• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വളരെ നല്ല ഒരു ഇത്‌ ', ദിലീപിനെ വെട്ടി മാറ്റാതെ ചിത്രം പങ്കിട്ട് സിദ്ദിഖ്, വിഡി സതീശനുളള കൊട്ടെന്ന്

 • By Desk
Google Oneindia Malayalam News

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്റെ വിവാഹാഘോഷത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുളള ചര്‍ച്ചാ വിഷയം. ഫോട്ടോകളില്‍ ദിലീപുണ്ടോ ഇല്ലയോ എന്നുളളതാണ് ചോദ്യം.

ആദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശനും പിന്നീട് നടന്‍ ധര്‍മ്മജനും പങ്കുവെച്ച ചിത്രങ്ങള്‍ ദിലീപിനെ 'ഒഴിവാക്കിയതിന്റെ' പേരില്‍ വൈറലായി. ഇപ്പോള്‍ സിദ്ദിഖ് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുന്നത്.

'നീയേ ഉണ്ടായിരുന്നുള്ളൂട്ടാ... കട്ട് ചെയ്തല്ലേ', ധർമ്മജന്റെ ഫോട്ടോയിലും ദിലീപില്ല, ചർച്ചയാക്കി സോഷ്യൽ മീഡിയ'നീയേ ഉണ്ടായിരുന്നുള്ളൂട്ടാ... കട്ട് ചെയ്തല്ലേ', ധർമ്മജന്റെ ഫോട്ടോയിലും ദിലീപില്ല, ചർച്ചയാക്കി സോഷ്യൽ മീഡിയ

1

സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ വിവാഹ വിരുന്നില്‍ സിനിമാ-രാഷ്ട്രീയ രംഗത്ത് നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബിജു മേനോന്‍, മംമ്ത മോഹന്‍ദാസ്, നവ്യ നായര്‍ അടക്കമുളള സിനിമാ താരങ്ങളും വിഡി സതീശന്‍ അടക്കമുളള രാഷ്ട്രീയ നേതാക്കളും ചടങ്ങിനെത്തി. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവരില്‍ ആരൊക്കെ ദിലീപിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ഓഡിറ്റിംഗ്.

2

വിഡി സതീശന്‍ പങ്കുവെച്ച ചിത്രത്തില്‍ ദിലീപിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ വിവാദമൊഴിവാക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം ദിലീപിനെ ചിത്രത്തില്‍ നിന്ന് കട്ട് ചെയ്ത് മാറ്റിയതാവാം എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തായ ധര്‍മ്മജന്‍ പങ്കുവെച്ച ചിത്രത്തിലും നടനില്ലെന്നത് ശ്രദ്ധേയമാണ്.

3

എന്നാല്‍ സിദ്ദിഖ് പങ്കുവെച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, വിഡി സതീശന്‍ എന്നിവര്‍ക്കൊപ്പം സിദ്ദിഖിനേയും കാണാം. സിനിമാ രംഗത്ത് സിദ്ദിഖിന്റെ അടുത്ത സുഹൃത്താണ് ദിലീപ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിദ്ദിഖ് ദിലീപിന് അനുകൂലമായി പലവട്ടം സംസാരിച്ചിട്ടുളളതാണ്. ദിലീപ് വിഷയത്തില്‍ കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് മാധ്യമങ്ങളെ കണ്ടത് അന്ന് വന്‍ വിവാദമായിരുന്നു.

4

സിദ്ദിഖ് പങ്കുവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. ദിലീപിനെ ഫോട്ടോയില്‍ നിന്നും ഒഴിവാക്കാത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും ആളുകള്‍ കമന്റുകളിടുന്നുണ്ട്. വിഡി സതീശനുളള മറുപടിയാണിത് എന്നാണ് ചിലരുടെ പ്രതികരണം. ചില കമന്റുകൾ നോക്കാം:

* '' ഒരു പ്രതിയെ ചേർത്ത് ഇരുത്തിയപ്പോഴുള്ള സിദ്ധിക്കിന്റെ ആശ്വാസം, കഷ്ടം,പ്രതിപക്ഷ നേതാവിന് ഇതിനോട് താൽപര്യമില്ല''

* '' 100%ഇങ്ങനെ തന്നെ വേണം. എനിക്ക് ഇഷ്ടം ആയി. ഒരു ആൾടെ നല്ല കാലം വരുമ്പോൾ, കഷ്ടം വരുമ്പോൾ കൂടെ നിൽക്കുന്ന ആളാണ് യഥാർത്ഥ സുഹൃത്തുക്കൾ''.

5

* '' ഇക്ക, ഈ പോസ്റ്റ് ആവശ്യമായിരുന്നു. കുറ്റം തെളിയിക്കാതെ വെറും ആരോപണത്തിന്റെ പേരിൽ മാറ്റിനിർത്തേണ്ടതല്ല പകരം ചേർത്ത് നിർത്തണം, നല്ലത് വരുമ്പോൾ കൂടെ ഉള്ളതു പോലെ മോശം അവസ്ഥയിലും കൂടെ ഉണ്ടാകുമ്പോഴാണ് ഒരു സുഹൃത്ത് നല്ല സുഹൃത്താകുന്നത്. ആശംസകൾ ഇക്ക, മകനും മകൾക്കും വിവാഹ മംഗളാശംസകളും നേരുന്നു''!

* ''വി ഡി സതീശൻ മോനെ താങ്കൾ സിദ്ദിക്കിക്കയെ കണ്ടു പഠിക്കുക .. ഫോട്ടോ പോസ്റ് ചെയ്യുമ്പോ ഇങ്ങനെ ചെയണം. എല്ലാരും കൂടെ ഉള്ളത്. അല്ലാണ്ട് ഫോട്ടോയിൽ പോലും വെട്ടി മാറ്റൽ നടത്തല്ലേ. സിദ്ദിഖ് നിങ്ങളാണ് മനുഷ്യ സ്നേഹി''

cmsvideo
  ഫോട്ടോയിൽ ദിലീപിനെ ഒഴിവാക്കി ധർമജനും | Oneindia Malayalam
  6

  * ''സതീശാ ഇതാണ് ഫോട്ടോ. ആ വലത്തേ അറ്റത്തുള്ളത് കേരളത്തിലെ അമ്മമാർ ഇഷ്ടപ്പെടുന്ന ജനപ്രിയൻ. അതറിയണമെങ്കിൽ ജനങ്ങളുടെ പൾസ് അറിയണം.അത് അറിയാത്തത് ആണ് തന്റെ പാർട്ടിയുടെ പരാജയ കാരണം''.

  * ''അതേ ഇത്ര ഏറെ ആരോപണങ്ങൾ നേരിടുമ്പോഴും ദിലീപിനൊപ്പം. ദിലീപിനെ ചേർത്ത് പിടിച്ച ഫോട്ടോ ഇട്ട ഇക്കാ നിങ്ങൾ പൊളിയാണ്''

  * ''ദിലീപിനെ കൂടെയിരുത്താൻ കാണിച്ച സൗമനസ്യം അ വയ്യാത്ത കുട്ടിയുടെ കാര്യത്തിൽ കണ്ടില്ല...''

  English summary
  Sidhique's Photo With Dileep, Mammootty And Mohanlal, Here's How Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X