Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ ക്യാംപയിന്‍ തള്ളി നടി ഷീലു എബ്രാഹാം; കുഞ്ഞു മനസ്സിനെ വിഢിയാക്കി!

വിവാദങ്ങൾ വിട്ടൊഴിയാതെ ഗൃഹലക്ഷ്മിയുടെ കവർ ഫോട്ടോ. 'കേരളത്തോട് അമ്മമാര്‍ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന തലക്കെട്ടോടെ ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ച കവർഫോട്ടോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തിൽ എഴുതപ്പെടാവുന്ന കാര്യമാണെന്നാണ് നടി ലിസി പറഞ്ഞത്.

എന്നാൽ ഗൃഹലക്ഷ്മിയുടെ ആശയത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാമ് നടി ഷീലു എബ്രഹാം. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണ്. അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധാന്യമാണ് ആണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളതെന്ന് ഷിലു എബ്രഹാം ചോദിക്കുന്നു.

പാവനവും പരിശുദ്ധവുമായ വികാരം

പാവനവും പരിശുദ്ധവുമായ വികാരം


പ്രിയപ്പെട്ടവരേ, ഞാൻ രണ്ടു കുട്ടികളുടെ അമ്മ ആണ്.അതുകൊണ്ട് എഴുതുവാൻ എന്നിലെ അമ്മ മനസ്സ് പറയുന്നു. മുലയൂട്ടുക എന്നുള്ളത് ഒരു അമ്മയുടെ ഏറ്റവും പാവനവും പരിശുദ്ധവും ആയ വികാരം ആണ്. ദൈവികമാണെന്ന് തുടങ്ങുന്നതായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വാർത്ഥതയുള്ള ആമ്മ

സ്വാർത്ഥതയുള്ള ആമ്മ

അതിലൂടെ വിശപ്പ്‌ മാറ്റുക എന്നതിലുപരി സ്ട്രോങ്ങ്‌ ബോണ്ടിങ് ആണ് രൂപപ്പെടുന്നത്. ആ മാതൃസ്നേഹം കുഞ്ഞു അനുഭവിച്ചു തുടങ്ങുന്നത് മുലപ്പാലിലൂടെയും. എന്നിലെ അമ്മ എപ്പോഴും സ്വാർത്ഥത ഉള്ള അമ്മ ആയിരുന്നു. മുലയൂട്ടലിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. അവിടെ തുറിച്ചു നോട്ടങ്ങൾ ഉണ്ടോ എന്നൊന്നും നോക്കാറില്ലെന്നും ഷീലു പറയുന്നു.

ആരെയും തുറന്നു കാണിക്കാതെ..

ആരെയും തുറന്നു കാണിക്കാതെ..

ആരെയും തുറന്നു കാണിക്കാതെ മുലയൂട്ടാൻ ആണ് എല്ലാ അമ്മയും ഇഷ്ടപ്പെടുക. കാരണം ആ സ്വകാര്യത അമ്മയ്ക്കും കുട്ടിക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ തന്നെ പബ്ലിക് സ്ഥലത്തും മുലയൂട്ടിയിട്ടുണ്ട്. ബാഡ് എക്സ്പീരിയൻസ് ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.

കുഞ്ഞിനെ വിഡ്ഢിയാക്കുന്നു

എന്റെ കുട്ടിക്കു മറ്റൊരു സ്ത്രീ മുലയൂട്ടുന്നത് എന്നിലെ അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അതും അമ്മയാകാത്ത പാല് ചുരത്താത്ത ഒരു സ്ത്രീയിൽ നിന്നും. ആ കുഞ്ഞു മനസ്സിനെ വിഡ്ഢി ആക്കിയിട്ടു എന്തു പ്രാധാന്യമാണ് ഒരു തുറിച്ചു നോട്ടത്തിനോ ഒരു ക്യാമ്പയിനോ ഒരമ്മയ്ക്കുള്ളതെന്നും ഷീലു എബ്രഹാം ചോദിക്കുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞാണ് ഷീലു എബ്രഹാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+