Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപിസുന്ദര്‍- അമൃത പ്രണയം; ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി, മൂഡ് കളയരുതെന്ന് ഒമര്‍ലുലു

കൊച്ചി: ഗായകനും സംഗീത സംവിധായകനുമായി ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. അടുത്തിടെയാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. ഗായികയായ അഭയ ഹിരണ്‍മയിയുമായുള്ള ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാണ് അമൃതയ്‌ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ പ്രണയം ഏറ്റവും ചര്‍ച്ചയാകാനുള്ള കാരണം.

1

ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ അഭയ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും നേരിട്ടിരുന്നു. ഇതുവരെ അഭയ ഈ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ മാധ്യമങ്ങളുടെ മിന്നില്‍ ഇതേ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് താരം.

2

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം 'നല്ല സമയം'ത്തിന്റെ റെക്കോര്‍ഡിംഗിനിടെ മാധ്യമങ്ങളോട് പ്രതികരിക്കവെ അഭയ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒമര്‍ ലുവിനോടൊപ്പം എത്തിയപ്പോഴായിരുന്നു അഭയ ഇതേ കുറിച്ച് പ്രതികരിച്ചത്.

3

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്ല സമയം ഉണ്ടാകട്ടെ എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നാണ് അഭയ പ്രതികരിച്ചത്. ഈ മറുപടിക്ക് ഒമര്‍ ലുലു കയ്യടിക്കുകയും ചെയ്തു. ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നായിരുന്നു അഭയ പറഞ്ഞ മറുപടി. ഇപ്പോള്‍ പാട്ടു പാടാനാണ് വന്നതെന്നും സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നും അഭയ വ്യക്തമാക്കി.

4

വിവാദങ്ങളെ കുറിച്ച് താന്‍ എന്ത് പറയാനാണ്. സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെ കുറിച്ച് യാതൊരു അഭിപ്രായവുമില്ലെന്നും അഭയ പറഞ്ഞു. ഇതിന് പിന്നാലെ ഇതേ കുറിച്ച് ഒമര്‍ ലുലുവും പ്രതികരിച്ചു. വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാല്‍ മാത്രമല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളുവെന്ന് ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.

5

അതേസമയം, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയാണ് ഗോപി സുന്ദര്‍ അഭയയുമായി ലിവിംഗ് റിലേഷന്‍ഷിപ്പ് ആരംഭിക്കുന്നത്. പ്രയയായിരുന്നു ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ. ഗോപി സുന്ദറുമായി പിരിഞ്ഞെങ്കിലും തന്റെ പേരില്‍ നിന്ന് പ്രിയ ഗോപി സുന്ദറിനെ നീക്കം ചെയ്തിട്ടില്ല. കൂടാതെ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും തന്നെ നീക്കം ചെയ്തിട്ടില്ല.

6

2001ല്‍ ആണ് ഗോപി സുന്ദറും പ്രയയും തമ്മില്‍ വിവാഹിതരാകുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഇതിനിടെയാണ് ഗോപി സുന്ദര്‍ അഭയയുമായി അടുക്കുന്നത്. ഇപ്പോള്‍ അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകുന്നത്.

7

അമൃത സുരേഷുമായുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ വിമര്‍ശനങ്ങളും ട്രോളുകളും ഇവര്‍ നേരിട്ടിരുന്നു. അടുത്തിടെ ഒരു ചിത്രത്തിലൂടെ ഇതിന് ചുട്ടമറുപടിയുമായി ഇരുവരും രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+