റിയാലിറ്റി ഷോയില്‍ ഷാരൂഖ് ഖാന് കിട്ടിയത് എട്ടിന്റെ പണി...!!! അവതാരകനെ എടുത്തിട്ടടിച്ച് നടന്‍...!!
ആളുകളെ പറ്റിക്കുന്ന റിയാലിറ്റി ഷോകള്‍ മലയാളത്തിലും നിരവധിയുണ്ട്. സിനിമാ താരങ്ങളെ ഉള്‍പ്പെടെ വിളിച്ചുവരുത്തി പറ്റിക്കുന്ന പരിപാടികള്‍ ചിലപ്പോഴൊക്കെ പരിധി വിടാറുണ്ട്. അത്തരമൊന്നാണ് ബോളഇവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ നിയന്ത്രണം തെറ്റിച്ചത്. പൊതുവേ ശാന്തനും രസികനുമായ നടന്റെ കണ്‍ട്രോള്‍ പോകണമെങ്കില്‍ അതെന്ത് മാതിരി പണിയാവണം. പരിപാടിയുടെ വീഡിയോ വൈറലാണ് ഇപ്പോള്‍.
ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലിന്റെ റിയാലിറ്റി ഷോയ്ക്കിടെയാണ് ഷാരൂഖ് പറ്റിക്കപ്പെട്ടത്. റമീസ് അണ്ടര്‍ ഗ്രൗണ്ട് എന്നതാണ് ഷോയുടെ പേര്. ഷാരൂഖ് അടക്കമുള്ളവരെ മരുഭൂമിയിലെ ചതുപ്പില്‍ വീഴ്ത്തിയ ശേഷം അവതാരകന്‍ ഭീകരജീവിയുടെ വേഷത്തിലെത്തി ഭയപ്പെടുത്തുകയായിരുന്നു. താരമാകട്ടെ ശരിക്കും ഭയന്നു. ഒടുവില്‍ സത്യമറിഞ്ഞപ്പോള്‍ ഖാന്റെ നിയന്ത്രണം വിട്ടു. അവതാരകനെ തല്ലിയില്ല എന്നേ ഉള്ളൂ.


Click it and Unblock the Notifications
