Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിറന്നാള്‍ ആഘോഷത്തിന് ഗോപിയേട്ടന്‍ വന്നില്ലേ'; ആരാധകന്റെ ആ സംശയം തീര്‍ത്ത് അഭയ, ചുട്ടമറുപടി

കോയിക്കോട്.....എന്ന പാട്ടിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി. അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന സിനിമയില്‍ അഭയ അതിഥി വേഷത്തില്‍ തിളങ്ങിയിരുന്നു. ഇപ്പോള്‍ മോഡലിംഗ് രംഗത്തും സജീവമായ അഭയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരാണുള്ളത്. അഭയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം പിറന്നാല്‍ ദിനത്തില്‍ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിലെ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റ് പങ്കുവച്ച ഒരാള്‍ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഹിരണ്‍മയി. സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്ന വീഡിയോയായിരുന്നു അഭയ പങ്കുവച്ചത്. സമാധാന പൂര്‍ണമായ ഒരു ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നല്‍കുന്ന സ്‌നേഹത്തിന് മുന്നില്‍ വിനയാന്വിതമായി നില്‍ക്കുകയാമെന്നും അഭയ മറ്റൊരു കുറിപ്പില്‍ പങ്കുവച്ചിരുന്നു.

2

എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെയാണ് ചിലര്‍ പരിഹാസ കമന്റുമായി രംഗത്തെത്തിയത്. ഗോപിയേട്ടന്‍ ( ഗോപി സുന്ദര്‍ ) വന്നില്ലേ എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയായി, വന്നിരുന്നല്ലോ സാറിനെ അറിയിക്കാന്‍ പറ്റിയില്ല എന്നാണ് മറുപടി നല്‍കിയത്. അഭയ നല്‍കിയ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

3

അഭയയുടെ ഏറ്റവും അടുത്ത സുഹൃത്തും പാട്ണറുമായിരുന്നു സംഗികത സംവിധായകനായ ഗോപി സുന്ദര്‍. എന്നാല്‍ ഗോപി സുന്ദറിനെ പിറന്നാല്‍ പരിപാടിയില്‍ കണ്ടില്ല, ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള കമന്റുകള്‍ വന്നത്. മുമ്പ് ഗോപി സുന്ദറുമായുള്ള ഒട്ടേറെ ചിത്രങ്ങള്‍ അഭയ പങ്കുവയ്ക്കാറുണ്ടായിരുന്നു.

4

കൂടാതെ ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് പേരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ അമൃത സുരേഷും ഗോപി സുന്ദറും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭയ ഹിരണ്‍മയിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ചിലര്‍ ഇത്തരത്തിലുള്ള കമന്റുകളുമായി എത്തുന്നത്.

5

അതേസമയം, ഗായിക അമൃ സുരേഷിന്റെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങള്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇരുവരും പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇവരുടെ ബന്ധത്തിന്റെ സൂചന നല്‍കിയത്.

6

എന്നാല്‍ ഇതിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി അമൃതയും ഗോപി സുന്ദറും കൊടുത്തിരിക്കുന്നത്.. തലക്കെട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന വാക്കുകളുടെ അര്‍ഥം തേടുകയാണ് ആരാധകര്‍.

7

നടന്‍ ബാലയുമായിട്ടുള്ള വിവാഹ മോചനത്തിന്റെ പേരിലാണ് ഗായിക അമൃത സുരേഷ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. കഴിഞ്ഞ വര്‍ഷം ബാല രണ്ടാമത് വിവാഹം കഴിച്ചപ്പോഴും അമൃതയുടെ പേര് ചര്‍ച്ചയായിരുന്നു. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന പുതിയ ഫോട്ടോ പങ്കുവച്ചതോടെ മറ്റ് ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+