എല്ലാ ദു:ഖങ്ങളും അനുഭവിച്ചു... എന്നാലും, ശാലു മേനോന് ഇപ്പോള്‍ ബിസി ആണ്
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട്, ജയിലില്‍ കിടക്കേണ്ടി വന്ന ആളാണ് ശാലു മേനോന്. സീരിയല്‍-സിനിമ നടി എന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും പേരെടുത്ത ആള്. പക്ഷേ സോളാര്‍ കേസ് കത്തി നിന്നപ്പോള്‍ ശാലു മേനോന് അത്തരത്തിലുള്ള ഒരു പരിഗണനയും ലഭിച്ചില്ല.
അടുത്തിടെയായി ശാലു മേനോനെ കുറിച്ച് കാര്യമായ വാര്‍ത്തകള്‍ ഒന്നുമില്ല. സോളാര്‍ കേസ് ഇപ്പോഴും സജീവമായിത്തന്നെ നില്‍ക്കുന്നും ഉണ്ട്. സിനിമകളിലും സീരിയലുകളിലും ശാലുവിനെ കാണാനില്ല.
ശാലു മേനോന് ഇപ്പോള്‍ എവിടെയാണ്? എന്താണ് ചെയ്യുന്നത്? മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ശാലു പറയുന്നത്....

എല്ലാ ദു:ഖങ്ങളും അനുഭവിച്ചു
തന്റെ പ്രായത്തിലുള്ള ഒരാള്‍ ജീവിതത്തില്‍ അനുഭവിയ്ക്കാവുന്ന കഠിനമായ ദു:ഖങ്ങള്‍ താന്‍ അനുഭവിച്ചുകഴിഞ്ഞു എന്നാണ് ശാലു മേനോന് പറയുന്നത്.

സോളാറിലെ അറസ്റ്റും ജയില്‍ വാസവും
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ജയിലില്‍ കിടക്കുകയും ചെയ്ത സംഭവങ്ങളെ 'സമയദോഷം' എന്നാണ് ശാലു വിലയിരുത്തുന്നത്.

തിരക്കിലാണ്
ശാലു മേനോന് ഇപ്പോള്‍ തിരക്കിലാണ്. എന്നാല്‍ സിനിമയിലും സീരിയലിലും അല്ല, നൃത്തരംഗത്താണെന്ന് മാത്രം.

പ്രോഗ്രാം സീസണ്
ഇപ്പോള്‍ സ്റ്റേജ് ഷോകളുമായി തിരക്കിലാണ്. പ്രോഗ്രാം സീസണ് ആണ്. തന്റ ട്രൂപ്പിന് ഇപ്പോള്‍ തന്നെ തൊണ്ണൂറോളം പരിപാടികള്‍ കിട്ടിയിട്ടുണ്ടെന്നാണ് ശാലു പറയുന്നത്.

നൃത്ത വിദ്യാലയം
ജയകേരള സ്കൂള്‍ ഓഫ് പെര്‍ഫോര്‍മിങ് ആര്‍ട്സ് എന്നാണ് ശാലു മേനോന്റെ നൃത്ത വിദ്യാലയത്തിന്റെ പേര്. എട്ട് ഡാന്‍സ് സ്കൂളുകള്‍ നടത്തുന്നുണ്ട് ശാലു മേനോന്.

തരണം ചെയ്ത പ്രതിസന്ധികള്‍
ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ ഡാന്‍സ് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്ലാവരും തിരിച്ചെത്തി.

മാധ്യമങ്ങളോട് പകയില്ല
ശാലു മേനോന് സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ അതില്‍ ശാലുവിന് പകയൊന്നുംഇല്ല. കാരണം കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ നല്കിയ പിന്തുണ മറന്നിട്ടില്ല.

ഇനി എല്ലാവരേയും വിശ്വസിയ്ക്കില്ല
എല്ലാവരേയും വിശ്വസിയ്ക്കുന്ന സ്വഭാവമായിരുന്നു തന്റേതെന്നാണ് ശാലു പറയുന്നത്. എന്നാല്‍ സോളാര്‍ സംഭവത്തോടെ അത് മാറി. ഇപ്പോള്‍ നല്ല ധൈര്യമുണ്ട്- ശാലു പറയുന്നു.

കേസ് ഉണ്ട്
സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ശാലു മേനോന്. കേസ് ഇപ്പോഴും നടക്കുന്നുണ്ട്.

ശാലുവിനെ വിസ്തരിയ്ക്കാന്‍...
ശാലു മേനോനെ വിസ്തരിയ്ക്കാന്‍ അനുമതി നല്‍കണം എന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അനുമതി ലഭിയ്ക്കുകയാണെങ്കില്‍ ശാലു വീണ്ടും വാര്‍ത്തകളില്‍ നിറയും.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications