14 വര്‍ഷത്തെ ലിവിംഗ് ടുഗെദര്‍ ബന്ധം; വിവാഹം ചെയ്യാത്തതിന് പിന്നിലെ കാരണം; തുറന്നുപറഞ്ഞ് അഭയ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. കോയിക്കോട്.....എന്ന പാട്ടിലൂടെയാണ് അഭയ ശ്രദ്ധ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരം എന്ന സിനിമയില്‍ അഭയ അതിഥി വേഷത്തില്‍ തിളങ്ങിയിരുന്നു. മോഡലിംഗ് രംഗത്തും സജീവമാണ് അഭയ ഇപ്പോള്‍. അഭയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെയാണ് അഭയ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചത്.

ഗോപി സുന്ദര്‍ ഇപ്പോള്‍ ഗായിക അമൃത സുരേഷുമായി ജീവിതം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ 14 വര്‍ഷത്തെ ലിവിംഗ് റിലേഷന്‍ എന്തുകൊണ്ടാണ് വിവാഹത്തിലേക്ക് എത്താത്തിന്റെ കാരണം തുറന്നുപറയുകയാണ് അഭയ. പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അഭയ ഈ കാര്യം വെളിപ്പെടുത്തിയത്. ഗോപി സുന്ദറിനെ പരിചയപ്പെട്ടതിനെ കുറിച്ചും അഭയ തുറന്നുപറയുന്നുണ്ട്.

എഞ്ചിനിയറിംഗ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗോപി സുന്ദറിനെ പരിചയപ്പെടുന്നത്. ഏതെങ്കിലും ഒരു ഡിഗ്രി എന്ന നിലയില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് ചേര്‍ന്നത്. ഒരിക്കലും എഞ്ചിനിയറിംഗ് കരിയറാക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. പാട്ട് പാടുമെങ്കിലും അത് കരിയറാക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നില്ല. കുടുംബത്തില്‍ ആരും അതിനായി ആവശ്യപ്പെട്ടില്ലായിരുന്നു.

ഐ എഫ് എഫ് കെ നടക്കുന്ന സമയത്ത് ആങ്കറായി പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് എഷ്യാനെറ്റ് ന്യൂസില്‍ അവതാരകയായിരുന്നു. അന്ന് ഗോപി സുന്ദറിനെ അഭിമുഖം നടത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അതിന് ശേഷം ഞങ്ങള്‍ പ്രണയത്തിലാവുകയായിരുന്നു. പാടാന്‍ കഴിവുള്ള കുട്ടിയായിരുന്നെങ്കിലും അതിന്റെ പ്രൊഫഷണല്‍ വഴികളൊന്നും ഞാന്‍ നോക്കിയിരുന്നില്ല.

വീട്ടുകാര്‍ക്കും എന്നെ പാട്ടുകാരിയായി കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. ചിന്തയില്‍ പോലും ഗായികയാവണമെന്നുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ പാടുന്നത് ആസ്വദിക്കും. ഗോപിയാണ് ല്ല ശബ്ദമാണെന്നും ശ്രമിക്കാനൊക്കെ പറഞ്ഞത്. അങ്ങനെയാണ് പാട്ടിന്‍രെ ലോകത്തേക്ക് വരുന്നത്. പ്രണയിച്ച് ആറാം വര്‍ഷത്തിലേക്ക് എത്തിയപ്പോഴാണ് പാടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ആദ്യം പാടിയത് തെലുങ്കിലാണെങ്കിലും റിലീസ് ചെയ്തതത് നാക്കു പെന്റ നാക്കു ടാക്കയാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഗോപി മുകളിലിരുന്ന് വര്‍ക്ക് ചെയ്യുമ്പോള്‍ ഒന്ന് വന്ന് കേള്‍ക്കൂയെന്ന് പറഞ്ഞ് എല്ലാ പാട്ടുകളും എന്നെ കേള്‍പ്പിക്കാറുണ്ട്. കേട്ടുകഴിഞ്ഞ് ഇതെങ്ങനെയുണ്ടെന്ന് ചോദിക്കും.

ഈ പാട്ടിന് വ്യത്യസ്തമായ ശബ്ദം വേണം ഒന്ന് പാടി നോക്കൂ എന്ന് പറയുമ്പോള്‍ ഞാനോടും. ചായ കൊടുക്കാന്‍ വേണ്ടി വന്നതായിരിക്കും ഞാന്‍. അങ്ങനെയാണ് മിക്ക പാട്ടുകളും ഉണ്ടായിട്ടുള്ളത്. 14 വര്‍ഷത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അത്രയും കാലം ജീവിച്ചിട്ടും എന്തുകൊണ്ട് വിവാഹത്തിലേക്ക് എത്തിയില്ലെന്നതിന്റെ കാരണവും അഭയ പറഞ്ഞു.

ലിവിംഗ് റിലേഷന്‍ഷിപ്പില്‍ പോകട്ടയെന്ന് കരുതി. എപ്പോഴെങ്കിലും വിവാഹം എന്ന ആഗ്രഹം വന്നാല്‍ ചെയ്യാമല്ലോ എന്ന് വിചാരിച്ചു. നമ്മളൊക്കെ വളര്‍ന്നുകൊണ്ടിരിക്കുകയല്ലേ. അദ്ദേഹം ആണെങ്കിലും ഞാന്‍ ആണെങ്കിലും പുറത്തേക്കൊക്കെ പോവുന്നതല്ലേ,. അങ്ങനെ വന്ന സമയത്ത് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. അതൊക്കെയാകും ഈ തീരുമാനത്തിന് പിന്നിലെ കാരണം.

അവിടെയായിരുന്നാലും ഇവിടെയായിരുന്നാലും ഞാന്‍ ഹാപ്പിയാണെന്നും അഭയ പറഞ്ഞു. അതേസമയം, ഗോപി സുന്ദറുമായുള്ള ബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ അഭയ വലിയ സൈബര്‍ ആക്രമണമാണ് നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പല പോസ്റ്റുകള്‍ക്കും താഴെ പരിഹാസ കമന്റുകള്‍ എത്താറുണ്ടായിരുന്നു. ഇതിനൊക്കെ അഭയ ചുട്ടമറുപടിയും നല്‍കാറുണ്ടായിരുന്നു.












Click it and Unblock the Notifications