ഇനിയും ഒരുപാട് ജീവനുകള്‍ പൊലിയാന്‍ കിടക്കുന്നു, എന്നാലും പഠിക്കില്ല; സ്ത്രീധന സംസ്‌കാരത്തിനെതിരെ താരങ്ങള്‍

കേരളക്കരയാകെ ഞെട്ടിച്ചുകൊണ്ടാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയയുടെ മരണവാര്‍ത്ത കേട്ടത്. മരിച്ച വിസ്മയ ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വിസ്മയയുടെ മരണത്തിന് പിന്നാലെ കേരളത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധന സംസ്‌കാരത്തെ വിമര്‍ശിച്ചും ചോദ്യം ചെയ്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കനക്കുകയാണ്.

സെലിബ്രിറ്റികള്‍ അടക്കം ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് താരമായ താരങ്ങളായ ഷിയാസിന്റെയും സൂര്യയുടെയും ഫ്‌ളവര്‍ സ്റ്റാര്‍ മാജിക്കിലെ അനുമോളിന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് വൈറലാകുന്നത്. താരങ്ങളുടെ വാക്കുകളിലേക്ക്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

1

സ്ത്രീധന സംസ്‌കാരത്തെ വിമര്‍ശിച്ച് അനുമോള്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ. ജാതിയും ജാതകവും നോക്കി, രാഹുവും കേതുവും നോക്കി കുടുംബ മഹിമ നോക്കി, പയ്യന്റെ ജോലിയും ശമ്പളവും നോക്കി അതും സര്‍ക്കാര്‍ ജോലി ആണെങ്കില്‍ മറ്റൊന്നും നോക്കാനില്ല. പയ്യന്റെ സ്വഭാവം നാട്ടില്‍ ചോദിച്ച് എല്ലാംകൊണ്ടും നമുക്ക് ചേര്‍ന്ന ഫാമിലി എന്ന ലേബലും കൊടുത്ത് അന്നുവരെ ഉള്ള സമ്പാദ്യവും കൂടാതെ ബാങ്ക് ലോണ്‍ എടുത്തും സ്ത്രീധനം.

2

സോറി ഇപ്പോള്‍ സ്ത്രീധനം അല്ല പേര് മാറ്റി പകരം 'പാരിതോഷികം 'കൊടുത്തും കെട്ടിച്ചു വിടും. അത്രയും കാലം വളര്‍ത്തി എടുത്ത മകളുടെ ഇഷ്ടങ്ങളെ ഭീഷണിപ്പെടുത്തിയും സെന്റിമെന്റ് കളിച്ചും ആത്മാഭിമാനം സംരക്ഷിക്കാനും സ്വാര്‍ത്ഥതക്കും വേണ്ടി മാത്രം കെട്ടിച്ചു വിടും. പിന്നീട് കേള്‍ക്കുന്നത് പാമ്പ് കടിച്ചു മരിച്ചു, ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, അങ്ങനെ different type of deatsh (murder) നടക്കുന്നു.

3

എന്തിനുവേണ്ടി? ഇനിയും ഇതുപോലെ ഒരുപാട് ജീവനുകള്‍ പൊലിയാന്‍ കിടക്കുന്നു. എന്നാലും പഠിക്കില്ല. ഇതെല്ലാം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളുമായി മാത്രം ഒതുങ്ങി പോകുന്നു. പണവും പൊളിറ്റിക്കല്‍ സ്വാധീനവും ഉപയോഗിച്ച് ഇതിന് കാരണം ആയവര്‍ സേഫ് ആയി നടക്കുന്നു. ഈ മരണവും വാര്‍ത്തകളലും സ്റ്റാറ്റസുകളുമായി മാത്രമാകാതെ, പ്രിയ സഹോദരി നിങ്ങളുടെ മരണത്തിന് ഇടയാക്കിയവര്‍ക്ക് ശിക്ഷ ലഭിക്കട്ടെ പ്രാര്‍ത്ഥിക്കുന്നു- അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

4

അല്പം ഞെട്ടലോടെയാണ് ഞാന്‍ ഈ ന്യൂസ് മുഴുവനും വായിച്ചു തീര്‍ത്തതെന്ന് ഷിയാസ് കരീം പറയുന്നു വല്ലാത്തൊരു മരവിപ്പ് .. എങ്ങനെയാണ് ഒരു മനുഷ്യന് വേറെ ഒരു മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കാന്‍ കഴിയുന്നത് ? സ്വന്തം ഭാര്യ എന്ന പരിഗണനയില്‍ അപ്പുറം ഒരു മനുഷ്യനാണ് എന്ന പരിഗണന നല്‍കാന്‍ കഴിയാത്ത ഒരാളെ എങ്ങനെയാണ് മനുഷ്യന് എന്ന് വിളിക്കുന്നതെന്ന് ഷിയാസ് പോസ്റ്റിലൂടെ ചോദിക്കുന്നു.

5

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണ്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപിക്കപ്പെടുന്ന സ്ത്രീകള്‍ ദയവായി വീട്ടില്‍ അറിയിക്കുകയോ അല്ലെങ്കില്‍ കേസ് കൊടുക്കുകയോ ചെയ്യുക , ഡിവോഴ്‌സ് നടന്നാല്‍ കുടുംബത്തിന്റെ അഭിമാനം പോകും എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു ... ആത്മാഭിമാനമോ , കുടുംബ മഹിമയ്‌ക്കൊ അല്ല മുന്‍ഗണന നല്‍കേണ്ടത് , നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കും ജീവിതത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്- ഷിയാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Recommended Video

cmsvideo
    ഒരു ഒപ്പാണ് വിസ്മയയുടെ ജീവനെടുത്തത് , ചങ്ക് പൊള്ളിക്കും ഈ വാക്കുകൾ | Oneindia Malayalam
    6

    തന്റെ ജീവിതത്തിലെ അനുഭവം പങ്കുവച്ചുകൊണ്ടാണ് സൂര്യ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. എന്റെ വിവാഹം പോലും പണം ഇല്ലാത്തതിന്റെ പേരില്‍ മാറി പോയിട്ടുണ്ടെന്ന് ബിഗ് ബോസ് താരം സൂര്യ പറയുന്നു. അച്ഛനും അമ്മയും അതിന്റെ പേരില്‍ ഒത്തിരി വിഷമിക്കുന്നതും കണ്ടിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്ന് ഉറപ്പിച്ചാല്‍ പല പെണ്‍കുട്ടികള്‍ക്കും ജീവിതം കിട്ടും. അതേ പോലെ ഗവണ്മെന്റ് ജോലി ഉള്ളവനെ കല്യാണം കഴിക്കൂ എന്ന വാശി നമ്മളും മാറ്റി വെയ്ക്കണം. എന്ത് ജോലിക്കും മാന്യത ഉണ്ട്. ജോലി വേണമെന്ന് മാത്രം- സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

    ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+