അവസരങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ്മെന്റിനില്ല, ബിക്കിനി ഇടുന്നത് എന്റെ ഇഷ്ടം, ആർക്കാണ് കുഴപ്പം; ഷോൺ റോമി പറയുന്നു
കമ്മട്ടിപ്പാടത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഷോണ്‍ റോമി. പിന്നീട് ലൂസിഫറില്‍ ചെറിയ വേഷം ചെയ്തതിന് പിന്നാലെ താരം പ്രത്യക്ഷപ്പെട്ടത് ഹൃദയത്തിലായിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കമ്മട്ടിപ്പാടത്തിലെ അനിതയായിരുന്നെന്ന് ഷോണ്‍ പറയാറുണ്ട്.

മോഡലിംഗ് രംഗത്ത് സജീവമായ ഷോണ്‍ സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. ചെറിയ കഥാപാത്രങ്ങളില്‍ നിന്നും അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നേരിട്ട അനുഭവങ്ങളെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഷോണ്‍...ഷോണിന്റെ വാക്കുകളിലേക്ക്...

കമ്മട്ടിപ്പാടം ചെയ്യുന്നതിന് മുമ്പ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. എന്നാല്‍ അതില്‍ സംഭാഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ലൂസിഫറിലും ചെറിയൊരു വേഷം ചെയ്തു. ഏറ്റവും അവസാനം ചെയ്ത സിനിമയാണ് ഹൃദയം. മറ്റൊരു സിനിമ കൂടി ചെയ്യാനുണ്ട്. നല്ല കതാപാത്രങ്ങളെ കാത്തിരിക്കുകയാണ്. ഇനിയും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഷോണ്‍ പറയുന്നു. സീ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഷോണ്‍ മനസുതുറന്നത്.

സിനിമയില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും ഷോണ്‍ പറയുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചപ്പോള്‍ ആയാളുടെ മനസില്‍ എന്താണെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞു. അതോടെ നോ പറഞ്ഞു. അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ട ആവശ്യമില്ല. നോ പറയേണ്ട സ്ഥലത്ത് നോ പറയണം. ഇപ്പോള്‍ മിടു ഒക്കെ ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും പേടിയുണ്ടെന്നും താരം പറഞ്ഞു.

കേരളം മോഡലിംഗിന് പറ്റിയതാണോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു. കേരളത്തില്‍ നിന്നും ഒരുപാട് പേര്‍ ഇപ്പോള്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരാള്‍ എവിടെ നിന്ന് വരുന്നു എന്നത് മോഡലിംഗിനെ ബാധിക്കുന്നില്ല. എനിക്ക് ഇഷ്ടം തോന്നിയത് മോഡലിംഗിലേക്കാണ്. നമുക്ക് നമ്മളിലേക്ക് നോക്കാനുള്ള അവസാരമാണ് മോഡലിംഗ് തരുന്നതെന്ന് താരം പറയുന്നു.

തന്റെ ബിക്കിനി ഫോട്ടോഷൂട്ടുകള്‍ക്ക് താഴെ ഒരുപാട് പേര്‍ മോശം കമന്റുകള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ പേരും നല്ല അഭിപ്രായങ്ങളാണ് പങ്കുവച്ചത്. ബിക്കിനി ഇടുന്നതില്‍ എന്താണ് തെറ്റെന്നും താരം ചോദിക്കുന്നു. ഒരോരുത്തരുടെയും ഇഷ്ടമാണ് എന്ത് ധരിക്കണമെന്ന്. ഇന്നത് മാത്രമേ ഇടാവൂ എന്നുണ്ടെങ്കില്‍ അത് ലംഘിക്കും.

ഒരു പ്രത്യേക വസ്ത്രം മാത്രമേ ഇടാവൂ എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടോ. ഇങ്ങനയുള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ, അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല എന്റെ വഴിയില്‍ ഞാന്‍ സന്തോഷവതിയാണ്. അതില്‍ മറ്റുള്ളവര്‍ ആശങ്കപ്പെടേണ്ടെന്ന് താരം വ്യക്തമാക്കി.

താന്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് കമന്റുകളെ കുറിച്ചും താരം വ്യക്തമാക്കി. എന്റെ ശരീരത്തെ കളിയാക്കി പലരും കമന്റുകള്‍ പങ്കുവയ്ക്കാറുണ്ട്. എന്റെ ശരീരം ഞാന്‍ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്. ഒരു ജോലിയും ഇല്ലാത്തവരാണ് ഇത്തരക്കാര്‍. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് ഷോണ്‍ പറയുന്നു.

ഇപ്പോഴത്തെ മോഡലിംഗ് രംഗം ആകെ മാറിയെന്നും താരം പറയുന്നു. ഇപ്പോള്‍ ഒരാള്‍ക്ക് മോഡലിംഗ് രംഗത്തേക്ക് വരണമെങ്കില്‍ സുന്ദരിയാകണം എന്നില്ല. ആദ്യ കാലത്തൊക്കെ മോഡല്‍ എന്നാല്‍ സൗന്ദര്യ ഘടകം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. മോഡലിംഗ് രംഗത്തേക്ക് ആദ്യമായി കടന്നു ചെല്ലുന്നവര്‍ വിശ്വാസ യോഗ്യമായ ഏജന്‍സിയെ വേണം സമീപിക്കാനെന്നും താരം പറയന്നു.

തന്റെ വിവാഹം അടുത്തുണ്ടാകുമെന്നും താരം പറയുന്നു. വീട്ടില്‍ നിന്ന് വിവാഹത്തിന് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും. വരന്‍ ആരാണെന്ന കാര്യം ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും താരം വ്യക്തമാക്കി.

തിരുവനന്തപുരത്താണ് ജനിച്ച് വളര്‍ന്നതെങ്കിലും ഷോണ്‍ പഠിച്ചത് ബാഗ്ലൂരാണ്. നാടുമായി വലിയ ബന്ധം തനിക്കില്ലെന്നും ഷോണ്‍ഡ പറഞ്ഞു. നിലവില്‍ ഒരു ബയോ ടെക്‌നോജളി കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിംഗും കഴിഞ്ഞാല്‍ തനിക്ക് യാത്രകളോോണ് പ്രിയമെന്ന് ഷോണ്‍ പറയുന്നു. ഒപ്പം യോഗം ചെയ്യാനും താരത്തിന് ഏറെ ഇഷ്ടമാണ്.












Click it and Unblock the Notifications