂടി ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ നീ നല്ല ആളല്ല എന്നായി താരത്തിന്റെ ടോണ്‍.

ഉപദ്രവിക്കരുത് ജീവിച്ചോട്ടെ
മനുഷ്യർ പലരും പല വിധം ആണ് പലരുടെയും സ്വഭാവം വത്യസ്തമാണ് എല്ലാരേയും സന്തോഷിപ്പിച്ചും സുഗിപ്പിച്ചും ജീവിക്കാൻ കഴിയില്ല എന്റെ ജീവിതത്തിൽ എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആരുടേയും വാക്കുകൾക്ക് അടിയറവു പറയാൻ ഉള്ളത് അല്ല എന്റെ ജീവിതം. ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഇല്ല. ഞാൻ ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ ശല്യം ചെയ്യരുത് - സംഗതി വൈറലായതോടെ വിനീത് സീമയ്ക്ക് ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടിവന്നു.

വയറ് കാണിച്ചു
ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും വയറ് കാണണം എന്ന് പറഞ്ഞ സീരിയല്‍ നടന് വേണ്ടി ഫേസ്ബുക്കില്‍ വയറ് കാണിക്കല്‍ ചടങ്ങും വിനീത് സീമ നടത്തി കേട്ടോ. നടനെ പഞ്ഞിക്കിട്ട് ആളുകള്‍ അര്‍മാദം നടത്തുകയാണ് ഇവിടെ.


Click it and Unblock the Notifications