• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തമായി എഴുതുന്നു, പാടുന്നു, ഡാൻസ് ചെയ്യുന്നു; വേറാർക്കും ഒരു ശല്യോം ഇല്ല; പണ്ഡിറ്റിനെ പിന്തുണച്ച് അശ്വതി

Google Oneindia Malayalam News

കൊച്ചി: ഫ്‌ളവേഴ്‌സ് ടി വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന വലിയ പ്രേക്ഷക പിന്തുണയുള്ള ഷോയാണ് സ്റ്റാര്‍ മാജിക്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ കഴിവുള്ള കലാകാരന്മാരാണ് സ്റ്റാര്‍ മാജിക്കില്‍ എത്താറുള്ളത്. എന്നാല്‍ പലപ്പോഴും ഒരു വിഭാഗം പ്രേക്ഷകരുടെ വിമര്‍ശനം നേരിടുന്ന ഷോ കൂടിയാണ് സ്റ്റാര്‍ മാജിക്. വംശീയമായി അധിക്ഷേപിക്കുന്നതും ബോഡി ഷെയിമംഗ് അടങ്ങിയ തമാശകളായിരുന്നു അതിനുള്ള പ്രധാന കാരണം. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രമിത്തകാറും ഉണ്ടായിരുന്നു. കൂടാതെ ഷോയിലെ ചാട്ടവാറടി വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

രാജേഷിന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണും സ്റ്റഡി ടേബിളും എത്തും, സുരേഷ് സാര്‍ നിങ്ങള്‍ മഹാനായ ദൈവപുത്രനാണ്രാജേഷിന്റെ മക്കള്‍ക്ക് മൊബൈല്‍ ഫോണും സ്റ്റഡി ടേബിളും എത്തും, സുരേഷ് സാര്‍ നിങ്ങള്‍ മഹാനായ ദൈവപുത്രനാണ്

1

മുമ്പ് ഈ പരിപാടിയില്‍ പങ്കെടുത്ത താരം ഈ ചാട്ടവാറടിയെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ പരിപാടിയില്‍ മറ്റൊരു വിമര്‍ശനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പരിപാടിയില്‍ അതിഥിയായി എത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നാണ് പരാതി. പരിപാടിയില്‍ എത്തിയ മറ്റ് അതിഥികളായ നവ്യാ നായരും നിത്യ ദാസും സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്നാണ് ഉയരുന്ന ആരോപണം.

2

സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഒരു കലാകാരനെ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് പലരും ഉന്നയിക്കുന്ന വാദം. ലക്ഷ്മി നക്ഷത്ര, നവ്യ നായര്‍, നിത്യ ദാസ് എന്നിവര്‍ ആയിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്നതില്‍ മുന്നില്‍ നിന്നത് എന്നാണ് ഉയരുന്ന വിവാദം. കുറച്ച് സിനിമകള്‍ സ്വന്തമായി ചെയ്തത് അല്ലാതെ അയാള്‍ എന്ത് തെറ്റാണ് ചെയ്തതെന്നാണ് എല്ലവരും ചോദിക്കുന്നത്.

3

വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്. എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം. എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്. പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്പോള്‍. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.

4

ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത 'പച്ചമലര്‍ പൂവ് ' എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ 'എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ' ആയി മാറി. അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തര്‍ക്കിക്കാം അല്ലെ. പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്‌ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള്‍ ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും.

5

സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപ്പര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്- അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, അശ്വതി പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

6

അശ്വതി പോസ്റ്റ് നിരവധി പേരാണ് പിന്തുണച്ച് ഷെയര്‍ ചെയ്തത്. എന്നാല്‍ അശ്വതിയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത സിനിമയിലെ നായിക അശ്വതിയാണെന്ന് തോന്നുന്നു എന്നായിരുന്നു ഒരാള്‍ പരിഹസിച്ച് കമന്റ് ചെയ്തത്. എന്നാല്‍ ഇതിന് താരം ചുട്ടമറുപടി നല്‍കി. അതേ സിനിമയുടെ പേര് 'എത്രയോ തേങ്ങ മാറി വീഴുന്നു- എന്നായിരുന്നു അശ്വതിയുടെ മറുപടി.

7

അതേസമയം, ചിലര്‍ പറയുന്നു, ഈ പരിപാടി സ്‌ക്രിപ്റ്റഡ് ആണെന്നാണ്. ഇതൊക്കെ സ്‌ക്രിപ്റ്റഡ് പ്രോഗ്രാം അല്ലേ? ഇങ്ങേരും അറിഞ്ഞുകൊണ്ട് തന്നെ ആകില്ലേ മറ്റുള്ളവര്‍ ഈ ഡയലോഗൊക്കെ അടിക്കുന്നത്? ഡയലോഗ് അടിക്കുന്നവനും പൈസ കിട്ടും കേള്‍ക്കുന്നവനും പൈസ കിട്ടും ഇത് കണ്ട് എല്ലാം ഒറിജിനല്‍ ആണെന്ന് വിശ്വസിച്ച് ഇവരെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും തെറി വിളിക്കുന്നവര്‍ക്കും ഒരു ഉണ്ടയും കിട്ടില്ല അത്രേ ഉള്ളൂ എന്നായിരുന്നു പ്രഫൂല്‍ എന്നയാള്‍ കമന്റ് ചെയ്തത്.

8

ഈ പരുപാടിയില്‍ കളിയാക്കിയവര്‍ അവരുടെ യോഗ്യത ഒന്ന് അളക്കുന്നത് നല്ലത് ആണ്.....ഏത് മികച്ച ആളുകള്‍ക്കും അവരുടെ പെര്‍ഫോമന്‍സ് അന്നത്തെ ദൈവാധീനം പോലെ ഇരിക്കും....കലോത്സവ വേദിയില് കരഞ്ഞു കൊണ്ട് നില്‍ക്കുന്ന കുട്ടിയുടെ ചിത്രം മലയാളികളെ വീണ്ടും ഈ ഷോ ഓര്‍മ്മിപ്പിച്ചു.....അവനവന്റെ കഴിവ് കാട്ടുന്നത് മറ്റുള്ളവരെ ഇകഴ്തി ആകരുത്....ബോഡി ഷെയിമിംഗ് ഈ പരുപാടിയുടെ മുഖമുദ്ര ആയി മാറിയിട്ടുണ്ട്.....എല്ലാം റേറ്റിംഗ് ആണ് ലക്ഷ്യം- രഞ്ജിത് എന്നയാള്‍ കുറിച്ചു.

9

ചിലര്‍ സന്തോഷ് പണ്ഡിറ്റിനെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് ചെയുന്ന സാമൂഹിക പ്രവര്‍ത്തനം അറിയണംവെങ്കില്‍ അട്ടപ്പാടിയിലോ വായനാട്ടിലോ ചെല്ലണം. ഉടുക്കുന്ന വസ്ത്രമാണ് യോഗ്യതയുട അടിസ്ഥാനം എന്ന് ചിന്തിക്കുന്നവര്‍ക്കോ, കാണുന്ന ഭംഗിയാണ് സ്വാഭാവം എന്ന് ചിന്തിക്കുന്നവര്‍ക്കോ ചിലപ്പോള്‍ പണ്ഡിറ്റ് ഒരു ഇഷ്ട കഥാപാത്രം അല്ലാരിക്കാം പക്ഷെ അയാള്‍ സഹായിച്ച കുറച്ചു പേര്‍ ഉണ്ട് അവര്‍ക്കിടയില്‍ അയാളുടെ സ്ഥാനം വളരെ വലുതാണ് - ചന്തു എസ് പണിക്കര്‍ എന്നയാള്‍ കമന്റ് ചെയ്തു.

10

നവ്യ നായരെ വിമര്‍ശിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. നവ്യനായര്‍ നല്ലൊരു നടിയാകും എന്നാല്‍ നല്ലൊരു എഴുത്തുകാരിയാകണമെന്നില്ല. നവ്യനായര്‍ നല്ലൊരു നര്‍ത്തകി ആയിരിക്കാം പക്ഷേ നിമിഷനേരം വരികള്‍ എഴുതാന്‍ കഴിഞ്ഞെന്ന് വരില്ല ഒരോ വ്യക്തിക്കും അതിന്റെതായ കഴിവുണ്ട്...കളിയാക്കുന്നവരുടെ ഒരു ചിന്തയാണ് ഞാന്‍ എല്ലാം തികഞ്ഞവരാണ് എന്ന്..റേറ്റിംഗ് കൂട്ടുന്നത് പ്രക്ഷകര്‍ ആണെന്ന് ചാനല്‍ ഷോ നടത്തിപ്പുള്ളവര്‍ അറിഞ്ഞാല്‍ നന്ന് എന്നായിരുന്നു രാജേഷ് എന്നയാള്‍ കമന്റായി കുറിച്ചത്.

കോൺഗ്രസിന് അടുത്ത തലവേദന; രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾകോൺഗ്രസിന് അടുത്ത തലവേദന; രാഷ്ട്രീയകാര്യ സമിതി ഒഴിവാക്കണമെന്ന് ഗ്രൂപ്പ് നേതാക്കൾ

Recommended Video

cmsvideo
  ഗോള്‍ഡന്‍ വിസയെ കളിയാക്കി സന്തോഷ് പണ്ഡിറ്റ് | Oneindia Malayalam
  ജ്യോതികുമാർ ചാമക്കാല
  Know all about
  ജ്യോതികുമാർ ചാമക്കാല
  English summary
  Serial Actress Aswathy responds to Navya Nair and Nithya Das Issue Over Santosh Pandit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X