ആ സെല്‍ഫിക്ക് പിന്നില്‍.... ഷമ്മി തിലകന്‍ പറയുന്നു
ഐഡിയ ഇന്റര്‍നെറ്റിന്റെ പരസ്യവാചകം ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് - എ സെല്‍ഫി കാന്‍ ചേഞ്ച് യുവര്‍ ലൈഫ്. ഒരു സെല്‍ഫി മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍. ഒപ്പം ഒരു ഫോട്ടോയും ഷമ്മി തിലകന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. സെല്‍ഫി തന്നെ. പക്ഷേ ഏത് സെല്‍ഫിയെക്കുറിച്ചാണ് ജനപ്രിയ നടന്‍ പറയുന്നത്.
ഹോണറബിള്‍ എയര്‍ ആന്‍ഡ് വാട്ടര്‍ അപ്പലെറ്റ് അഥോറിറ്റിയില്‍ പരിഗണനയിലുള്ള 39 ഓഫ് 2014 നമ്പര്‍ അപ്പീലില്‍ നാലാം എതിര്‍സാക്ഷിയാണ് താനെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഈ പുതുവര്‍ഷദിനം മുതല്‍ കോടതി മുമ്പാകെ സ്വന്തം ഭാഗം പറയുന്നത് താന്‍ നേരിട്ടാണ് എന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കിലെ പോസ്റ്റില്‍ പറയുന്നു.

ഷമ്മി തിലന്‍ തുടരുന്നത് ഇങ്ങനെയാണ് ഇനി സുപ്രീം കോടതിയില്‍ വേണമെങ്കിലും ഈ കേസ് സംബന്ധമായി സ്വയം ഒരു കൈ നോക്കാം എന്ന ചങ്കുറപ്പ് എന്നില്‍ സംജാതമായത് ഈ ഒരേയൊരു സെല്‍ഫി കാരണം ആണ്..! അതെ...! ഈ സെല്‍ഫി എന്റെ ജീവിതവീഥി തന്നെ മാറ്റി മറിച്ച ഒന്നാണ്..!! ഇത്രയും പറഞ്ഞ ശേഷം സംഭവാമി യുഗേ.. യുഗേ... എന്ന് കൂടി പറഞ്ഞാണ് ഷമ്മി തിലകന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതിന് കൊല്ലം ഈസ്റ്റ് പോലീസ് ഷമ്മി തിലകനെതിരെ കേസടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഈ കേസിനെക്കുറിച്ചാണോ ഷമ്മി തിലകന്‍ പറയുന്നത് എന്ന കാര്യം വ്യക്തമല്ല. ആരാധകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും താരം ഒന്നും പറയാന്‍ കൂട്ടാക്കിയിട്ടില്ല. രണ്ടുലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ ഷമ്മി തിലകനെ പിന്തുടരുന്നത്.


Click it and Unblock the Notifications
