പഠനം, പ്രണയം, സർഗാത്മകത, വിപ്ലവം.... പിന്നെ പൊങ്കാല; എസ്എഫ്ഐയുടെ പൊങ്കാല വിപ്ലവം, ദാ... ഇങ്ങനെ!
തിരുവനന്തപുരം: വിപ്ലവ പ്രസ്ഥാനങ്ങളും പൊങ്കാലയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ ഫേസ്ബുക്ക് പേജിൽ കയറിയാൽ കാണാം. വിപ്ലവം ജ്വലിക്കുന്ന സമരപാതയിൽ പൊങ്കാലയടുപ്പുകൾക്ക് തീ പകർന്നപ്പോൾ എന്ന് ക്യാപ്ക്ഷനിൽ ഫേസ്ബുക്കിലിട്ട ഫോട്ടോയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
എല്ലാവർഷവും പൊങ്കാല ഏടുപ്പുകൾ കൂട്ടാൻ യുണിവേഴ്സിറ്റി കോളേജികത്ത് സൗകര്യമൊരുക്കാറുണ്ട്. എന്നാൽ ഇപ്രാവശ്യം അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. എസ്എഫ്ഐയുടെ നിർബന്ധത്തിലാണ് ഇത്തരത്തിൽ പ്രിൻസിപ്പൽ നിലപാടെടുത്തതെന്നാണ് ബിജെപിയും ആർഎസ്എസും ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് എസ്എഫ്ഐയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയിടുന്ന ഫോട്ടോ പോസ്റ്റിയിരിക്കുന്നത്.

v
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎ ഒ രാജഗേപാൽ രംഗത്ത് വന്നിരുന്നു. തുടർന്നാണ് പൊങ്കാല ഇടാനുള്ള സൗകര്യം കോളേജ് നൽകിയതെന്നാണ് ലഭിക്കുന്ന സൂചന.

എസ്എഫ്ഐയുടെ സമ്മർദ്ദം?
വര്‍ഷങ്ങളായി ഭക്തര്‍ക്ക് കിട്ടി വന്ന സൗകര്യമാണ് എസ്എഫ്ഐ യുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ കുപ്രസിദ്ധമായ കോളേജാണ് യൂണിവേഴ്‌സിറ്റി കോളേജെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.

പോസ്റ്റിന് പരിഹാസം
അതേസമയം എസ്എഫ്ഐയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി നിരവധി പേർ രംഗത്ത് വന്നിരിക്കുന്നത്. വിപ്ലവം പൊങ്കാലയിലൂടെ എന്ന് തുടങ്ങി അമ്പല കമ്മറ്റിയിലും യൂണിറ്റ് കമ്മറ്റിയിലും പങ്കെടുത്താലുള്ള ഗുണം എന്ന് വരെ കമന്റുകളിൽ പരിഹസിക്കുന്നുണ്ട്.

കുഞ്ഞു സഖാകൾക്ക് അഭിവാദ്യങ്ങൾ
വർഷങ്ങളായി യൂണിവേഴ്സിറ്റി കോളേജിൽ പെങ്കാലയിടുന്നുണ്ട് - ഇപ്രാവശ്യം പ്രിൻസിപ്പാൾ ഏകപക്ഷിയമായി തീരുമാനമെടുത്തു ആറ്റുകാൽ എംഎൽഎ ബഹു: രാജഗോപാൽ സാർ അത് എസ്എഫ്ഐയുടെ പുറത്ത് വച്ചു - എസ് എഫ് ഐ എതിർത്തിട്ടില്ല - അനുകൂലിച്ചിട്ടുമില്ല - സിപിഎം ഭൂരിപക്ഷ സമൂഹത്തിനെതിരാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിനെതിരെ കുഞ്ഞ് സഖാക്കൾ ജാഗ്രത കാണിച്ചു അത്രേയുള്ളൂ എന്നും കമന്റുകൾ വന്നിട്ടുണ്ട്.
എസ്എഫ്ഐയുടെ ബോർഡ്
പ്രണയം, പഠനം, സർഗാത്മകത, വിപ്ലവം എന്ന് എഴുതിവെച്ച ബോർഡിന് താഴെ സ്ത്രീകൾ പൊങ്കാല അടുപ്പ് കൂട്ടി പൊങ്കാല ഇടുന്ന ഫോട്ടോയാണ് പേജിൽ പോസ്റ്റിയിരിക്കുന്നത്. ഇതിനെയും കമന്റിൽ വിമർശിക്കുന്നുണ്ട്. പഠനം ... പ്രണയം... സർഗാത്മകത... പൊങ്കാല...!!!! ദേവി ശരണം സഖാക്കളെ ദേവി ശരണം എന്നും കമന്റുണ്ട്.












Click it and Unblock the Notifications