സ്മൃതി ഇറാനിയുടെ വളര്‍ത്തുമകളും ഷാറൂഖ് ഖാനും തമ്മില്‍ എന്ത്... ആ രഹസ്യം വെളിപ്പെട്ടു
മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവും ആയ സ്മൃതി ഇറാനി ഒരു കാലത്ത് ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ താരമായിരുന്നു. എന്നാല്‍ പിന്നീട് സ്മൃതി അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു.
ബോളിവുഡിലെ കിങ് ഖാന് എന്നറിയപ്പെടുന്ന ഷാറൂഖ് ഖാന്റെ രംഗപ്രവേശനവും ടിവിയിലൂടെ ആയിരുന്നു. ഇത് തന്നെയാണ് ഷാറൂഖും സ്മൃതി ഇറാനിയും തമ്മിലുള്ള ബന്ധം.
എന്നാല്‍ ഷാറൂഖും സ്മൃതി ഇറാനിയുടെ 'വളര്‍ത്തുമകളും' തമ്മില്‍ എന്താണ് ബന്ധം? അത് അത്ര ഗൗരവപ്പെട്ട കാര്യം ഒന്നും അല്ല. പക്ഷേ അതിന് മുമ്പ് ആരാണ് സ്മൃതി ഇറാനിയുടെ വളര്‍ത്തുമകള്‍ എന്നറിയണം...

സ്മൃതി ഇറാനി
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ നിര്‍ണായകമായ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ആയിരുന്നു സ്മൃതി ഇറാനി. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്മൃതി ഇറാനിയെ മാനവ വിഭവ ശേഷി വകുപ്പില്‍ നിന്ന് മാറ്റി ടെക്സ്റ്റൈല്‍ മന്ത്രിയാക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ എത്തിയപ്പോള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റാഗ്രാമില്‍ ഇത്രയും നാള് സ്മൃതി ഇറാനി ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമിലും എത്തി. അവിടെ നിന്നാണ് കാര്യങ്ങളുടെ തുടക്കം.

കുടുംബ ചിത്രം എന്ന് പറഞ്ഞ്
കുടുംബ ചിത്രം... ഒരാളെ വല്ലാതെ മിസ്സ് ചെയ്യുന്നു - എന്ന് പറഞ്ഞാണ് സ്മൃതി ഇറാനി തന്റെ ആദ്യം ഇന്‍സ്റ്റാഗ്രാം ഫോട്ടോ പോസ്റ്റ് ചെയ്തത്. അത് ഷാനെല്ല ഇറാനിയുടെ ഫോട്ടോ ആയിരുന്നു.

വളര്‍ത്തുമകള്‍?
സ്മൃതി ഇറാനി ജന്മം നല്‍കിയിട്ടുള്ളത് രണ്ട് കുട്ടികള്‍ക്കാണ്. സോറും സോയിഷും. അപ്പോള്‍ പിന്നെ ആരാണ് ഈ ഷാനെല്ല ഇറാനി?

ഭര്‍ത്താവിന്റെ മകള്‍
സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന് ഇറാനിയുടെ ആദ്യ ഭാര്യയിലെ മകളാണ് ഷാനെല്ല ഇറാനി. സുബിന് മുന്‍ സൗന്ദര്യ റാണി മോണ ഇറാനിയില്‍ ഉണ്ടായ മകള്‍.

ഷാനെല്ല എവിടെയാണ്
ഷാനെല്ല സ്മൃതി ഇറാനിയ്ക്ക് മകളെ പോലെ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിയമബിരുദത്തിന് പഠിക്കുകയാണ്.

ഷാറൂഖ് ഖാനുമായി എന്ത് ബന്ധം
ഷാനെല്ല ഇറാനിയും ഷാറൂഖ് ഖാനും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും എല്ലാവരും സംശയിക്കുന്നത്. ആ രഹസ്യം വെളിപ്പെടുത്തിയത് ഷാറൂഖ് ഖാൻ തന്നെ ആയിരുന്നു.

പേരിട്ട വ്യക്തി
ഷാനെല്ലയ്ക്ക് ആ പേരിട്ടത് ഷാറൂഖ് ഖാൻ ആയിരുന്നത്രെ. ഷാറൂഖ് ഖാന്റെ കളിക്കൂട്ടുകാരൻ ആയിരുന്നു സുബിൻ ഇറാനി. അങ്ങനെയാണ് സുബിന്റെ മകൾക്ക് ഷാറൂഖ് പേരിട്ടത്.

അതും ഇൻസ്റ്റാഗ്രാമിൽ
ഷാനെല്ലയുമായുള്ള തന്റെ ബന്ധം ഷാറൂഖ് വെളിപ്പെടുത്തിയതും ഇൻസ്റ്റാഗ്രാമിലൂടെ ആയിരുന്നു. തന്റെ കളിക്കൂട്ടുകാരിയുടെ മകൾ ഇപ്പോൾ വളർന്ന് സുന്ദരിയായിരിക്കുന്നു എന്നാണ് ഷാറൂഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പേരിട്ടത് താനാണെന്നം ഷാറൂഖ് വ്യക്തമാക്കി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications