തന്‍റെ പ്രായം സംഘാടകര്‍ പരസ്യമാക്കിയതിനെത്തുടര്‍ന്ന് ശബാന ആസ്മി വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
ഗുഡ്ഗാവ്: സ്ത്രീകളോട് പ്രായം ചോദിച്ചാല്‍ യഥാര്‍ത്ഥ വയസില്‍ നിന്നും രണ്ട് വയസെങ്കിലും കുറച്ചേ പറയുകയുള്ളൂ എന്നാണ് വയ്പ്. എന്നാല്‍ പ്രായം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ പങ്കെടുത്ത പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരിയ്ക്കുകയാണ് മുന്‍കാല ബോളിവുഡ് താരം ശബാന ആസ്മി.
ഗുഡ്ഗാവില്‍ ചേബംര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ ്തന്റെ പ്രായം പരാമര്‍ശിച്ചതിന്റെ പേരില്‍ ശബാന ആസ്മി ഇറങ്ങിപ്പോയത്. 65കാരിയായ ശബാന ആസ്മിയെന്ന പലതവണ സംഘാടകര്‍ വേദിയില്‍ പാരമാര്‍ശിച്ചതിനെത്തുടര്‍ന്ന് താരം ഇറങ്ങിപ്പോയെന്നാണ് ഡെയ്‌ലി മെയില്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

സുന്ദരി
പ്രായമൊന്നും ശബാന ആസ്മിയുടെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ല

സംഘാടകന്‍...
65 വയസായിട്ടും ശബാന അതീവ സുന്ദരിയായിരിയ്ക്കുന്നതിനെപ്പറ്റി ഒരു വ്യവസായി വേദിയില്‍ പുകഴ്ത്തി. സൗന്ദര്യം രഹസ്യം വെളിപ്പെടുത്തണമെന്നും ആവര്‍ത്തിച്ചു

കാണികള്‍ക്കിടിയിലേയ്ക്ക്
വ്യവസായിയുടെ സംസാരം ഇഷ്ടപ്പെടാതിരുന്ന താരം സദസില്‍ നിന്നും കാണികളുടേ നിരയിലേയ്ക്ക് ഇരിപ്പിടം മാറ്റി

പല്ലവി
എന്നാല്‍ തുടര്‍ന്ന് വേദിയില്‍ പ്രസംഗിച്ച മൂന്ന് പേര്‍ കൂടി താരത്തിന്റെ പ്രായത്തെപ്പറ്റി വേദിയില്‍ പറഞ്ഞു

ഇറങ്ങിപ്പോയി
ഇതോടെ ശബാന ആസ്മി വേദി വിട്ടെന്നാണ ്‌റിപ്പോര്‍ട്ട്. അതേ സമയം തനിയ്ക്ക് തന്നിരുന്ന സമയം അവസാനിച്ചതിനാലാണ് പരിപാടിയില്‍ നിന്ന് താരം മടങ്ങിയതെന്നാണ് സംഘാടകര്‍ പറയുന്നത്












Click it and Unblock the Notifications