രാഷ്ട്രീയം വിട്ടു, സിന്ധുവിന്റെ ശ്രദ്ധ പാചകത്തില്‍
കേരള രാഷ്ട്രീയത്തിലെ വിപ്ലവവനിതകളില്‍ ഒരാളായിരുന്ന സിന്ധു ജോയി രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ് ഇപ്പോള്‍. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയാണ് സിന്ധുവിനെ മാറ്റിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മലയാളി ഹൗസില്‍ എത്തിയപ്പോഴുള്ള സിന്ദുവിന്റെ മേക്കോവറില്‍ വന്ന മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
രാഷ്ട്രീയത്തില്‍ നിന്ന് മാറിയ സിന്ധു ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പാചകത്തിലാണ്. തന്റെ പാചകാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രം താരം ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ്. Sindhu's Coocking Joy's എന്നാണ് പേജിന്റെ പേര്. ഇതില്‍ സിന്ധു പരീക്ഷിക്കുന്ന പുതിയ പുതിയ വിഭവങ്ങളും അവ തയ്യാറാക്കേണ്ട വിധവും ഉണ്ടാകും. സ്വയം അറിയുന്ന കുറിപ്പുകള്‍ പറയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അറിയുന്നവ പങ്കുവയ്ക്കുകയുമാകാം ഈ പേജില്‍.

രാഷ്ട്രീയത്തില്‍ നിന്ന് പാചകത്തിലേക്ക്
രാഷ്ട്രീയത്തില്‍ നിന്ന് നേരെ പാചകത്തിലേക്ക് പോയ ആളല്ല സിന്ദു. റിയാലിറ്റി ഷോകളിലൂടെയും മറ്റും തന്റെ മേഖല കണ്ടെത്തി പോകുകയായിരുന്നു. എന്തായാലും രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച സിന്ധുവിന് പാചകത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും

പുതിയ ഫേസ്ബുക്ക് പേജ്
തന്റെ പാചക അനുഭവങ്ങല്‍ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് സിന്ധു പുതിയ ഫേസ്ബുക്ക് പേജ് തുടങ്ങിത്. ഇതില്‍ മറ്റുള്ളവര്‍ക്കും റസിപ്പീസ് പോസ്റ്റ് ചെയ്യാവുന്നതാണ്.

മലയാളി ഹൗസ്
രാഷ്ട്രീയത്തില്‍ അവഗണിക്കപ്പെട്ടപ്പോഴാണ് കേരള രാഷ്ട്രീയത്തിലെ വിപ്ലവ വനിതയ്ക്ക് ചുവടൊന്ന് മാറ്റേണ്ടി വന്നത്. മലയാളി ഹൗസ് സിന്ധുവില്‍ ചില്ലറ മാറ്റങ്ങളൊന്നുമല്ല ഉണ്ടാക്കിയത്.

പുതിയ മേക്കോവര്‍
ഇപ്പോള്‍ സിന്ധു ജോയ്യെ കണ്ടാല്‍ പഴയ സഖാക്കളെല്ലാം ഒന്ന് ചോദിക്കും, ഇത് ഞങ്ങളുടെ സിന്ധു ജോയ് തന്നെയാണോ എന്ന്. എണ്ണമയമുള്ള ചുരുണ്ടമുടി പിന്നില്‍ക്കെട്ടി നടന്ന സിന്ധുവല്ല ഇപ്പോള്‍. മുടിയൊക്കെ സ്െ്രെടറ്റ് ചെയതിട്ടുണ്ട്. മുഖത്തെ പാടുകളൊന്നും കാണുന്നില്ല. ഈ മാറ്റത്തിന് പിന്നിലും മലയാളി ഹൗസ് തന്നെ

സിന്ധു സിപിഎമ്മല്‍ നിന്നിറങ്ങിയത്
എന്നും വാര്‍ത്തകളില്‍ സിന്ധുവിനൊരു സ്ഥാനമുണ്ടായിരുന്നു. എസ്എഫ്ഐലൂടെ സിപിഎമ്മില്‍ സജീവമായ സിന്ധു കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് തനിയ്ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും അകന്നത്.

കോണ്‍ഗ്രസിലേക്ക്
സിപിഎമ്മില്‍ നിന്ന് മാറി, തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുമ്പോഴേയ്ക്കും സിന്ധു കോണ്ഗ്രസലേക്കെത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ തകര്‍പ്പം പ്രസംഗം നടത്തിക്കൊണ്ടായിരുന്നു സിന്ധു ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധുവിന് കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടേണ്ടിവന്നു.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും











Click it and Unblock the Notifications