നടി സെക്‌സിയെന്ന് നിര്‍മ്മാതാവ്!ആദ്യം കെട്ടിപ്പിടിച്ചു,പിന്നെ.... പറയാന്‍വയ്യ? സഹികെട്ട നടി ചെയ്തത്!

നിര്‍മ്മാതാവ് തന്നെ സെക്‌സി എന്ന് വിളിച്ചതായും തന്റെ സമ്മതമില്ലാതെ കെട്ടിപ്പിടിച്ചതായും നടി പറയുന്നു. തന്റെ അരയിലും മാറത്തും ഇയാള്‍ സ്പര്‍ശിച്ചുവെന്നും നടി പരാതിയില്‍ ആരോപിക്കുന്നു.

നിര്‍മ്മാതാവ് ലൈംഗികമായി അപമാനിച്ചുവെന്നാരോപിച്ച് നടി രംഗത്ത് . ഭാഭീ ജി ഘര്‍ പര്‍ ഹെ എന്ന ഷോയിലെ അങ്കൂരി ദേവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ ശില്‍പ ഷിന്‍ഡെയാണ് ഷോയുടെ നിര്‍മ്മാതാവ് സഞ്ജയ് കോഹ്ലിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മിഡ് ഡേ. കോം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിര്‍മ്മാതാവ് തന്നെ സെക്‌സി എന്ന് വിളിച്ചതായും തന്റെ സമ്മതമില്ലാതെ കെട്ടിപ്പിടിച്ചതായും നടി പറയുന്നു. തന്റെ അരയിലും മാറത്തും ഇയാള്‍ സ്പര്‍ശിച്ചുവെന്നും നടി പരാതിയില്‍ ആരോപിക്കുന്നു. നിര്‍മ്മാതാവ് തന്നെ ലൈംഗികമായി അപമാനിക്കുന്നത് മേക്കപ്പ് മാന്‍ കണ്ടിരുന്നുവെന്നും ഇയാളെ അടുത്ത ദിവസം തന്നെ പുറത്താക്കിയെന്നും നടി പറയുന്നു. ഇയാള്‍ തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.

വിഷാദ രോഗം

വിഷാദ രോഗം

നിര്‍മ്മാതാവിന്റെ മോശം സ്വഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി വിഷാദ രോഗത്തിന് അടിമയായിരുന്നു താനെന്ന് നടി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മറ്റ് നടിമാരും അനുഭവിക്കുന്നുണ്ടെന്നും എന്നാല്‍ ഭയന്ന് ആരും പുറത്തു പറയുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ പറയാതിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പറയുന്നതെന്നും ശില്‍പ്പ പറയുന്നു.

സെക്‌സി എന്ന് വിളിച്ചു

സെക്‌സി എന്ന് വിളിച്ചു

നിര്‍മ്മാതാവ് സഞ്ജയ് കോഹ്ലി തന്നെ സെക്‌സി എന്ന് വിളിച്ചതായി നടി പറയുന്നു. സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതായും അല്ലെങ്കില്‍ ഷോയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. കഴിഞ്ഞ വര്‍ഷം ഷോയുടെ നിര്‍മ്മാതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് നടി ഷോയുടെ സെറ്റില്‍ നിന്നിറങ്ങിപ്പോയിരുന്നു.

മാറില്‍ സ്പര്‍ശിച്ചു

മാറില്‍ സ്പര്‍ശിച്ചു

വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നതിനു പുറമെ നിര്‍മ്മാതാവ് തന്റെ സമ്മതമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായും നടി ആരോപിക്കുന്നു. തന്നെ നിര്‍ബന്ധപൂര്‍വം കെട്ടിപ്പിടിച്ചെന്നാണ് നടിയുടെ ആരോപണം. കൂടാതെ മാറില്‍ സ്പര്‍ശിച്ചതായും അരക്കെട്ടില്‍ പിടിച്ചതായും നടി ആരോപിക്കുന്നു.

സാക്ഷിയായി മേക്കപ്പ് മാന്‍

സാക്ഷിയായി മേക്കപ്പ് മാന്‍

തന്നെ നിര്‍മാതാവ് ലൈംഗികമായി അപമാനിക്കുന്നത് മേക്കപ്പ് മാന്‍ കണ്ടിരുന്നുവെന്ന് നടി പറയുന്നു. പിങ്കു പത്വ എന്ന മേക്കപ്മാനാണ് ഇതിന് സാക്ഷിയെന്നും എന്നാല്‍ ഇ യാളെ അടുത്ത ദിവസം തന്നെ നിര്‍മ്മാതാവ് പുറത്താക്കിയെന്നും നടി ആരോപിക്കുന്നു.

പോലീസ് നിസംഗത കാണിച്ചു

പോലീസ് നിസംഗത കാണിച്ചു

അതേസമയം ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ പോയ തനിക്ക് പോലീസിന്റെ ഭാഗത്തു നിന്ന് മോശം അനുഭവമാണ് നേരിട്ടതെന്നും അവര്‍ പറയുന്നു. പരാതി നല്‍കുന്നതിനായി പല തവണ അഭിഭാഷകനൊപ്പം തനിക്ക് പോകേണ്ടി വന്നതായി നടി പറയുന്നു. മാഹേഷ് പാട്ടീല്‍ എന്ന ഉദ്യോഗസ്ഥന്‍ നിസംഗത കാണിച്ചുവെന്നും അവര്‍ ആരോപിക്കുന്നു.

നടിക്കെതിരെ പരാതി

നടിക്കെതിരെ പരാതി

അതേസമയം നടിക്കെതിരെ നിര്‍മ്മാതാക്കള്‍ 12.5 കോടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ട്രാക്ട് ലംഘിച്ച് ഷോ പാതി വഴിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ തനിക്ക് 32 ലക്ഷം തരാനുണ്ടെന്ന് നടി പറയുന്നു. നിര്‍മ്മാതാവിനെതിരായ നടിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് നിര്‍മ്മാതാവിന്റെ ഭാര്യ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+