സിംഗപ്പൂര്‍ ജെറ്റില്‍ തീപ്പിടുത്തം: ഒഴിവായത് വന്‍ ദുരന്തം, വീഡിയോ കാണൂ
സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് വിമാനം ചങ്കി എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു.
ബോയിംങ് 777-300ER എന്ന വിമാനത്തിലാണ് തീപ്പിടുത്തമുണ്ടായത്. എഞ്ചിന്‍ ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ 6.50 നായിരുന്നു സംഭവം.

222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരണത്തെ അടുത്തു കണ്ട നിമിഷമായിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. അല്പ സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ വലിയ സ്‌ഫോടനം സംഭവിച്ചേനെ.
വിമാനത്തിലെ യാത്രക്കാരന്‍ എടുത്ത 49 മിനിട്ട് ദൈ്യര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്തില്‍ നിന്നും പുറത്തിറക്കിയ യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തില്‍ എത്തിച്ചു.


Click it and Unblock the Notifications
