അഫ്രീദിയുടെ മകളെ സോഷ്യല്‍ മീഡിയ 'കൊന്നു',അന്‍സാരയുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍...
ഇസ്ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചെന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി. വെള്ളത്തുണിയില്‍ പൊതിഞ്ഞ് റോസാപ്പൂക്കള്‍ വിതറിയ കുട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഷാഹിദിന്റെ മകള്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ വ്യാജവാര്‍ത്തയ്ക്ക് ഒന്ന് കൂടി ബലം നല്‍കുകയായിരുന്നു. മകള്‍ അസ്മാര കാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്ന് വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്.

അഫ്രീദിയുടെ മകള്‍
ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ കൊല്ലുകയായിരുന്നു.

വാര്‍ത്തയിലെ സത്യം
മകള്‍ അന്‍സാര ചികിത്സയില്‍ ആയിരുന്നെങ്കിലും സുഖം പ്രാപിച്ച് വരുകയാണ്. മകള്‍ ജീവനോടെ ഉണ്ടെന്ന് ഫാന്‍സ് സോഷ്യല്‍ മീഡിയ വഴി പ്രചചിപ്പിക്കുന്നുണ്ട്.

ഷാഹിദിന്റെ പ്രതികരണം
സംഭവത്തില്‍ ഷാഹിദ് ഇത് വരെയും പ്രതികരിച്ചിട്ടില്ല.
ചിത്രങ്ങള്‍
ഞെട്ടിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കുട്ടിയെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് റോസാപ്പൂക്കള്‍ വിതറിയ ചിത്രമായി പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്നും അന്‍സാരയുടെ ചിത്രമല്ലെന്നും ഫാന്‍ പറയുന്നു.













Click it and Unblock the Notifications