Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ.. വനിതാ ഡോക്ടറുടെ ഇന്‍ബോക്‌സിലെ സംശയങ്ങൾ!!

നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ വനിതാ ഡോക്ടര്‍ ആതിര ദര്‍ശനെ സദാചാര വാദികള്‍ ഇനി പറയാന്‍ ഒന്നും ബാക്കിയില്ല. ഫേസ്ബുക്കില്‍ പങ്കുവെച്ച ആതിരയുടെ കുറിപ്പിനെ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് പലരും വിളിച്ചത്. ലിംഗത്തില്‍ കുരു ഉണ്ടെന്ന് പറഞ്ഞ് എത്തിയ മധ്യവയസ്‌കനായ രോഗിയുടെ കാര്യമാണ് ആതിര എഴുതിയത്.

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... ശരിക്കും നിനക്കെന്താ പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡോ. ആതിരയ്ക്ക് പൊങ്കാല..

എന്നാല്‍ ഇതൊന്നും ഒന്നും അല്ല എന്ന് ഫേസ്ബുക്കില്‍ ചില വനിതാ ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടാല്‍ മനസിലാകും. ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗിക സുഖം കുറയുമോ എന്നാണ് ഒരാള്‍ പ്രശസ്തയായ ഒരു വനിതാ ഡോക്ടറോട് ചോദിച്ചത്. അപ്പുറത്തുള്ളത് ഒരു വനിത ഡോക്ടറാണ് എന്ന് മനസിലായാല്‍ ലൈംഗിക കാര്യങ്ങളില്‍ മാത്രം സംശയം ചോദിച്ച് നിര്‍വൃതി അടയുന്ന അത്തരം ജന്മങ്ങളെക്കുറിച്ച്...

ഡോക്ടര്‍ ഷിംന അസീസിന്റെ പോസ്റ്റ്

ഡോക്ടര്‍ ഷിംന അസീസിന്റെ പോസ്റ്റ്

ഇന്‍ബോക്സില്‍ ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ എന്ന പോളിഷ് ചെയ്ത ചോദ്യം - ഈ ചോദ്യം നേരിടേണ്ടി വന്നത് പ്രശസ്ത ഡോക്ടര്‍ ഷിംന അസീസിനാണ്. ഡോ ആതിര ദര്‍ശന് പിന്തുണ അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് ഡോക്ടര്‍ ഷിംന ഈ അനുഭവം തുറന്നുപറഞ്ഞത്. ഇത് മാത്രമല്ല, വേറെയുമുണ്ട് ഇത്തരം സംശയങ്ങള്‍.

ചീപ്പ് പബ്ലിസിറ്റി എന്ന മുഖവുര

ചീപ്പ് പബ്ലിസിറ്റി എന്ന മുഖവുര

ചീപ്പ് പബ്ലിസിറ്റി' എന്ന മുഖവുരയോടെയാണ് ഒരു സുഹൃത്ത് ഡോ. ആതിരയുടെ പോസ്റ്റ് കാണിച്ച് തന്നത് എന്ന് ഡോക്ടര്‍ ഷിംന പറയുന്നു. ഒരു ചെറുയുദ്ധത്തില്‍ ആ വിഷയം കഴിഞ്ഞു. ഇപ്പോള്‍ പല പ്രതികരണങ്ങള്‍ കാണുമ്പോള്‍ സമാന അനുഭവങ്ങള്‍ ഞങ്ങള്‍ മിക്കവര്‍ക്കും ഉണ്ടല്ലോ എന്ന് തോന്നിപ്പോകുന്നു. റൗണ്ട്സിനിടയില്‍ സ്ലിറ്റ് നീങ്ങുന്നതും സ്റ്റെപ്പ് ഓടിക്കയറുന്നതും ഷാള്‍ ഒരിഞ്ച് നീങ്ങുന്നതും നോക്കി നില്‍ക്കുന്നവര്‍ക്കെന്ത് ഡോക്ടര്‍..

എന്തൊക്കെ സംശയങ്ങളാണ്

എന്തൊക്കെ സംശയങ്ങളാണ്

ഇന്‍ബോക്സില്‍ ഭാര്യയുടെ ഗര്‍ഭപാത്രം നീക്കിയത് കൊണ്ട് ലൈംഗികസുഖം കുറയുമോ എന്ന പോളിഷ് ചെയ്ത ചോദ്യം മുതല്‍ 'ഹൈ റേഞ്ച്' വരെ അനവധി നിരവധി ചോദ്യങ്ങള്‍. ഫോട്ടോ പ്രദര്‍ശനം വേറെ. രാവിലെയും ഉച്ചക്കും വൈകീട്ടും വിഷ് ചെയ്യാന്‍ വരവും സ്നേഹോപദ്രവും അതിന്റെ വഴിക്ക്. സ്‌ക്രീന്‍ഷോട്ട് എന്ന ആയുധം കൈയില്‍ ഇല്ലാഞ്ഞിട്ടല്ല...

എന്തുകൊണ്ട് പറയുന്നില്ല

എന്തുകൊണ്ട് പറയുന്നില്ല

വല്ലോരുടേം കുടുംബം കലക്കാന്‍ യാതൊരു താല്‍പര്യവുമില്ലാഞ്ഞിട്ടാണ്. ബ്ലോക്കാപ്പീസര്‍' ആയി ജീവിക്കുന്നു. ആതിര ധൈര്യശാലിയാണ്..തുറന്നു പറയുന്ന, ബുദ്ധിയുള്ള പെണ്ണിനെ പണ്ടേ സമൂഹത്തിന് കണ്ടൂടല്ലോ.മലയാളിയുടെ കപടസദാചാരവാദത്തിന്റെ ഏറ്റവും പുതിയ മുഖം. അത്ര തന്നെ - ഡോക്ടര്‍ ആതിരയുടെ വിഷയത്തില്‍ വളരെ കൃത്യമായ നിലപാടാണ് ഡോക്ടര്‍ ഷിംന അസീസ് പങ്കുവെക്കുന്നത്.

ആതിര ഫേസ്ബുക്കില്‍ തുറന്നെഴുതി

ആതിര ഫേസ്ബുക്കില്‍ തുറന്നെഴുതി

നൈറ്റ് ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചതിനാണ് ഡോക്ടറായ ആതിര ദര്‍ശനെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികള്‍ ചേര്‍ന്ന് പൊങ്കാലയിട്ടത്. കേട്ടാല്‍ അറക്കുന്ന അസഭ്യങ്ങള്‍ പറഞ്ഞാണ് ഡോക്ടര്‍ ആതിര ദര്‍ശനെ ഫേസ്ബുക്കിലും മറ്റും ആളുകള്‍ ആക്ഷേപിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ സമയത്ത് നൈറ്റ് ഡ്യൂട്ടി ചെയ്തപ്പോള്‍ തനിക്കുണ്ടായ ദുരനുഭവമായിരുന്നു ഡോക്ടര്‍ ആതിര തുറന്ന് പറഞ്ഞത്.

ഞെട്ടിപ്പിക്കുന്ന ആ അനുഭവം

ഞെട്ടിപ്പിക്കുന്ന ആ അനുഭവം

കുടല്ലൂര്‍ സി എച്ച് സിയില്‍ പോസ്റ്റിങ് ഉണ്ടായ ദിവസം ലിംഗത്തില്‍ കുരു ഉണ്ടെന്ന് പറഞ്ഞ് മധ്യവയസ്‌കനായ രോഗി എത്തിയ അനുഭവമാണ് ആതിര ഫേസ്ബുക്കില്‍ തുറന്നെഴുതിയത്. മരുന്നെഴുതുന്നതിന് മുമ്പ് പരിശോധിച്ചപ്പോള്‍ ലിംഗത്തില്‍ കുരു പോയിട്ട് ഒരു ചുക്കും കണ്ടില്ല - ആതിര പറയുന്നു. ഇതോടെ ഫേസ്ബുക്കിലെ സദാചാരക്കാര്‍ക്ക് കുരുപൊട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പബ്ലിസിറ്റി സ്റ്റണ്ടെന്ന് ആരോപണം

പബ്ലിസിറ്റി സ്റ്റണ്ടെന്ന് ആരോപണം

ഒരാള്‍ ചോദിച്ച ഒരു ചോദ്യത്തിന്റെ പേരില്‍ രണ്ടു കൊല്ലക്കാലം കഴിഞ്ഞു പ്രശസ്തിക്കു വേണ്ടി താങ്കള്‍ ഉണ്ടാക്കിയ കോലാഹലാമാണിത് എന്നാണ് പലരും ആതിരോട് പറഞ്ഞത്. സ്വയംഭോഗത്തെ കുറിച്ചുള്ള ശരിയും തെറ്റുമായ ധാരണകളെ കുറിച്ച് ലേഡീ ഡോക്ടര്‍മാര്‍ വിശധീകരിക്കുന്ന ഒട്ടനവധി യു ടൂബ് വീഡിയോകള്‍ ഉണ്ട് - എന്നാല്‍ ഡോക്ടര്‍ ആതിര മാത്രം വലിയ ആള് കളിക്കുന്നു എന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍ പലതും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+