പാഠപുസ്തകം നശിപ്പിയ്ക്കുമോ...? ട്രോളേഴ്‌സ് ഉണ്ട്, സൂക്ഷിയ്ക്കുക!!!
മലപ്പുറം: പാഠപുസ്തകം വിതരണം ചെയ്യാന്‍ വൈകിയതില്‍ ഒരു പ്രശ്‌നവും ഇല്ലാത്തവരാണ് അത് വിതരണം ചെയ്തപ്പോള്‍ പ്രശ്‌നക്കാരായി മാറിയത്. എന്നാല്‍ അതോടുകൂടി പ്രശ്‌നം തീരുമോ... ഈ പ്രശ്‌നം അങ്ങനെയൊന്നും തീരില്ല.
സംഭവം കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ആയതിനാല്‍ ട്രോളര്‍മാരൊക്കെ കുറച്ച് അച്ചടക്കം പാലിച്ചിരിയ്ക്കുകയാണെന്ന് തോന്നുന്നു. പാഠപുസ്തകം വിതരണം ചെയ്തത് എസ്എഫ്‌ഐയും വലിച്ചുകീറിക്കളഞ്ഞത് എംഎസ്എഫും ആണല്ലോ.
എന്തായാലും സിപിഎമ്മിനും എസ്എഫ്‌ഐയ്ക്കും ഒക്കെ വേണ്ടി ട്രോളുകള്‍ ഇറക്കാന്‍ ചിലരെങ്കിലും ഉണ്ട്. ഇന്‍ര്‍നാഷണല്‍ ചളു യൂണിയന്റെ സിപിഎം വിങ് നിശ്ചലമാണെങ്കിലും ചില ട്രോളുകളൊക്കെ ഇറങ്ങിയിട്ടുണ്ട്.

ഒരുതരത്തിലും സമ്മതിക്കില്ലല്ലേ
പാഠപുസ്തകം ഇനിയും വിതരണം ചെയ്തിട്ടില്ല. അത് ആരെങ്കിലും കൊണ്ടുവന്ന് തന്നാലെങ്കിലും പഠിയ്ക്കാന്‍ സമ്മതിയ്ക്കില്ലേ എന്ന് ചോദിച്ചാല്‍ എന്തെങ്കിലും തെറ്റ് പറയാന്‍ പറ്റുമോ?

ദാ പോകുന്നു പുസ്തകം
പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ സംഭവിച്ചത് ഇങ്ങനെയാണെന്ന് പറഞ്ഞാല്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ പറ്റുമോ?

മിണ്ടരുത്
മുസ്ലീം ലീഗുകാര്‍ എല്ലാവരും ഇങ്ങനെയാകുമോ പാഠപുസ്തക വിതരണത്തെ കുറിച്ച് പ്രതികരിയ്ക്കുക?

എന്തിനാ കീറിയത്
എന്തിനാണ് പാഠപുസ്തകങ്ങള്‍ കീറിയെറിഞ്ഞത്... ഈ മറുപടി ഇത്തിരി കടുകട്ടിയായിപ്പോയി!!!

എന്താ സംഭവിച്ചത്?
എന്തായാലും മുസ്ലീം ലീഗിലേയും എംഎഫ്എഫിലേയും എല്ലാവരും ഈ നടപടിയെ അംഗീകരിയ്ക്കുമെന്ന് തോന്നുന്നില്ല.


Click it and Unblock the Notifications
